കേരളീയയായ ചിത്രകാരിയാണ് സിന്ധു ദിവാകരൻ. 2017 ൽ ശീർഷകമില്ലാത്ത രചനക്ക് കേരള ലളിത കലാ അക്കാദമി അവാർഡ് ലഭിച്ചു.[1]

സിന്ധു ദിവാകരൻ
ജനനം
അങ്കമാലി, എറണാകുളം,കേരളം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരി
അറിയപ്പെടുന്നത്ചിത്രകല

ജീവിതരേഖ തിരുത്തുക

അങ്കമാലി സ്വദേശിയായ സിന്ധു ദിവാകരൻ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽനിന്ന് ബിഎഫ്എ ബിരുദം നേടി. ഡൽഹി, കൊൽക്കത്ത, ഭുവനേശ്വർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രൂപ്പ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. അങ്കമാലിയിൽ ഭിന്നശേഷിയുള്ള കുട്ടികളെ ചിത്രകല പഠിപ്പിക്കുന്നു.[2] കേരള, കേന്ദ്ര ലളിതകലാ അക്കാദമികൾക്കുവേണ്ടി ചിത്രകലാ സംബന്ധിയായ നിരവധി ഗ്രന്ഥങ്ങളുടെ എഡിറ്റിങ്ങും ഡിസൈനിങ്ങും നിർവഹിച്ചിട്ടുണ്ട്.[3]

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള ലളിത കലാ അക്കാദമി അവാർഡ് (2017)

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-01. Retrieved 2017-07-30.
  2. http://www.deshabhimani.com/news/kerala/news-kerala-29-07-2017/660725
  3. http://www.deshabhimani.com/art-stage/news-paintingart-and-stage-19-03-2017/631523

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സിന്ധു_ദിവാകരൻ&oldid=3647380" എന്ന താളിൽനിന്ന് ശേഖരിച്ചത്