സാറാ സിഡ്ഡൻസ് (née കെംബ്ലെ; 5 ജൂലൈ 1755 – 8 ജൂൺ1831) വെൽഷിൽ ജനിച്ച ഒരു ഇംഗ്ലീഷ് അഭിനേത്രിയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ദുഃഖാഭിനേത്രിയായി അറിയപ്പെട്ടു.

സാറാ സിഡ്ഡൻസ്
1785-ൽ തോമസ് ഗെയിൻസ്ബറോ ചിത്രീകരിച്ച ചായാചിത്രം
ജനനം
സാറാ കെംബ്ലെ

(1755-07-05)5 ജൂലൈ 1755
ബ്രെക്കോൺ, വെയിൽസ്
മരണം8 ജൂൺ 1831(1831-06-08) (പ്രായം 75)
ലണ്ടൻ, ഇംഗ്ലണ്ട്
അന്ത്യ വിശ്രമംസെന്റ് മേരീസ് സെമിത്തേരി, പാഡിംഗ്ടൺ ഗ്രീൻ, ലണ്ടൻ, ഇംഗ്ലണ്ട്
തൊഴിൽനടി
ജീവിതപങ്കാളി(കൾ)വില്യം സിഡ്ഡൻസ്
മാതാപിതാക്ക(ൾ)റോജർ കെംബ്ലെ, സാറാ വാർഡ്

ജോൺ ഫിലിപ്പ് കെംബ്ലെ, ചാൾസ് കെംബ്ലെ, സ്റ്റീഫൻ കെംബ്ലെ, ആൻ ഹട്ടൻ, എലിസബത്ത് വിറ്റ് ലോക്ക്, എന്നിവരുടെ മൂത്ത സഹോദരിയും ഫന്നി കെംബ്ലെയുടെ ആന്റിയും ആയിരുന്നു. ഷേക്സ്പിയർ കഥാപാത്രങ്ങളുടെ ചിത്രീകരണത്തിന് മാതൃകയായിരിക്കുന്നതിൽ വളരെ പ്രസിദ്ധയായിരുന്ന അവർ അഭിനയിച്ച ഷേക്സ്പിയർ കഥാപാത്രമായ ലേഡി മാക്ബെത്തിൻറെ അവരുടെ അതേ രൂപത്തിൽ നിർമ്മിച്ച മാർബിൾ പ്രതിമക്ക് സിഡ്ഡൻസ് മാതൃകയാകുകയും [1] ഈ പ്രതിമ ലണ്ടനിലെ എൽജിൻ മാർബിൾസിൽ അവരെ കുറിച്ചുള്ള ഓർമ്മകൾക്ക് മങ്ങലേൽക്കാതെ സൂക്ഷിച്ചിരിക്കുന്നു.[2]

1952-ൽ ചിക്കാഗോയിൽ സ്ഥാപിതമായ സാറാ സിഡ്ഡൻസ് സൊസൈറ്റി സാറാ സിഡ്ഡൻസ് അവാർഡ് വർഷം തോറും ഒരു പ്രശസ്ത നടിക്ക് സമ്മാനിക്കുന്നു.

ജീവചരിത്രം

തിരുത്തുക

മുൻകാലജീവിതം

തിരുത്തുക

ഒരു റോമൻ കത്തോലിക്, ആയ റോജർ കെമ്പിളിൻറെയും പ്രൊട്ടസ്റ്റൻറായ സാറാ "സാലി" വാർഡ്ൻറെയും മൂത്തമകളായി ബ്രെക്നോക്ക്ഷയർ, വെയിൽസ്, ബ്രെക്കണിൽ സാറ കെമ്പിൾ ജനിച്ചു. സാറായും അവളുടെ സഹോദരിമാരും അമ്മയുടെ വിശ്വാസത്തിൽ വളർത്തി. അവരുടെ സഹോദരന്മാർ അവരുടെ പിതാവിന്റെ വിശ്വാസത്തിൽ വളർന്നു. റോജർ കെംബിൽ ഒരു ടൂറിങ് തീയറ്റർ കമ്പനിയായ വാർവിക്ക്ഷയർ കമ്പനി ഓഫ് കോമഡിയൻസ് മാനേജറായിരുന്നു.[3]

 
Manor house at Guy's Cliffe, c.

