വിരളമായി നിരീക്ഷിക്കാവുന്ന ഒരു പൂമ്പാറ്റയാണ് സിംഹളനീലി (Sinhalese Hedge Blue). ശാസ്ത്രനാമം: Udra Singalensis ശ്രീലങ്കയും ഇന്ത്യയിലും കാണപ്പെടുന്ന ഒരു തനതു സ്പീഷ്യസാണിത്. പശ്ചിമഘട്ടത്തിന്റെ ഉയന്ന പ്രദേശങ്ങളിലാണ് ഇതിന്റെ വാസം.

Udara rona
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
U. rona
Binomial name
Udara rona
(Grose-Smith, 1894)[1]
Synonyms
  • Cyaniris rona Grose-Smith, 1894
  • Cyaniris beretava Ribbe, 1899
  • Cyaniris biagi Bethune-Baker, 1908
  • Celastrina (Udara) singalensis thorida Toxopeus, 1928
  • Cyaniris singalensis catius Fruhstorfer, 1910
  • Cyaniris singalensis astarga Fruhstorfer, 1910
  • Lycaenopsis cardia catius f. catius Fruhstorfer, 1917
  • Lycaenopsis cardia astarga f. astarga Fruhstorfer, 1917
  • Cleastrina (Udara) singalensis astarga Toxopeus, 1928
  • Celastrina singalensis xanthippe Corbet, 1937
  • Celsatrina rona xanthippe Eliot, 1978

ജീവിതരീതി

തിരുത്തുക

പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്ത് മാത്രമേ ഇതിനെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. പതുക്കെയാണ് പറക്കൽ. വെയിലത്ത് പറന്ന് നടക്കാൻ ഇഷ്ടമുള്ള ഇവ ഏറെ ദൂരം തുടർച്ചയായി പറക്കാറില്ല. തേനുണ്ണുന്ന ശീലമുണ്ട്. നനഞ്ഞ മണ്ണിൽ നിന്ന് ലവണമുണ്ണാറുമുണ്ട്.

ശരീരപ്രകൃതി

തിരുത്തുക

വയലറ്റ് കലർന്ന ആകാശനീലനിറമാണ് ചിറകുപുറത്തിന്. ഇടയ്ക്ക് വെളുത്ത ഛായ കാണാം. ഒരു ഇരുണ്ട നൂൽ വര നീല നിറത്തിന് അതിരിട്ടായി ഉണ്ട്. പെൺ ശലഭങ്ങൾക്ക് ഈ കരയുടെ വീതി കൂടുതലായിരിക്കും. ചാരകലർന്ന വെളുത്ത നിറമാണ് ചിറകിന്റെ അടിവശത്തിന്. ഒരു ഇരുണ്ട പുള്ളി, പിൻ ചിറകിന്റെ അടിവശത്തിനു ഏതാണ്ട് മദ്ധ്യഭാഗത്തായി ഉണ്ട്. ഈ സവിശേഷതായാണ് മറ്റുള്ള നീലിശലഭങ്ങളിൽ നിന്ന് സിംഹളനീലി വേറിട്ടുനിൽക്കുന്നത്.

  • മാതൃഭൂമി ആഴ്ചപ്പതിപ്പ് - കേരളത്തിലെ പൂമ്പാറ്റകൾ (അബ്ദുള്ള പാലേരി) - പുസ്തകം 90, ലക്കം 48, പേജ് 94
  1. Udara, funet.fi


"https://ml.wikipedia.org/w/index.php?title=സിംഹളനീലി&oldid=3090511" എന്ന താളിൽനിന്ന് ശേഖരിച്ചത്