സിനി ലെൻസുകൾ അല്ലെങ്കിൽ സിനിമാ ലെൻസുകൾ പ്രത്യേകിച്ചും സിനിമാറ്റോഗ്രഫിക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ലെൻസുകളാണ്. പരമ്പരാഗത ഫോട്ടോഗ്രാഫിക് ലെൻസുകളിൽ നിന്ന് ഇവയെ വേർതിരിക്കുന്ന പ്രധാന സവിശേഷത "ക്ലിക്കില്ലാത്ത" അല്ലെങ്കിൽ "ഡിക്ലിക്ക്ഡ്" അപ്പർച്ചർ റിംഗ് ആണ്. സ്റ്റിൽ ഫോട്ടോഗ്രഫിയിൽ അപ്പർച്ചർ റിങ്ങിൽ അടയാളപ്പെടുത്തുന്ന എഫ്-സ്റ്റോപ്പുകൾക്ക് പകരം, സിനി ലെൻസിൽ അടയാളപ്പെടുത്തുന്നത് ടി-സ്റ്റോപ്പുകൾ ആണ്. സിനി ലെൻസുകൾ‌ക്ക് ഒരേ ഫോം ഫാക്ടർ‌ ഉള്ളതിനാൽ അവ പരസ്പരം മാറ്റി ഉപയോഗിക്കുന്നത് എളുപ്പമാണ്, അതുപോലെ എല്ലാ ലെൻസുകളും പ്രവർ‌ത്തനത്തിൽ‌ സമാനവുമാണ്. വ്യത്യസ്ത ഫോക്കൽ ലെങ്ത് ഉള്ള ലെൻസുകൾക്ക് ഇത് പ്രത്യേകിച്ചും ബാധകമാണ്. പരസ്പരം മാറ്റി ഉപയോഗിക്കുന്നതിനാൽ, സിനി ലെൻസുകളുടെ ഒരു ശ്രേണിയിലെ ലെൻസുകൾ പലപ്പോഴും പ്രകാശത്തിൻ്റെ ട്രാൻസ്മിറ്റൻസിലും (പരമാവധി ടി-സ്റ്റോപ്പ്) സമാനമാണ്.

സാംയങ്ങ് 12 മി.മീ. T2.2 സിനി ലെൻസ്

ഛായാഗ്രഹണത്തിനായുള്ള അനാമോർഫിക്ക് ലെൻസുകളും സിനി ലെൻസുകളായി തന്നെയാണ് പരിഗണിക്കുന്നത്.[1]

നിർമ്മാതാക്കൾ തിരുത്തുക

താഴെ പറയുന്ന കമ്പനികൾ സിനി ലെൻസുകൾ നിർമ്മിക്കുന്നുണ്ട്.

പരാമർശങ്ങൾ തിരുത്തുക

  1. "What is a Cine Lens and Why must it be different from a Photo Lens?". Wolfcrow.com. Retrieved 9 August 2019.
  2. Angénieux. "Professional cinema lens manufacturer". www.angenieux.com. Retrieved 17 May 2020.
  3. Atlas Lens Co. "Orion 2x Anamorphic Primes". www.atlaslensco.com. Retrieved 17 May 2020.
  4. Europe, Canon. "Cinema lenses - 4K Lenses". Canon-europe.com. Retrieved 9 August 2019.
  5. "Cooke". Cookeoptics.com. Retrieved 9 August 2019. {{cite web}}: Text "3-D" ignored (help); Text "Award Winning" ignored (help); Text "Cinematography" ignored (help); Text "Lenses" ignored (help)
  6. "CINE Lenses". Fujifilm.com. Archived from the original on 2020-08-13. Retrieved 9 August 2019. {{cite web}}: Text "Fujifilm Global" ignored (help)
  7. "Cine Lenses : Irix lenses were designed with both the effort and experience, of not only engineers, but also photographers. Swiss precision and Korean innovation create". Irixlens.com. Retrieved 9 August 2019.
  8. "Rokinon". Rokinon.com. Retrieved 9 August 2019.
  9. "FF High Speed Prime Line". Sigma-global.com. Retrieved 9 August 2019.
  10. Vantage®. "Hawk Anamorphic & Vantage One® lens manufarturer". www.vantagefilm.com. Retrieved 17 May 2020.
  11. "ZEISS Cinematography Lenses". Zeiss.com. Retrieved 9 August 2019. {{cite web}}: Text "Turning imagination into a motion picture" ignored (help)
  12. "Samyang Optics" (in ഇംഗ്ലീഷ്). Retrieved 2020-08-11.
"https://ml.wikipedia.org/w/index.php?title=സിനി_ലെൻസ്&oldid=3985197" എന്ന താളിൽനിന്ന് ശേഖരിച്ചത്