ഇന്തോനേഷ്യയിലെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന സുഹാർത്തോയുടെ ഭാര്യയായിരുന്നു സിതി ഹർതിന (Siti Hartinah)(ജനനം: August 23, 1923 – മരണം: April 28, 1996). ഇബു തീൻ എന്നപേരിൽ ആണ് ഇന്തോനേഷ്യക്കാർക്കിടയിൽ ഇവർ അറിയപ്പെടുന്നത്. എന്നാൽ, സിതി ഹാർതിന സുഹാർതോ എന്ന പേരിലും അറിയപ്പെടുന്നു. സീതി ഹർതിനയെ സുഹാർത്തോയുടെ രാഷ്ട്രീയ ഉപദേഷ്ടാവായും ഏറ്റവും അടുത്ത വിശ്വസ്തയുമായി വ്യാപകമായി അംഗീകരിക്കപ്പെടുന്നുണ്ട്.[1]

സുഹാർത്തോയും സിതി ഹർതിനയും

ജീവിതം, വിവാഹം

തിരുത്തുക

ഇന്തോനേഷ്യയിലെ മങ്കുനേഗരൻ രാജകുടുംബവുമായി വിദൂര ബന്ധമുള്ള വ്യക്തിയാണ് സിതി ഹർതിന. സിതി ഹർതിനയുടെ ബഹുമാന ശീർഷകമായ റാദെൻ അയു എന്നത് മങ്കുനേഗരൻ രാജകുടുംബത്തിലെ രാജസദസ്യരേയും ദാസന്മാരേയും വിശ്വസ്തരായ കൊട്ടാര ജോലിക്കാരേയും വിളിക്കാനായി ഉപയോഗിച്ചിരുന്ന പരമായിരുന്നുവെന്നാണ് ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. 1947 ഡിസംബർ 26ന് സിതി ഹർതിന, സുഹാർതോയെ വിവാഹം ചെയ്ത. ഇന്തോനേഷ്യയിലെ സുറകാർത്തയിൽ ജാവനീസ് രീതിയിലാണ് വിവാഹാഘോഷങ്ങൾ നടന്നത്. ജാവനീസ് ആചാരമനുസരിച്ച് കല്ല്യാണത്തിന്റെ ചെലവ് വഹിക്കേണ്ടത് വധുവിന്റെ കുടുംബമാണ്. സുഹാർത്തോയുടെ വിവാഹം റൊമാന്റിക് പ്രേമ വിവാഹം ആയിരുന്നില്ലെന്നും എന്നാൽ തങ്ങൾ പരസ്പരം പരിശുദ്ധമായി പ്രേമിക്കാൻ തുടങ്ങുകയായിരുന്നുവെന്നും ആ കാലഘട്ടത്തിൽ എല്ലാ ജാവക്കാരും നടത്തുന്ന പോലെയുള്ള സാധാരണ വിവാഹം ആയിരുന്നു തങ്ങളുടേതെന്നും സഹാർത്തോ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ സൽക്കാരം കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സിതി ഹർതിനയെ സുഹാർത്തോ തന്റെ ഇന്തോനേഷ്യയിലെ ജാവയിലുള്ള യോഗ്യകാർത്ത നഗരത്തിലെ ജലൻ മെർബദുവിലുള്ള വീട്ടിലേക്ക് കൊണ്ടുവരുന്നതും ഒരുമിച്ച് താമസിക്കുന്നതും.[2] സിതി ഹർതിനയുടെയും സുഹാർത്തോയുടെയും വിവാഹത്തിന് മുൻകൈയ്യെടുത്തത് സുഹാർത്തോയുടെ പോറ്റമയായിരുന്ന പ്രവിറോവിഹാർജോ ആയിരുന്നു. അവരാണ് സിതി ഹർതിനയുടെ മാതാവിനോട് വിവാഹ അഭ്യർത്ഥന നടത്തിയത്. അവർ സിതി ഹർതിനയുടെ മാതാവുമായി ഊഷ്മളമായ ബന്ധമുണ്ടായിരുന്നു.നല്ല ബഹുമാനവും ആരവുമുള്ള ആ നഗരത്തിലെ ഏക കുടുംബമായിരുന്നു സിതി ഹർതിനയുടേതെന്നാണ് സുഹാർത്തോയുടെ അഭിപ്രായം.[3] മാഡം ടീൻ എന്ന പേരിലാണ് ഇന്തോനേഷ്യയിൽ ഇവർ അറിയപ്പെടുന്നത്. സുഹാർത്തോയുടെ സ്വന്തം ശക്തിയുടെ പ്രധാന കാരണങ്ങളിൽ ഒന്നായാണ് പല ജാവൻ സ്വദേശികളും സിതി ഹർതിനയെ കാണുന്നത്. സുഹാർത്തോ അധികാരത്തിലെത്തിയപ്പോൾ, ജനങ്ങൾ വിശ്വസിച്ചത് അവരുടെ ഭാര്യയായ സിതി ഹർതിനയ്ക്ക് നേരത്തെ തന്നെ ദൈവിക വെളിപ്പാട് ഉണ്ടായിരുന്നുവെന്നാണെന്ന് പ്രമുഖ ഇന്ത്യോനേഷ്യൻ ചരിത്രകാരനായ ഒങ്ക് ഹോക് ഹാം പറയുന്നുണ്ട്. സുഹാർത്തോയെയും സിതി ഹർതിനയേടും യോജിപ്പിച്ചത് ദൈവിക വെളിപ്പാട് ആണെന്നും സിതി ഹർതിന മരിച്ചതിന് ശേഷം ദൈവിക വെളിപ്പാട് ഇറങ്ങുന്നത് അവസാനിച്ചുവെന്നും ജനങ്ങൾ വിശ്വസിച്ചിരുന്നതായും അദ്ദേഹം പറയുന്നു.[4]

