സിദ്ധാർത്ഥ് പ്രിയദർശൻ
കേരളത്തിലെ ഒരു ഗ്രാഫിക് ഡിസൈനറാണ് സിദ്ധാർത്ഥ് പ്രിയദർശൻ. ചലച്ചിത്രസംവിധായകനായ പ്രിയദർശന്റെ മകനാണ് ഇദ്ദേഹം. അമേരിക്കയിൽ നിന്ന് ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞ ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ ആദ്യമായി വിഎഫ്എക്സ് സൂപ്പർ വൈസറായി പ്രവർത്തിച്ചു.[1] ഈ ചിത്രത്തിലെ വിഷ്വൽ എഫക്ട്‌സിന് 2019-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരം നേടി.[2]
അവലംബം
തിരുത്തുക- ↑ "അച്ഛൻറെ സിനിമയിലൂടെ പ്രിയദർശൻറെ മകനും: കല്യാണി പ്രിയദർശൻ വെളിപ്പെടുത്തുന്നു - East Coast Movies & Entertainments News". Retrieved 18 ഒക്ടോബർ 2020.
- ↑ "സുരാജ് മികച്ച നടൻ, കനി മികച്ച നടി; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു". Retrieved 18 ഒക്ടോബർ 2020.