സാറ മുഹമ്മദ്
മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടന്റെ സെക്രട്ടറി ജനറൽ (2021 മുതൽ) ആണ് സാറാ മുഹമ്മദ് (ജനനം: 1991[1]). സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത പരമോന്നത നേതൃത്വത്തിലെത്തുന്നത്.[2]
സാറ മുഹമ്മദ് | |
---|---|
ജനനം | ഗ്ലാസ്ഗ്ലോ |
ദേശീയത | ബ്രിട്ടീഷ് |
കലാലയം | University of Strathclyde |
ജീവിതരേഖ
തിരുത്തുകസ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ ജനിച്ച സാറ മുഹമ്മദ് സ്ട്രാത്ത്ക്ലൈഡ് സർവകലാശാലയിൽ നിന്ന് മനുഷ്യാവകാശ നിയമത്തിൽ എൽ.എൽ.ബി ബിരുദം നേടി. സംഘടനയിൽ മുമ്പ് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സാറ മുഹമ്മദ് 2021-ൽ സെക്രട്ടറി ജനറൽ ആയി തെർഞ്ഞെടുക്കപ്പെട്ടു.[3] സംഘടനയുടെ നേതൃത്വത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ആദ്യത്തെ സ്കോട്ട്ലാൻഡ് സ്വദേശി എന്നീ നിലകളിലും സാറ അറിയപ്പെടുന്നു.[2] [4] [5]
ബി.ബി.സി ഇന്റർവ്യൂ വിവാദം
തിരുത്തുകനേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ബി.ബി.സി റേഡിയോ 4-ന്റെ വുമൺസ് അവർ എന്ന പരിപാടിയിൽ അതിഥിയായ അവരോട് അവതാരകയുടെ പരുക്കൻ പെരുമാറ്റം വിമർശിക്കപ്പെട്ടതോടെ[6] ആ വീഡിയോ ബി.ബി.സി പിൻവലിച്ചു.[7]
അവലംബം
തിരുത്തുക- ↑ Paterson, Kirsteen (2 February 2021). "Scot Zara Mohammed on being first female Muslim Council of Britain leader". The National (in ഇംഗ്ലീഷ്). Retrieved 2021-02-18.
- ↑ 2.0 2.1 Sherwood, Harriet (31 January 2021). "Muslim Council of Britain elects Zara Mohammed as its first female leader". The Guardian. Retrieved 18 February 2021.
- ↑ "Zara Mohammed Elected Secretary General of the Muslim Council of Britain". Muslim Council of Britain (MCB) (in അമേരിക്കൻ ഇംഗ്ലീഷ്). 31 January 2021. Retrieved 17 February 2021.
- ↑ Smith, Laura (7 February 2021). "Interview: Zara Mohammed on becoming Muslim Council's first female leader". The Sunday Post (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 17 February 2021.
- ↑ Morrison, Hamish (1 February 2021). "Glasgow woman elected first female head of Muslim Council of Britain". Glasgow Times (in ഇംഗ്ലീഷ്). Retrieved 18 February 2021.
- ↑ "BBC deletes interview clip of British Muslim community leader". Arab News (in ഇംഗ്ലീഷ്). 13 February 2021. Retrieved 18 February 2021.
- ↑ Mohdin, Aamna (17 February 2021). "BBC under fire over 'strikingly hostile' interview of Muslim Council of Britain head". The Guardian (in ഇംഗ്ലീഷ്). Retrieved 17 February 2021.