സാഹിത്യ ഇനങ്ങൾ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
അകനാടകം
നാടകം ഒരു രംഗകലാരൂപമാണെങ്കിൽ 'അകനാടകം' തനതായ നാടകസാഹിത്യരൂപമാണ്. നാടകീയ മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്ക്കാരത്തിനായുള്ള രംഗപാഠമെന്ന നിലയിൽ സമൂർത്തമായ ദൃശ്യമാനത്തിൽ തയ്യാറാക്കപ്പെടുന്ന രചനകളെ പൊതുവേ, നാടകസാഹിത്യമായിത്തന്നെയാണ് പരിഗണിക്കപ്പെടുന്നത്. അതേസമയം, അവയുടെ സ്വതന്ത്രമായ ദൃശ്യാവിഷ്ക്കാരത്തിൽ നാടകകൃത്തല്ല പ്രധാനി, സംവിധായകനാണ്. എന്നാൽ, ദൃശ്യാവിഷ്ക്കാരത്തിന് വഴങ്ങാത്തതും അമൂർത്തവും ഭാവാത്മകവുമായ നാടകീയ മുഹൂർത്തങ്ങൾ നാടകാവബോധത്തോടെ വായനക്കുവേണ്ടി മാത്രം രചിക്കപ്പെടുന്നവയാണ് അകനാടകങ്ങൾ. നാടകകൃത്തും തിരക്കഥാകൃത്തുമായ മന്ദ്യത്ത് സുകുമാരൻ എന്ന എം.സുകുമാർജിയാണ് ആദ്യമായി അകനാടകരചനാസമ്പ്രദായം പരീക്ഷിച്ചത്. 1985-ൽ ഏഴ് ലഘു അകനാടകങ്ങളുടെ സമാഹാരമായ 'പൂക്കൾകൊണ്ടൊരു ഇതിഹാസ'മായിരുന്നൂ, ആദ്യ കൃതി (ഗദ്ദിക ബുക്സ്, എടാട്ട്, പയ്യന്നൂർ.) അതേ തുടർന്ന് 2022-ൽ പന്ത്രണ്ട് ലഘു അകനാടകങ്ങളുടെ സമാഹാരമായ 'പന്ത്രണ്ട് അകനാടകങ്ങൾ' എന്ന കൃതിയും (മാതൃഭൂമി ബുക്സ്, കോഴിക്കോട്) പ്രസിദ്ധീകരിച്ചു.
പ്രശസ്ത നാടകനിരൂപകനും നാടകഗവേഷകനുമായിരുന്ന ഡോ. ടി.പി.സുകുമാരനാണ് ആദ്യത്തെ അകനാടക സമാഹാരം 'അകനാടകം: ഒരു പുതിയ സംവേദന'മെന്ന വിശേഷണത്തോടെയുള്ള തൻ്റെ അവതാരികയോടെ മലയാളിസമക്ഷം അവതരിപ്പിച്ചത്. (പ്രസ്തുത അവതാരിക പിന്നീട്, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിരുന്നതും, ഇ.പി.രാജഗോപാലൻ എഡിറ്റുചെയ്തിരുന്നതുമായ ഡോ.പി.ടി.സുകുമാരൻ്റെ ലേഖന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.) ഇതേ തുടർന്നാണ് മലയാളത്തിലെ മറ്റൊരു ശ്രദ്ധേയനായ നാടകഗവേഷകനായ ഡോ.എൽ.തോമസ്കുട്ടിയുടെ 'ജൈവനാടകവേദി'യെന്ന ഗ്രന്ഥത്തിൽ 'വീണ്ടും കാവ്യനാടക'മെന്ന അദ്ധ്യായത്തിൽ, ''രംഗാവതണത്തിൻ്റെ വിരുദ്ധകോടിയിൽ അവതരണാംശത്തെ വിഗണിച്ചുകൊണ്ട് മന്ദ്യത്ത് സുകുമാരൻ 'അകനാടകങ്ങൾ' പോലുള്ള നാടകപരീക്ഷണങ്ങൾവരെ നടത്തി''യെന്ന് വ്യക്തമാക്കുകയുമുണ്ടായി.