കെമ്പിൾ കുടുംബത്തിലെ അംഗങ്ങളെ നാടക കമ്പനിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, സിഡ്ഡൻസിനെ മാതാപിതാക്കൾ ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നതിനെ ആദ്യം അംഗീകരിച്ചിരുന്നില്ല. അക്കാലത്ത് അഭിനയം ഒരു സ്ത്രീക്ക് മാന്യമായ ഒരു തൊഴിലായി മാറാൻ തുടങ്ങിയിരുന്നു. [4]

1770 മുതൽ 1773-ൽ വിവാഹിതയാകുന്നതുവരെ, സിഡ്ഡൻസ് ഒരു സ്ത്രീയുടെ വീട്ടു ജോലിക്കാരിയായും പിന്നീട് വാർവിക്കിലെ കുഗ്രാമമായ ഗൈസ് ക്ലിഫിലെ ലേഡീ മേരി ബെർറ്റി ഗ്രീറ്റ്ഹീഡിൻറെ കൂട്ടുകാരിയുമായിരുന്നു.[5]:3ലേഡി ഗ്രീറ്റ്ഹീഡ് അങ്കേസ്റ്റർ പ്രഭുവിന്റെ മകളായിരുന്നു. അവരുടെ മകൻ ബെർറ്റി ഗ്രീറ്റ്ഹീഡ് ഒരു നാടകകൃത്തായിരുന്നു. അദ്ദേഹം സിഡ്ഡൻസുമായുള്ള കുടുംബ സൗഹൃദം തുടർന്നു.[5]:18

അവളുടെ കരിയറിന്റെ തുടക്കം

തിരുത്തുക
 
1782-ൽ ഡ്രൂറി ലെയ്‌നിലെ തിയേറ്റർ റോയലിൽ ആർതർ മർഫിയുടെ ദി ഗ്രീഷ്യൻ ഡാട്ടറിൽ സാറാ സിഡ്ഡൻസ് യൂഫ്രേഷ്യയായി

1774-ൽ തോമസ് ഓട്വേയുടെ വെനീസ് പ്രിസർവ്ഡിൽ ബെൽവിഡെറയായി സിഡ്ഡൻസ് തന്റെ ആദ്യ വിജയം നേടി. ഇത് അവളെ നിക്കോളാസ് റോവിന്റെ ഫെയർ പെനിറ്റന്റിൽ കാലിസ്റ്റയായി കാണാൻ പ്രതിനിധിയായി അയച്ച ഡേവിഡ് ഗാരിക്കിന്റെ ശ്രദ്ധയിൽപ്പെടുത്തി. അതിന്റെ ഫലമായി അവൾ തിയേറ്റർ റോയൽ‌, ഡ്രൂറി ലെയ്‌നിൽ പ്രത്യക്ഷപ്പെടാൻ കരാർ ചെയ്യപ്പെട്ടു. അനുഭവപരിചയവും മറ്റ് സാഹചര്യങ്ങളും കാരണം, പോർട്ടിയയിലും മറ്റ് ഭാഗങ്ങളിലും ആദ്യമായി പ്രത്യക്ഷപ്പെട്ടത് അവർക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല, കൂടാതെ അവളുടെ സേവനങ്ങൾ ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് ഡ്രൂറി ലെയ്‌നിന്റെ മാനേജരിൽ നിന്ന് ലഭിച്ചു. സ്വന്തം വാക്കുകളിൽ പറഞ്ഞാൽ, "പ്രശസ്തിക്കും ഭാഗ്യത്തിനും വിലകെട്ട സ്ഥാനാർത്ഥിയായി ഡ്രൂറി ലെയ്‌നിൽ നിന്ന് പുറത്താക്കപ്പെട്ടു".[1]

