സിചുവാൻ ഭീമൻ പാണ്ട സങ്കേതങ്ങൾ
ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ ഒരു വന്യജീവിസങ്കേതമാണ് സിചുവാനിലെ സിചുവാൻ ഭീമൻ പാണ്ട സങ്കേതം.വംശനാശഭീഷണി നേരിടുന്ന ഒരു സുപ്രധാന മൃഗമാണ് ഭീമൻ പാണ്ട. ലോകത്തിലെ ഭീമൻ പാണ്ടകളിൽ 30%-ത്തിലധികവും ഇവിടയാണ് അധിവസിക്കുന്നത്. ഇവയുടെ ഒഅരു പ്രധാന വംശവർദ്ധന കേന്ദ്രവും കൂടിയാണ് ഈ വനമേഖലകൾ. ക്വിയോങ്ലായ്(Quionglai) ജിയാജിൻ(Jiajin) എന്നീ മലനിരകളിലായ് വ്യാപിച്ചുകിടക്കുന്ന 7 സംരക്ഷിത വനങ്ങളും 9 സീനിക് പാർകുകളും കൂടിച്ചേരുന്നതാണ് സിചുവാൻ ഭീമൻ പാണ്ട സങ്കേതങ്ങൾ. 9245 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്തൃതി. ഭീമൻപാണ്ടയെ കൂടാതെ ചെമ്പൻ പാണ്ട, ഹിമപ്പുലി, മേഘപ്പുലി തുടങ്ങിയ ജീവികൾക്കും അഭയസ്ഥാനമാണിവിടം. വൈവിധ്യമാർന്ന വളരെയധികം സസ്യങ്ങളും ഈ വനങ്ങളിലുണ്ട്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 924,500, 527,100 ഹെ (9.951×1010, 5.674×1010 sq ft) |
മാനദണ്ഡം | x[1] |
അവലംബം | 1213 |
നിർദ്ദേശാങ്കം | 30°50′N 103°00′E / 30.83°N 103°E |
രേഖപ്പെടുത്തിയത് | 2006 (30th വിഭാഗം) |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- UNESCO description of the site
- Wolong Panda Club Archived 2007-08-22 at the Wayback Machine.
- Pandas ! Archived 2005-04-02 at the Wayback Machine.
30°49′59″N 103°00′00″E / 30.833°N 103.000°E
- ↑ http://whc.unesco.org/en/list/1213.
{{cite web}}
: Missing or empty|title=
(help)