സിംഗ്രണൈസ്‌ഡ് നീന്തൽ
നീന്തൽ, നൃത്തം, ജിംനാസ്റ്റിക്‌സ് എന്നിവയുടെ ഒരു സങ്കരരൂപമാണ് ഏകതാള നീന്തൽ. സംഗീതത്തിന്റെ അകമ്പടിയോടെ വെള്ളത്തിൽ പൂർണ്ണജാഗ്രതയോടെയുള്ള ചലനങ്ങളാണ് ഏകതാള നീന്തൽ. ഏകവാദ്യം, രണ്ടു പേർ ചേർന്നുള്ള ഗാനം, മൂന്നുപേർ ചേർന്ന് ആലപിക്കുന്ന ഗാനം, സംഘം ചേർന്നുള്ള ഗാനം എന്നിവയുടെ പശ്ചാതലത്തിലാണ് ഈ മത്സരം നടക്കുക ഏകതാള നീന്തലിന് അസാധാരണമായ ശ്വസ നിയന്ത്രണം, കൃത്യമായ സമയനിയന്ത്രണം, വഴക്കം, സഹിഷ്ണുത, കൃപ, ചാതുര്യം എന്നിവ അനിവാര്യമാണ് ഒളിമ്പിക്‌സ് ഗെയിംസിൽ പുരുഷ ഏകതാള നീന്തൽ ടീമിനെ ഇതുവരെ അനുമതിയില്ല അന്താരാഷ്ട്ര തലത്തിൽ ഫെഡറേഷൻ ഇന്റർനാഷണൽ ഡെ നാരത്തോൺ ആണ് ഏകതാള നീന്തലിന്റെ ഭരണ സമിതി
കളിയുടെ ഭരണസമിതി | Fédération Internationale de Natation (FINA) |
---|---|
സ്വഭാവം | |
വർഗ്ഗീകരണം | Aquatics |
ഒളിമ്പിക്സിൽ ആദ്യം | Part of the Summer Olympic programme since 1984 |
ചരിത്രം
തിരുത്തുക21ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏകതാള നീന്തൽ അറിയപ്പെട്ടിരുന്നത് വാട്ടർ ബാലറ്റ് (water ballet) എന്നായിരുന്നു. 1891ൽ ജർമ്മനിയിലെ ബെർലിനിലാണ് രേഖപ്പെടുത്തപ്പെട്ട ആദ്യ മത്സരം നടന്നത്. 1907ൽ ഓസ്‌ട്രേലിയൻ കായിക താരമായ അന്നെറ്റെ കെല്ലർമൻ ന്യൂയോർക്കിൽ ഒരു ഗ്ലാസ് ടാങ്കിൽ നടത്തിയ വാട്ടർ ബെല്ലറ്റ് മത്സരത്തോടെയാണ് ഈ കായിക മത്സരത്തിന് പ്രചാരം ലഭിച്ചത്.[1] 1984ൽ ലോസ്ഏഞ്ചൽസിൽ നടന്ന ഒളിമ്പിക്‌സിൽ ട്രാസീ റൂയിസ്, കാൻഡി കോസ്റ്റി എന്നിവർ ഏകതാള നീന്തലിൽ സ്വർണ്ണം നേ്ടി 1924ൽ നോർത്ത് അമേരിക്കയിലെ മോൺട്രീറ്റിൽ നടന്ന ആദ്യമത്സരത്തിൽ പെഗ് സെല്ലർ ചാംപ്യനായി. ബിയുല്ല ഗുണ്ട്‌ലിങ്, കാതെ ജെക്കോബി, ഗെയ്ൽ ജോൺസൺ, ക്ലാർക്ക് ലീച്ച് എന്നിവരാണ് ഈ കായിക മത്സരത്തിലെ പ്രധാന കായിക താരങ്ങൾ. [2]
ഒളിമ്പിക്‌സിൽ
തിരുത്തുക1952ലെ ഒളിമ്പിക്‌സിലായിരുന്നു ഈ മത്സരത്തിന്റെ ആദ്യ അവതരണം നടന്നത്. എന്നാൽ, 1984വരെ ഈ മത്സരം ഒളിമ്പിക് മത്സരത്തിന്റെ ഭാഗമായിരുന്നില്ല.[3]
അവലംബം
തിരുത്തുക- ↑ Valosik, Vicki. "Synchronized Swimming Has a History That Dates Back to Ancient Rome". Retrieved 2016-08-19.
- ↑ Clark Leach, Father of Synchronized Swimming. *S.S Scrapbooks (1950s), Henning Library, ISHOF, 1941.
- ↑ Becky Maltby (October–November 2007). "Into the Blue". Hana Hou! Vol. 10 No. 5.