വിവാഹം, കുട്ടികൾ

തിരുത്തുക

1773-ൽ, 18 വയസ്സുള്ളപ്പോൾ, സാറാ നടൻ വില്ല്യം സിഡൺസിനെ വിവാഹം ചെയ്തു. 30 വർഷത്തിനു ശേഷം, 1802-ൽ വേർപിരിഞ്ഞതോടെ വിവാഹബന്ധം അനൗപചാരികമായി മാറി.[5]:29 1808-ൽ വില്യം അന്തരിച്ചു. സാറാ സിഡ്ഡൻസ് ഏഴു ഏഴുമക്കളെ പ്രസവിച്ചു, അവരിൽ അഞ്ചുപേർ അതിജീവിച്ചു:[5][6]

  • ഹെൻറി സിഡ്ഡൻസ് (1774–1815), എഡിൻബർഗ്ലെ ഒരു നടനും നാടക മാനേജരും
  • സാറാ (സാലി) സിഡ്ഡൻസ് (1755–1803)
  • മരിയ സിഡ്ഡൻസ് (c. –1798)
  • ഫ്രാൻസെസ് എമിലിയ സിഡ്ഡൻസ് (b. 1781), ശൈശവാവസ്ഥയിൽ മരിച്ചു
  • എലിസബത്ത് ആൻ സിഡ്ഡൻസ് (1782–1788), കുട്ടിക്കാലത്ത് മരിച്ചു
  • ജോർജ്ജ് ജോൺ സിഡ്ഡൻസ് (1785–1848), ഇന്ത്യയിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ
  • സിസിലിയ സിഡ്ഡൻസ് (1794–1868), 1833-ൽ ജോർജ്ജ് കോംബെ വിവാഹം കഴിക്കുകയും എഡിൻബർഗിൽ താമസിക്കുകയും ചെയ്തു
Gravestone of Sarah Siddons
Wrought iron canopy over Siddons' grave

  This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Siddons, Sarah". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 25 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 37–38. {{cite encyclopedia}}: Invalid |ref=harv (help)

  1. 1.0 1.1 Chisholm, Hugh, ed. (1911). "Siddons, Sarah" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
  2. Smith, A.H. (1916). "Lord Elgin and his Collection". The Journal of Hellenic Studies. 36. The Society for the Promotion of Hellenic Studies: 163–372. doi:10.2307/625773.
  3. McManaway, James G. (1949). "The Two Earliest Prompt Books of Hamlet". The Papers of the Bibliographical Society of America. 43 (3). Bibliographical Society of America: 305. eISSN 2377-6528. ISSN 0006-128X. JSTOR 24298457 – via JSTOR. {{cite journal}}: Invalid |ref=harv (help); Unknown parameter |subscription= ignored (|url-access= suggested) (help)
  4. "Siddons [née Kemble], Sarah (1755–1831)". Oxford Dictionary of National Biography (online ed.). Oxford University Press. 24 May 2008 [2004]. doi:10.1093/ref:odnb/25516.
  5. 5.0 5.1 5.2 5.3 Highfill, Philip H.; Burnim, Kalman A.; Langhans, Edward A. (1991). A Biographical Dictionary of Actors, Actresses, Musicians, Dancers, Managers, and Other Stage Personnel in London, 1660–1800, Volume 14. Carbondale, IL: Southern Illinois University Press. pp. 32–33. ISBN 978-0-8093-1526-0.
  6. Knight, John Joseph (1885–1900). "Siddons, Sarah" . Dictionary of National Biography. London: Smith, Elder & Co.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാറാ_സിഡ്ഡൻസ്&oldid=3504311" എന്ന താളിൽനിന്ന് ശേഖരിച്ചത്