കുടുംബം

തിരുത്തുക

സുഹാർത്തോ, സിതി ഹർതിന ദമ്പതികൾക്ക് ആറു മക്കളുണ്ട്. പതിനൊന്ന് പേരകുട്ടികളും അവരിലായി നിരവധി മക്കളുമുണ്ട്.[5] സിതി ഹർദിയന്തി ഹസ്തുതി, സിഗിത് ഹർജോജുദന്തോ, ബാംബങ്ക് ത്രഹത്മോദ്‌ജോ, സിതി ഹെദിയതി ഹരിയദി, ഹുതോമോ മൻദല പുത്ര, സിതി ഹുതമി ഇൻദങ് അദിനിൻഗ്‌സിഹ് എന്നിവരാണ് മക്കൾ. മൂത്ത മകളായ സിതി ഹർദിയന്തി ഹസ്തുതി 1998 മാർച്ച് 14 മുതൽ ഇന്തോനേഷ്യയുടെ സോഷ്യൽ അഫേഴ്‌സ് മന്ത്രിയായിരുന്നു. നാലാമത്തെ മകളായ സിതി ഹെദിയതി ഹരിയദി വ്യാപകമായി അറിയപ്പെടുന്നത് തിതീക് സുഹാർത്തോ എന്ന പേരിലാണ്. ഇന്തോനേഷ്യൻ ആർട് ഫൗണ്ടേഷൻ മേധാവിയും ടെലിവിഷൻ കമന്റേറ്ററുമാണ് ഇവർ.

സുഹാർത്തോയുടെ ഇളയ പുത്രനായ ഹുതോമോ മൻദല പുത്ര ഇന്തോനേഷ്യൻ സുപ്രീംകോടതി ജഡ്ജിയായിരുന്ന സൈഫുദ്ദീൻ കർതസസ്മിതയെ വധിച്ച കേസിൽ 2002ൽ കുറ്റവാളിയായിരുന്നു.

1996 ഏപ്രിൽ 28ന് മരണപ്പെട്ടു. മധ്യ ജാവയിൽ കരനന്യാർ റിജൻസിയിലുള്ള സുഹാർത്തോയുടെ ശവകുടീര സമുച്ചയമായ അസ്താന ഗിരിബങ്കുൻ സുഹാർത്തോ മൗസോളിയം കോംപ്ലക്‌സിന് സമീപമാണ് സിതി ഹർതിനയേയും അടക്കം ചെയ്തിരിക്കുന്നത്.[1]

  1. 1.0 1.1 Budiardjo, Carmel (April 29, 1996)"Archived copy". Archived from the original on March 2, 2008. Retrieved January 30, 2008.{{cite web}}: CS1 maint: archived copy as title (link) CS1 maint: unfit URL (link) . hamline.edu
  2. Elson, 23
  3. Elson, 22
  4. Suharmoko, Aditya (March 28, 2008) RI economy may face inflation peril: UN survey. The Jakarta Post
  5. Berger, Marilyn (January 28, 2008). "Suharto Dies at 86; Indonesian Dictator Brought Order and Bloodshed". New York Times. Retrieved January 30, 2008.

പുറംകണ്ണികൾ

തിരുത്തുക

കുറിപ്പ്

തിരുത്തുക
  • Suharto: A Political Biography. Robert Edward Elson. Cambridge University Press, 2001. ISBN 0-521-77326-1
  • Siti Hartinah Soeharto : First Lady of Indonesia. Abdul Gafur. PT. Citra Lamtoro Gung Persada, 1992. ISBN unknown
  • Who's Who in Indonesia. Mahiddin Mahmud. Gunung Agung, 1990. ISBN unknown
"https://ml.wikipedia.org/w/index.php?title=സിതി_ഹർതിന&oldid=3971327" എന്ന താളിൽനിന്ന് ശേഖരിച്ചത്