സിഡ്നി എലിസബത്ത് ക്രോസ്കറി

സിഡ്നി എലിസബത്ത് ക്രോസ്കറി OBE (ജീവിതകാലം: 26 ജനുവരി 1901 - 1990) ഒരു ഐറിഷ് മെഡിക്കൽ ഡോക്ടറും സഞ്ചാര സാഹിത്യകാരിയുമായിരുന്നു. അവർ ഏകദേശം ഇരുപത്തിയേഴ് വർഷത്തോളം അറേബ്യയിൽ അസുഖങ്ങൾ, പ്രത്യേകിച്ച് അന്ധത, പ്രസവപൂർവ്വ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ സേവനം നടത്തിയിരുന്നു.

ജീവിതരേഖ തിരുത്തുക

സിഡ്‌നി എലിസബത്ത് ക്രോസ്‌കറി ടൈറോണിലെ കില്ലിനൂറിലെ ഗോർട്ട്‌ഗ്രനാഗിലാണ് ജനിച്ചത്.[1] അയർലണ്ടിലെ പ്രെസ്ബിറ്റീരിയൻ സഭയുടെ നിയുക്ത മന്ത്രിയായിരുന്ന ഡെറി ബോൺ ജെയിംസ് ക്രോസ്കറി, എഡിൻബർഗിൽനിന്ന് യോഗ്യത നേടിയ ഒരു മെഡിക്കൽ ഡോക്ടറെങ്കിലും, പ്രാക്ടീസ് ചെയ്തിട്ടില്ലാത്ത മിൽഡ്രഡ് ജെയ്ൻ ക്രോസ്കറി (മുമ്പ്, വാലസ്) എന്നിവരായിരുന്നു മാതാപിതാക്കൾ.[2]

അവൾക്ക് മൂന്ന് വയസ് പ്രായമുള്ളപ്പോൾ പിതാവ് പെട്ടെന്ന് നിര്യാതനായതോടെ, കുടുംബത്തിന് അവരുടെ നാട്ടുമ്പുറത്തെ ഭവനം (മൗണ്ട്ജോയ് മാൻസെ) ഉപേക്ഷിച്ച് ബെൽഫാസ്റ്റിലേക്ക് താമസം മാറേണ്ടി വന്നു. അവളും മൂത്ത സഹോദരി ലിലിയനും ബെൽഫാസ്റ്റിലെ വിക്ടോറിയ കോളേജ് കിന്റർഗാർട്ടനിലും പ്രിൻസസ് ഗാർഡൻസ് സ്കൂളിലുമാണ് വിദ്യാഭ്യാസം ചെയ്തത്.[3][4]

മാതാവിനെ മാതൃകയാക്കിക്കൊണ്ട് രണ്ട് യുവതികളും എഡിൻബർഗ് സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിക്കാൻ പോയി.[5][6][7] 1924-ൽ സിഡ്‌നി എലിസബത്ത് ക്രോസ്‌കറി "ആന്തരിക രക്തസ്രാവത്തെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ വികാസ ചരിത്രം" എന്ന വിഷയത്തെക്കുറിച്ചുള്ള അവളുടെ പ്രബന്ധത്തിന് മെഡിസിൻ ചരിത്രത്തിലെ വെൽകം പ്രൈസ് ലഭിച്ചു.[8] മൂന്ന് വർഷത്തിന് ശേഷം അവൾ എഡിൻബർഗിൽനിന്ന് എം.ഡി. നേടി.[9] ഡബ്ലിനിലെ കൂംബെ വിമൻ ആൻഡ് ഇൻഫന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ക്രോസ്കറി ജോലി ചെയ്തിരുന്നത്.[10]

1927 മുതൽ 1939 വരെ ക്രോസ്കറി ടൺബ്രിഡ്ജ് വെൽസിൽ ജനറൽ ഡോക്ടറായി ജോലി ചെയ്യുന്ന സഹോദരിയോടൊപ്പം ചേർന്നു. ഈ സമയത്ത് അവൾ ഒരു സമാധാനവാദിയായതിനാൽ സൊസൈറ്റി ഓഫ് ഫ്രണ്ട്സിൽ അംഗമായി.[11][12] ഏഴാം വയസ്സിൽ ഒരു വൈദ്യശാസ്ത്ര മിഷനറിയാകാൻ താൻ തീരുമാനിച്ചിരുന്നതായി പിന്നീട് അവൾ പറഞ്ഞു.[13]

