സാറാ ലോഗൻ ഫ്രേസർ
സാറാ മറിൻഡ ലോഗൻ ഫ്രേസർ, മുമ്പ് ലോഗൻ, (ജീവിതകാലം: ജനുവരി 29, 1850 - ഏപ്രിൽ 9, 1933) ഒരു അമേരിക്കൻ വൈദ്യനും പീഡിയാട്രീഷ്യനുമായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ നാലാമത്തെ വനിതാ ആഫ്രിക്കൻ-അമേരിക്കൻ ഫിസിഷ്യനും ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ആദ്യത്തെ വനിതാ ഡോക്ടറുമായിരുന്നു അവർ.[1]
സാറാ ലോഗൻ ഫ്രേസർ | |
---|---|
ജനനം | സാറാ മരിൻഡ ലോഗൻ ജനുവരി 29, 1850 സിറാക്കൂസ്, ന്യൂയോർക്ക്, യു.എസ്. |
മരണം | ഏപ്രിൽ 9, 1933 Washington, District of Columbia, U.S. | (പ്രായം 83)
ദേശീയത | അമേരിക്കൻ |
കലാലയം | സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് അപ്സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി (MD) |
അറിയപ്പെടുന്നത് | ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ആദ്യ വനിതാ ഫിസിഷ്യൻ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Family medicine, obstetrics, and pediatrics |
ആദ്യകാല ജീവിതം
തിരുത്തുകഅടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട, പ്രശസ്തനായ അടിമത്ത വിരുദ്ധ പോരാളിയായിരുന്ന ജെർമെയ്ൻ വെസ്ലി ലോഗന്റെയും അദ്ദേഹത്തിൻറെ ഭാര്യ കരോളിൻ്റെയും മകളായിരുന്നു ഫ്രേസർ. ന്യൂയോർക്കിലെ സിറാക്കൂസിലുള്ള അവളുടെ കുടുംബവീട്ടിൽ മാതാപിതാക്കളുടെ എട്ട് മക്കളിൽ അഞ്ചാമത്തെയാളായി അവൾ ജനിച്ചു.[2] ഭൂഗർഭ റെയിൽറോഡിലെ ഒരു പ്രധാന സ്റ്റോപ്പിംഗ് പോയിന്റായി മാറിയ ഈ വീട്, ഒടുവിൽ രക്ഷപ്പെട്ടോടി വരുന്ന ഏകദേശം 1,500 അടിമകൾക്ക് കാനഡയിലേയ്ക്ക് സുരക്ഷിതമായി യാത്ര ചെയ്യവേ അഭയം നൽകിയിരുന്നു. ഈ വീട്ടിൽ വളർന്ന ഫ്രസറിന്, അടിമകൾ തങ്ങളുടെ അടിമത്തത്തിന്റെയോ രക്ഷപ്പെടലിന്റെയോ ഫലമായി അനുഭവിച്ച പരിക്കുകളും രോഗങ്ങളും ചികിത്സിച്ചുകൊണ്ട് അനുഭവ പരിചയം നേടാൻ അവസരമൊരുക്കി.[3]
സ്വകാര്യ ജീവിതം
തിരുത്തുകമെഡിക്കൽ വിദ്യാലയത്തിൽ നിന്ന് ബിരുദം നേടിയ ശേഷം, ഒരു വെള്ളക്കാരനായ സഹപാഠി ഫ്രേസറോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. അവളെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെട്ട അയാൾ അവളുടെ ഡോക്ടറെന്ന നിലയിലുള്ള പ്രൊഫഷണൽ വിജയത്തിന് വെള്ളക്കാരനായ ഒരു ഭർത്താവ് അത്യന്താപേക്ഷിതമാണെന്ന് അവളോട് പറഞ്ഞു. അവൾ ഈ ഓഫർ നിരസിച്ചു, എന്നാൽ വാഷിംഗ്ടൺ ഡി.സി.യിൽ ആയിരിക്കുമ്പോൾ, രസതന്ത്രജ്ഞനായ ഡോ. ചാൾസ് ഫ്രേസറുമായി അവൾ കത്തിടപാടുകൾ ആരംഭിച്ചു.[4] ഭാഗികമായി ഈ ബന്ധത്തെ പിന്തുണച്ച കുടുംബ സുഹൃത്തായ ഫ്രെഡറിക് ഡഗ്ലസ് അവരുടെ ബന്ധം അംഗീകരിക്കുകയും അവരുടെ പ്രാഥമിക കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്തതോടെ, ഇരുവരും 1882-ൽ വിവാഹിതരായി. താമസിയാതെ അവർ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്യൂർട്ടോ പ്ലാറ്റയിലുള്ള ചാൾസിന്റെ വീട്ടിലേക്ക് താമസം മാറി.
