19-ാം നൂറ്റാണ്ടിൽ ഫ്രഞ്ച് കലാകാരനായ ജീൻ-ബാപ്റ്റിസ്റ്റ്-കാമിൽ കോറോട്ട് വരച്ച ചിത്രമാണ് സിബിൽ. ക്യാൻവാസിൽ ചുവന്ന റോസാപ്പൂവ് പിടിച്ചിരിക്കുന്ന ഒരു മോഡലിനെ ചിത്രീകരിക്കുന്നു. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.

Sibylle
കലാകാരൻCamille Corot
വർഷംc. 1870
MediumOil on canvas
അളവുകൾ81.9 cm × 64.8 cm (32.2 ഇഞ്ച് × 25.5 ഇഞ്ച്)
സ്ഥാനംMetropolitan Museum of Art, New York
Accession29.100.565

1870-ൽ കോറോട്ട് വരച്ച ചിത്രമായിരുന്നു ഈ ചിത്രം. മുമ്പ് റാഫേൽ വരച്ച ഛായാചിത്രമായി കണക്കാക്കപ്പെട്ടിരുന്ന പോർട്രെയ്റ്റ് ഓഫ് ബിന്ദോ അൽടോവിറ്റിയുമായി ഈ ചിത്രം ശൈലീപരമായ ഘടകങ്ങൾ പങ്കിടുന്നു. സിബിലിനെക്കുറിച്ചുള്ള മെറ്റിന്റെ വിവരണം റാഫേലിന്റെ ശൈലി പകർത്താനുള്ള കൊറോട്ടിന്റെ ശ്രമങ്ങളുടെ "ഉന്നതി" എന്നാണ് വിശേഷിപ്പിക്കുന്നത്.[1]

പെയിന്റിംഗിന്റെ ശീർഷകം സൂചിപ്പിക്കുന്നത് വിഷയം സിബിൽ ആണെന്നാണ്[2] മറ്റുള്ളവർ ഇത് വിവാദമാക്കിയിട്ടുണ്ട്.[3]

1929-ൽ ലൂയിസിൻ ഹാവ്‌മെയറിന്റെ ഒസ്യത്തിന്റെ ഭാഗമായി ഈ പെയിന്റിംഗ് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന് സംഭാവനയായി നൽകി.[1]

  1. 1.0 1.1 "Sibylle". www.metmuseum.org. Retrieved 2020-10-03.{{cite web}}: CS1 maint: url-status (link)
  2. Iain Gale. Corot. London, 1994, pp. 124–25, 144, no. 125, ill. (color)
  3. Edith A. Standen. Masterpieces of Painting in The Metropolitan Museum of Art. Exh. cat., Museum of Fine Arts, Boston. New York, 1970, p. 76, ill. (color)
"https://ml.wikipedia.org/w/index.php?title=സിബിൽ_(ചിത്രകല)&oldid=3765619" എന്ന താളിൽനിന്ന് ശേഖരിച്ചത്