1939-ൽ, യെമനിലെ ബ്രിട്ടീഷ് മെഡിക്കൽ മിഷന്റെ ഭാഗമായി, യെമനിലെ സനായിൽ ജോലി ചെയ്തിരുന്ന എലീനർ പെട്രി, ക്രോസ്‌കറിയോട് താൻ അവധിയിലായിരിക്കുന്ന ഒമ്പത് മാസത്തോളം തൻറെ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടു.[14] ക്ഷണം സ്വീകരിച്ച് ബയ്ഹാനിലും ഏഡനിലും ഒരു ഡോക്ടറായി ജോലി ചെയ്ത ക്രോസ്കറി, പ്രത്യേകിച്ച് നേത്രരോഗങ്ങൾ, പ്രസവം, പ്രസവപൂർവ്വ ചികിത്സ എന്നിവയിൽ ചികിത്സ നടത്തി.[15][16][17] സുൽത്താന്റെ അന്തഃപുരത്തിന്റെയും അവരുടെ കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തന് ഉത്തരവാദിയായിരുന്ന അവർക്ക് അവിടെ പിളളവാതം ഒരു പ്രത്യേക പ്രശ്നമായിരുന്നു.[18]

അവലംബം തിരുത്തുക

  1. Sidney Elisabeth Croskery: Whilst I Remember, The Blackstaff Press, Dundonald, 1983, ISBN 978-0-85640-260-9
  2. Gizi Blore (19 February 1953). "Ulster Woman Doctor's 'Holiday' was mercy trip to aid a people stricken with blindness". Belfast Telegraph. Retrieved 7 April 2019.
  3. Gizi Blore (19 February 1953). "Ulster Woman Doctor's 'Holiday' was mercy trip to aid a people stricken with blindness". Belfast Telegraph. Retrieved 7 April 2019.
  4. "Dr. Sidney Elisabeth Croskery". Sunday Independent (Dublin). 29 July 1990. Retrieved 7 April 2019.
  5. Gizi Blore (19 February 1953). "Ulster Woman Doctor's 'Holiday' was mercy trip to aid a people stricken with blindness". Belfast Telegraph. Retrieved 7 April 2019.
  6. Laura Kelly (1 March 2018). Irish Medical Education and Student Culture, c.1850-1950. Liverpool University Press. pp. 153–. ISBN 978-1-78694-831-1. Retrieved 7 April 2019.
  7. Laura Kelly (1 May 2015). Irish Women in Medicine, c.1880s-1920s: Origins, Education and Careers. Manchester University Press. pp. 68–. ISBN 978-1-78499-206-4. Retrieved 7 April 2019.
  8. Croskery, Sidney Elisabeth (1924). "The history of the development of our knowledge regarding internal secretion" (in ഇംഗ്ലീഷ്). {{cite journal}}: Cite journal requires |journal= (help)
  9. Croskery, Sidney Elisabeth (1927). "Sudden or unexpected death: with special reference to 1. status lymphaticus; and 2. post-operative pulmonary embolism (with records of fifty-five cases, and with the results of experiments on coagulation-time of the blood before and after surgical operation)" (in ഇംഗ്ലീഷ്). {{cite journal}}: Cite journal requires |journal= (help)
  10. Laura Kelly (1 March 2018). Irish Medical Education and Student Culture, c.1850-1950. Liverpool University Press. pp. 153–. ISBN 978-1-78694-831-1. Retrieved 7 April 2019.
  11. Sidney Elisabeth Croskery: Whilst I Remember, The Blackstaff Press, Dundonald, 1983, ISBN 978-0-85640-260-9
  12. Lowry and Turkington, Betty and Hazel (21 April 1980). "The Kind Women of Ulster". Belfast Telegraph. Retrieved 7 April 2019.
  13. Laura Kelly (1 May 2015). Irish Women in Medicine, c.1880s-1920s: Origins, Education and Careers. Manchester University Press. pp. 68–. ISBN 978-1-78499-206-4. Retrieved 7 April 2019.
  14. "Dr Sidney E Croskery (Biographical details)". British Museum. British Museum. Retrieved 7 April 2019.
  15. "Dr. Sidney Elisabeth Croskery". Sunday Independent (Dublin). 29 July 1990. Retrieved 7 April 2019.
  16. "Dr Sidney E Croskery (Biographical details)". British Museum. British Museum. Retrieved 7 April 2019.
  17. South African Digest. Vol. 11. Department of Information. 1964. pp. 27–. Retrieved 7 April 2019.
  18. Gizi Blore (19 February 1953). "Ulster Woman Doctor's 'Holiday' was mercy trip to aid a people stricken with blindness". Belfast Telegraph. Retrieved 7 April 2019.