1883 ഡിസംബർ 23-ന്, ഒരു മകളെ പ്രസവിച്ച ഫ്രേസർ തന്റെ ഗോഡ്ഫാദർ ഗ്രിഗോറിയോ ലുപെറോണിന്റെ പേരിൽ മകൾക്ക് ഗ്രിഗോറിയ അലജാൻഡ്രിന എന്ന പേരു നൽകി.[5] എന്നിരുന്നാലും, ഒരു മെഡിക്കൽ ഇടപെടലും കൂടാതെ ഒരു സ്വദേശിയായ മിഡ്‌വൈഫ് മാത്രം സഹായത്തിനുണ്ടായിരുന്ന മകളുടെ ജനന സമയത്തെ സങ്കീർണ്ണതകൾ ഫ്രേസറുടെ ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനിടയാക്കി. ഇതോടെ അവൾക്ക് കൂടുതൽ കുട്ടികളെ വഹിക്കാൻ കഴിയാതെ വന്നു.[6]
1894-ൽ ഭർത്താവ് ചാൾസ് ഫ്രേസർ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ തുടരാൻ ഇനിയോരു ഒരു കാരണവുമില്ലാതെ, ഡോ. ഫ്രേസർ 1897-ന്റെ പ്രാരംഭത്തിൽ വാഷിംഗ്ടൺ ഡി.സി.യിലേക്ക് മടങ്ങിപ്പോകുകയും, അമേരിക്കൻ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലെ വംശീയതയിൽ അസംതൃപ്തയായ അവർ, ഫ്രാൻസിലെ ന്യൂലി-സുർ-സീനിലെ ബോർഡിംഗ് സ്കൂളിൽ തൻറെ മകളെ ചേർക്കുകയും ചെയ്തു. അതു മുതൽ 1901 വരെ ഫ്രേസറും മകളും വാഷിംഗ്ടണിനും ഫ്രാൻസിനും ഇടയിൽ പതിവായി യാത്ര ചെയ്തിരുന്നു.[7] 1901-ൽ അവൾ മകളോടൊപ്പം വാഷിംഗ്ടൺ ഡി.സി.യിൽ സ്ഥിരതാമസമാക്കി. വൃക്കരോഗവും അൽഷിമേഴ്‌സ് രോഗവും മൂലം അവശയായ അവർ 1933 ഏപ്രിൽ 9-ന് ന്യൂയോർക്കിലെ സിറാക്കൂസിലെ ഭവനത്തിൽവച്ച് അന്തരിച്ചു.[8]
അവലംബം
തിരുത്തുക- ↑ vd Luft, E. (2000). "Sarah Loguen Fraser, MD (1850 to 1933): the fourth African-American woman physician". Journal of the National Medical Association. 92 (3): 149–153. ISSN 0027-9684. PMC 2640561. PMID 10745647.
- ↑ vd Luft, E. (2000). "Sarah Loguen Fraser, MD (1850 to 1933): the fourth African-American woman physician". Journal of the National Medical Association. 92 (3): 149–153. ISSN 0027-9684. PMC 2640561. PMID 10745647.

- ↑ Mayes, April J. (2014-02-18). "Debating Dominicanidad in the Nineteenth Century". The Mulatto Republic (in അമേരിക്കൻ ഇംഗ്ലീഷ്). University Press of Florida. pp. 15–35. doi:10.5744/florida/9780813049199.003.0002. ISBN 9780813050041.
- ↑ vd Luft, E. (2000). "Sarah Loguen Fraser, MD (1850 to 1933): the fourth African-American woman physician". Journal of the National Medical Association. 92 (3): 149–153. ISSN 0027-9684. PMC 2640561. PMID 10745647.
- ↑ vd Luft, E. (2000). "Sarah Loguen Fraser, MD (1850 to 1933): the fourth African-American woman physician". Journal of the National Medical Association. 92 (3): 149–153. ISSN 0027-9684. PMC 2640561. PMID 10745647.
- ↑ "Fraser, Sarah Loguen (1850-1933) | The Black Past: Remembered and Reclaimed". blackpast.org (in ഇംഗ്ലീഷ്). Retrieved 2018-12-09.