സാഹിർ ദെഹ്ലവി

ഉർദു എഴുത്തുകാരൻ, ദാസ്താനി ഗദ്രിന്റെ രചയിതാവ്

1857-ലെ ഇന്ത്യൻ ലഹളക്കാലത്തെ ദില്ലിയെക്കുറിച്ചുള്ള ദാസ്താനി ഗദ്ര് എന്ന പ്രസിദ്ധ ഉർദു ഗ്രന്ഥത്തിന്റെ കർത്താവാണ് സാഹിർ ദെഹെൽവി (ഇംഗ്ലീഷ്: Zahir Dehlawi). പൂർണ്ണ നാമം സയ്യിദ്‌ സഹീറുദ്ദീൻ ദെഹെൽവി (ഉർദു: سید ظہیر الدین دہلوی) (ജീവിതകാലം: 1835 - 1911). തന്റെ പതിമൂന്നാം വയസുമുതൽ ദില്ലിയിലെ ചെങ്കോട്ടയിൽ ജോലിക്കാരനായിരുന്ന ഇദ്ദേഹം മുഗൾ ചക്രവർത്തിയായിരുന്ന ബഹാദുർ ഷാ സഫറിന്റെ പരിചാരകനായിരുന്നു. ആസ്ഥാനകവിയായിരുന്ന സൗഖിന്റെ വിദ്യാർത്ഥിയുമായിരുന്നു. സംസ്കാരസമ്പന്നനും കവിയുമായിരുന്ന ഇദ്ദേഹം 1857 കാലയളവിൽ മുഗളരുടെ പ്രധാനപ്പെട്ട അധികാരച്ചിഹ്നമായ മാഹി മരാത്തിബിന്റെ സൂക്ഷിപ്പുകാരനായിരുന്നു.[1]

ദാസ്താനി ഗദ്ര് (Dastan i-Ghadr) എന്ന ഇദ്ദേഹത്തിന്റെ ഗ്രന്ഥം, 1857-ലെ ലഹളയെക്കുറിച്ച് കൊട്ടാരത്തിൽനിന്നുള്ള വീക്ഷണത്തിൽ നിന്നെഴുതിയ സമ്പൂർണ്ണവിവരണമാണ്.[1] ലഹളക്കാലത്ത് ദില്ലിയിൽ നിന്നും രക്ഷപ്പെട്ട ദെഹ്ലവി, ഹൈദരാബാദിൽ വച്ച് കാലങ്ങൾക്ക് ശേഷം തന്റെ മരണാസന്നമായിരിക്കുമ്പോഴാണ് ഇതെഴുതിയത്. എഴുത്ത് മിക്കവാറും പഴയ കുറിപ്പുകളെ ആസ്പദമാക്കിയായിരിക്കുമെന്ന് കരുതുന്നു. താൻ കണ്ടതും അനുഭവിച്ചതുമായ സത്യങ്ങൾ എഴുതുന്നതിൽ അന്നത്തെ മറ്റു പല എഴുത്തുകാർക്കുമുണ്ടായിരുന്ന വൈമുഖ്യം ദെഹ്ലവിക്കുണ്ടായിരുന്നില്ല. മുഗൾ സഭയുടെയും ശിപായികളുടെയും ബ്രിട്ടീഷുകാരുടെയും തെറ്റുകുറ്റങ്ങൾ അദ്ദേഹം ഒരുപോലെ തുറന്നെഴുതിയിട്ടുണ്ട്.[2]

അവലംബം തിരുത്തുക

  1. 1.0 1.1 ലാസ്റ്റ് മുഗൾ[൧], താൾ:XVIII
  2. ലാസ്റ്റ് മുഗൾ[൧], താൾ:15

കുറിപ്പുകൾ തിരുത്തുക

  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സാഹിർ_ദെഹ്ലവി&oldid=3939463" എന്ന താളിൽനിന്ന് ശേഖരിച്ചത്