സാവോ വു കി
വിഖ്യാതനായ ചൈനീസ് ചിത്രകാരനായിരുന്നു സാവോ വു-കി (13 ഫെബ്രുവരി 1920 – 9 ഏപ്രിൽ 2013). 1986-ൽ സാവോ പൂർത്തിയാക്കിയ ഒരു പെയിൻറിങ് ഹോങ്‌കോങ്ങിൽ സോത്ത്ബീസ് റെക്കോഡ് തുകയ്ക് ലേലം ചെയ്തിരുന്നു.[2]
സാവോ വു കി | |
---|---|
ജനനം | 13 February 1920 ബീജിങ്, ചൈന |
മരണം | 9 ഏപ്രിൽ 2013 | (പ്രായം 93)
ദേശീയത | ചൈനീസ്, ഫ്രഞ്ച് |
അറിയപ്പെടുന്നത് | ചിത്രകല |
ജീവിതരേഖ തിരുത്തുക
ബെയ്ജിങ്ങിൽ ജനിച്ച സാവോ കുട്ടിക്കാലത്തു തന്നെ ചിത്രകലയിലും കാലിഗ്രാഫിയിലും പരിശീലനം നേടി.. പിന്നീട് സംഗീതജ്ഞയായ ഭാര്യയുമൊത്ത് പാരീസിലെത്തി. ആദ്യ ചിത്രപ്രദർശനം 1959-ലായിരുന്നു. ഈ പ്രദർശനങ്ങൾ മിറോയുടെയും പിക്കാസോയുടെയും പ്രശംസയ്ക്കു പാത്രമായി. 1964-ൽ ഫ്രഞ്ച് പൗരത്വം നേടി. ഇടക്കാലത്ത് അമേരിക്കയിലേക്കു പോയെങ്കിലും അവിടുത്തെ കലാരംഗവുമായി പൊരുത്തപ്പെടാനാകാതെ സിംഗപ്പൂർ വഴി ഹോങ്കോങിലേക്ക് മടങ്ങി. ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ സാവോ ചലച്ചിത്ര അഭിനേത്രിയായിരുന്ന ഷൂ യിങിനെ വിവാഹം ചെയ്തു.
ഇംപ്രഷനിസ്റ്റു ശൈലിയിൽ രചിക്കപ്പെട്ട സാവോയുടെ അമൂർത്ത ചിത്രങ്ങളിൽ പോൾ ക്ലീയുടെ സ്വാധീനമുണ്ടായിരുന്നു.
അവലംബം തിരുത്തുക
- ↑ "Le peintre franco-chinois Zao Wou-ki est mort" [The Franco-Chinese painter Zao Wou-ki is dead] (ഭാഷ: ഫ്രഞ്ച്). Le Monde. ശേഖരിച്ചത് 9 April 2013.
- ↑ "ചൈനീസ് ചിത്രകാരൻ സാവോ വു-കി അന്തരിച്ചു". മാതൃഭൂമി. 11 ഏപ്രിൽ 2013. മൂലതാളിൽ നിന്നും 2013-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ഏപ്രിൽ 2013.
പുറം കണ്ണികൾ തിരുത്തുക
- Graphic works (lithographs and etchings) by Zao Wou-ki (Zhao Wuji) at the ParisBeijing Gallery
- Works at the Marlborough Gallery, NYC
- Mountains and Sun at the Denis Bloch Fine Art Gallery, Beverly Hills, CA Archived 2016-03-03 at the Wayback Machine.
- Zhao Wuji at Gallery Heede & Moestrup - Copenhagen Archived 2006-10-23 at the Wayback Machine.
Persondata | |
---|---|
NAME | Zao, Wou Ki |
ALTERNATIVE NAMES | |
SHORT DESCRIPTION | French painter |
DATE OF BIRTH | 13 February 1920 |
PLACE OF BIRTH | |
DATE OF DEATH | |
PLACE OF DEATH |