ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിലെ അർബുദ ചികിത്സാ പരീക്ഷണ വിഭാഗത്തിലെ ഒരു പ്രൊഫസറാണ് സാറാ ബ്ലാഗ്ഡൻ. അവരുടെ ലബോറട്ടറി ഗവേഷണം പ്രധാനമായും അണ്ഡാശയ കാൻസറിന്റെ ചികിത്സയും അതിന്റെ പഠനവുമാണ് . മാരകവും അവസാനഘട്ടത്തിലുമുള്ള കാൻസർ രോഗികളിൽ നൂതനമായ മരുന്നുകളുടെ പരീക്ഷണവും അവയുടെ തുടർപഠനവും അവർ നടത്തിക്കൊണ്ടിരിക്കുന്നു.[1][2][3]

സാറാ ബ്ലാഗ്ഡൻ
വിദ്യാഭ്യാസംMedical Degree (MBBS), PhD (as CRUK Clinical Fellow)
തൊഴിൽഎക്സ്പിരിമെൻറൽ കാൻസർ തെറാപ്പിറ്റിക്സിന്റെ അസോസിയേറ്റ് പ്രൊഫസർ
സജീവ കാലം2015 - ഇതുവരെ
സംഘടന(കൾ)ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ഓങ്കോളജി വിഭാഗം

വിദ്യാഭ്യാസം

തിരുത്തുക

സാറാ ബ്ലാഗ്ഡൻ 1994-ൽ ലണ്ടൻ സർവ്വകലാശാലയിലെ ചാറിംഗ് ക്രോസ് ആൻഡ് വെസ്റ്റ്മിൻസ്റ്റർ മെഡിക്കൽ സ്കൂളിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം (MBBS) കരസ്ഥമാക്കി.[4]

2004-ൽ അവർ കേംബ്രിഡ്ജ് സർവ്വകലാശാലയിൽനിന്ന് പി.എച്ച്.ഡി. (CRUK ക്ലിനിക്കൽ ഫെലോ ആയി) നേടി.[4]

അവാർഡുകൾ

തിരുത്തുക

1999-ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ CRUK ജൂനിയർ ക്ലിനിഷ്യൻ സയന്റിസ്റ്റ് പി.എച്ച്.ഡി. ഫെലോഷിപ്പ്,[1]2004-ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് CRUK ക്ലിനിക്കൽ ഫെല്ലോ പി.എച്ച്ഡി,[4] 2010-ൽ റോയൽ കോളേജ് ഫിസിഷ്യൻമാരുടെ ഫെലോഷിപ്പ് എന്നിവ നേടി.[4]

  1. 1.0 1.1 "Sarah Blagden". www.oncology.ox.ac.uk (in ഇംഗ്ലീഷ്). Retrieved 2021-03-01.
  2. "Professor Sarah Blagden, Associate Professor of Experimental Cancer Therapeutics — University of Oxford, Medical Sciences Division". www.medsci.ox.ac.uk. Retrieved 2021-03-01.
  3. ORCID. "Sarah Blagden (0000-0001-8783-3491)". orcid.org (in ഇംഗ്ലീഷ്). Retrieved 2021-03-01.
  4. 4.0 4.1 4.2 4.3 "Home - Dr Sarah Blagden". www.imperial.ac.uk. Retrieved 2021-03-01.
"https://ml.wikipedia.org/w/index.php?title=സാറാ_ബ്ലാഗ്ഡൻ&oldid=3969724" എന്ന താളിൽനിന്ന് ശേഖരിച്ചത്