ഒളിച്ചുകളി
ലോകമാകമാനം കുട്ടികൾ കളിക്കുന്ന ഒരു കളിയാണ് ഒളിച്ചുകളി അഥവാ, സാറ്റുകളി. അമ്പസ്താനി കളി, കണ്ണാരംപൊത്തി കളി എന്ന പേരുകളിലും ഈ കളി അറിയപ്പെടുന്നു.
ഒളിച്ചുകളി | |
---|---|
പത്തൊമ്പതാം നൂറ്റാണ്ടിൽ രചിച്ച ചിത്രം. കുട്ടികൾ ഒരു കാട്ടിൽ ഒളിച്ചു കളിക്കുന്നതാണ് വിഷയം (ഫ്രഡരിക് ഏഡുആർഡ് മെയെറീം വരച്ചത്) | |
കളിക്കാർ | 2+ |
Age range | 3+ |
കളി തുടങ്ങാനുള്ള സമയം | 90 സെകന്റുകൾ |
കളിക്കാനുള്ള സമയം | പരിധി ഇല്ല |
അവിചാരിതമായ അവസരം | Very low |
വേണ്ട കഴിവുകൾ | ഓട്ടം , തിരഞ്ഞുപിടിക്കൽ, ഒളിക്കൽ, പരിസരവലോകനം |
ഒളിച്ചു കളി
തിരുത്തുകഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച്, ഏതെങ്കിലും മരത്തിനോട് / ചുമരിനോട് അഭിമുഖമായി നിന്ന് മുൻ കൂട്ടി നിശ്ചയിച്ച സംഖ്യവരെ എണ്ണുന്നു. ഉദാഹരണത്തിന് ഒന്നുമുതൽ അമ്പത് വരെ. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. എല്ലാവരേയും കണ്ടെത്തിയാൽ ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ മറ്റുള്ളവരെ കണ്ടെത്താനായി നീങ്ങുന്നതിനിടയിൽ ഒളിച്ചിരുന്നവരിൽ ആരെങ്കിലും പെട്ടെന്ന് വന്ന് മൂലസ്ഥാനത്ത് തൊട്ടാൽ എണ്ണിയ ആൾ വീണ്ടും എണ്ണേണ്ടി വരുന്നു. [1]
ചിലയിടങ്ങളിൽ ഈ കളിയെ സാറ്റ് എന്ന് പറയുന്നു. അവിടങ്ങളിൽ എണ്ണിയ ആൾ മറ്റുള്ളവരെ കണ്ടുപിടിച്ചുകൊണ്ട് ആ മരത്തിന്മേൽ തൊട്ടു സാറ്റ് എന്ന് പറയണം. അങ്ങനെ മുഴുവൻ പേരെയും കണ്ടുപിടിച്ചു കഴിഞ്ഞാൽ ആദ്യം കണ്ടുപിടിക്കപെട്ട ആൾ പിന്നീട് എണ്ണുക. അങ്ങനെ കളി തുടരാം. പക്ഷെ കണ്ടുപിടിക്കുന്നതിനിടയിൽ, ഒളിച്ചവരിൽ ആരെങ്കിലും, എണ്ണിയ ആൾ മരത്തിൽ തൊട്ട് അയാളുടെ പേര് പറയുന്നതിന് മുൻപ് ഓടി വന്ന് മരത്തിൽ തൊട്ടാൽ എണ്ണിയ ആൾ വീണ്ടും ഇരുപത്തിയഞ്ച് വരെ എണ്ണണം. അങ്ങനെ ഓരോ ആൾക്കും ഇരുപത്തിയഞ്ച് വീതം എണ്ണണം. വളരെ രസകരമായുള്ളതും പ്രചാരമുള്ളതുമായ ഒരു നാടൻ കളിയാണിത്.
ഈ കളിയെ അമ്പസ്താനി എന്നും പറയാറുണ്ട്. 50 എണ്ണി കഴിയുമ്പോൾ അമ്പത് അമ്പസ്താനി എന്ന് പറയുന്നത് മാറ്റി നിർത്തിയാൽ സാറ്റ് കളി തന്നെ.
റഫറൻസുകൾ
തിരുത്തുക- ↑ Trafton, J. Gregory; Schultz, Alan; Perznowski, Dennis; Bugajska, Magdalena; Adams, William; Cassimatis, Nicholas; Brock, Derek (August 2003). "Children and robots learning to play hide and seek" (PDF). Naval Research Laboratory. Archived from the original (PDF) on 2013-03-16. Retrieved December 2, 2011.
{{cite journal}}
: Cite journal requires|journal=
(help)