സാറ്റ്
കേരളത്തിലെ കുട്ടികളുടെ ഒരു കളിയാണ് 'സാറ്റ്' [1] . അഥവാ, ഒളിച്ചുകളി. അമ്പസ്താനി കളി, കണ്ണാരംപൊത്തി കളി എന്ന പേരുകളിലും ഈ കളി അറിയപ്പെടുന്നു.
കളിരീതി
തിരുത്തുകഎത്രപേർക്ക് വേണമെങ്കിലും കളിയിൽ പങ്കെടുക്കാം. ഒരാൾ ഒരു മരത്തിന്റെയോ ഭിത്തിയുടെയോ അടുത്ത് (സാറ്റുകുറ്റി) ചാരി നിന്ന് കണ്ണടച്ച് ഒന്നു മുതൽ ഒരു നിശ്ചിത സംഖ്യ (അമ്പത് / നൂറ്) വരെ എണ്ണൂന്നു. എണ്ണുന്ന ആൾ എണ്ണിക്കഴിഞ്ഞാലുടനെ "സാറ്റേ' എന്ന് വിളിച്ചു പറയണം. എണ്ണി തീരുന്നതിനു മുമ്പ് മറ്റുള്ളവർ ഒളിക്കുന്നു. സാറ്റുകുറ്റിക്ക് തൊട്ടടുത്ത് ഒളിക്കാൻ പാടില്ല. അതിനു ശേഷം ഒളിച്ചിരിക്കൂന്നവരെ കണ്ടുപിടിക്കണം. കണ്ടു പിടിച്ചാലുടനെ അയാളുടെ പേരു വിളിച്ചു പറഞ്ഞ് "സാറ്റേ" എന്നു പറഞ്ഞു കൊണ്ട് സാറ്റുകുറ്റിയിൽ തൊടണം. ഇങ്ങനെ എല്ലാവരയും കണ്ടു പിടിച്ച് കഴിഞ്ഞാൽ ആദ്യം കണ്ടുപിടിക്കപ്പെട്ടയാൾ എണ്ണണം.
എണ്ണിയ ആൾ ആളെ കണ്ടു പിടിക്കുമ്പോൾ ആളെ തെറ്റി പറഞ്ഞ് സാറ്റ് അടിച്ചാൽ ഒരു തെറ്റി പറച്ചിലിനു ശിക്ഷയായി 'ഇരുപത്തഞ്ച്' വരെ എല്ലാവരേയും കണ്ടു പിടിച്ചതിനു ശേഷം വീണ്ടും എണ്ണണം. ആ സമയത്ത് മറ്റുള്ളവർക്ക് വീണ്ടും ഒളിക്കാം. എണ്ണുന്ന ആൾ വീണ്ടും ഒളിച്ചവരെ കണ്ടുപിടിക്കണം.
ഒളിച്ചിരുന്ന ആരെങ്കിലും എണ്ണുന്ന ആൾ കാണാതെ വന്ന് 'സാറ്റ്' അടിച്ചാൽ എല്ലാവരയും കണ്ടു പിടിച്ചതിനു ശേഷം ഇരുപത്തഞ്ച് വരെ എണ്ണണ്ണം. ഒന്നിൽ കൂടുതൽ ആളുകൾ വന്ന് സാറ്റ് അടിച്ചാൽ ആളൊന്നിനു ഇരുപത്തഞ്ച് വീത് എണ്ണണം. (രണ്ടാളുകൾ സാറ്റ് എണ്ണിയ ആളിനെ വെട്ടിച്ച് വന്ന് സാറ്റ് അടിച്ചാൽ അമ്പത് വരെ എണ്ണണം. കളി തുടങ്ങുമ്പോൾ എണ്ണിയത് അമ്പതുവരെയാണങ്കിൽ ഇങ്ങനെ രണ്ടാമത് എണ്ണൂന്നത് അമ്പതുവരെ മതി. (മൂന്നു പേർ സാറ്റ് അടിച്ചാലും അമ്പതുവരെ എണ്ണിയാൽ മതി). ഒരാളെ കണ്ടുപിടിച്ചിട്ട് ആളുടെ പേര് പറഞ്ഞ് എണ്ണിയ ആൾ സാറ്റ് അടിക്കുന്നതിനു മുമ്പ് കണ്ടുപിടിക്കപ്പെട്ട ആൾ വന്ന് സാറ്റ് അടിച്ചാലും 'സാറ്റ് എണ്ണിയ ആൾ' വീണ്ടൂം ഇരുപത്തഞ്ച് വരെ എല്ലാവരേയും കണ്ടുപിടിച്ചതിനു ശേഷം എണ്ണണം. ഇങ്ങനെ കളി തുടരുന്നു.