സാറാ ഫ്രെയ് ഒരു അമേരിക്കൻ കർഷകയും ബിസിനസ്സ് ഉടമസ്ഥയുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ മത്തങ്ങ കൃഷിക്കാരിയായ ഫ്രെയ് കുപ്പിയിലടച്ച തണ്ണിമത്തൻ ജ്യൂസ് ആയ റ്റ്സ്മ ജ്യൂസ് നിർമ്മിക്കുന്നു.

സാറാ ഫ്രെയ്
Sarah Frey in 2006
ജനനം
തൊഴിൽFarmer, business owner

ജീവിതരേഖ

തിരുത്തുക

ഫ്രെയ്, ഇല്ലിനോയിസിലെ, കീൻസിൽ ഒരു കാർഷിക കുടുംബത്തിൽ വളർന്നു. അഞ്ചു കുട്ടികളിൽ ഏറ്റവും ഇളയ കുട്ടിയും ഏക മകളും ആയിരുന്നു.[1]കുടുംബം പാവപ്പെട്ടതും ഫാമിലെ കൃഷിയെ ആശ്രയിച്ചുമാണ് ജീവിച്ചുപോന്നിരുന്നത്.[2] അവർ എട്ടു വയസ്സുള്ളപ്പോൾ തണ്ണിമത്തൻ ആദ്യ വില്പന നടത്തിയിരുന്നു. ചെറുപ്പത്തിൽ, അവൾ ഒരു നഗര ജോലിയിലേയ്ക്ക് മാറുകയും ഫാമിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ കാർഷിക സ്വത്തവകാശത്തിന്റെ ഭീഷണിയെ തുടർന്ന്, അതിനെ രക്ഷിക്കാൻ അവൾ തീരുമാനിച്ചു. തദ്ദേശീയ പല ചരക്ക് സ്ഥലങ്ങളിൽ തണ്ണിമത്തൻ, ഷമാം എന്നിവ വിൽക്കാൻ അവർ തീരുമാനിച്ചു. 1997- ൽ കൌമാരത്തിലായിരുന്ന അവർ പ്രാദേശിക വാൾമാർട് വിതരണ കേന്ദ്രത്തിൽ ഉത്പ്പന്നങ്ങൾ വിൽക്കുന്ന ജോലി ഏറ്റെടുത്തു.[3]16 വയസ്സുള്ളപ്പോൾ അവർ വിതരണം ഏറ്റെടുക്കുകയും ഫാക്ടറി ക്ലയന്റ് ലിസ്റ്റുകൾ 12 മുതൽ 150 വരെ വേഗത്തിൽ ഉയർത്തുകയും ചെയ്തു.[4] 18- ാം വയസ്സിൽ ഫ്രെയ് ഫാം വാങ്ങുകയും ചെയ്തു. ഫ്രോൺടിയർ കമ്യൂണിറ്റി കോളേജിൽ ചേർന്ന് പഠനവും നടത്തിയിരുന്നു.

ബിസിനസ്സുകൾ

തിരുത്തുക

"അമേരിക്കയിലെ മത്തങ്ങ രാജ്ഞി" എന്നാണ് ഫ്രെയ് അറിയപ്പെടുന്നത്. അമേരിക്കയിൽ മറ്റേതൊരു കർഷകനെക്കാളും കൂടുതൽ മത്തങ്ങകൾ ഫ്രെയ് വളർത്തുന്നു.[5] 2016- ൽ ഫ്രെയ് അഞ്ച് ദശലക്ഷം മത്തങ്ങകൾ വിറ്റു.[6] അവരുടെ വിളയിൽ ഭൂരിഭാഗവും ഭക്ഷണത്തിന് അനുയോജ്യമല്ല, പക്ഷേ ഹാലോവീൻ ലാന്റേൺ കാർവിംഗിന് വളരെ പ്രസിദ്ധമാണ്. ഫ്ളോറിഡ, ജോർജിയ, മിസ്സൗറി, അർക്കൻസാസ്, ഇല്ലൂനോസ്, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിലാണ് ഈ കുടുംബ കൃഷി ഇപ്പോൾ ചെയ്തിരിക്കുന്നത്. 150,000 ഏക്കർ (61,000 ഹെക്ടർ) കൃഷിസ്ഥലങ്ങൾ ഇപ്പോൾ സ്വന്തമായിട്ടുണ്ട്.[7][8] കൃഷി ചെയ്യുന്നതിൽ മത്തങ്ങകൾ ഏറ്റവും പ്രധാന ഉൽപ്പന്നം ആണെങ്കിലും, ബിസിനസ്സ് തണ്ണിമത്തൻ, ഷമാം, സ്വീറ്റ് ധാന്യം, ഹാർഡ് സ്ക്വാഷ് എന്നിവയുമുണ്ട്. ഇല്ലിനോയിസിലെ ഏറ്റവും വലിയ H-2A വിസ എംപ്ലോയർ ആയ ഫ്രെയ് ഫാമുകളിൽ 2017 വരെ ഇല്ലിനോയിസ്, ഇന്ത്യാന എന്നിവിടങ്ങളിൽ നടക്കുന്ന മത്തങ്ങ കൊയ്ത്തിന് സഹായിക്കാൻ 250 ഓളം ജീവനക്കാരെ നിയമിച്ചിരുന്നു.[9] തണ്ണിമത്തൻ ജ്യൂസ് മാർക്കറ്റിലേക്ക് എത്തിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ റ്റ്സ്മ തണ്ണിമത്തൻ ജ്യൂസ് നിർമ്മിച്ചു. വാൽമാർട്ടിനെ സംബന്ധിച്ച സാറായുടെ ബിസിനസ്സ് ചർച്ചകൾ ഹാർവാഡ് ബിസിനസ് സ്കൂൾ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[10]

പ്രസിദ്ധീകരിച്ച കൃതികൾ

തിരുത്തുക

ഫോർ ദ് ലവ് ഓഫ് പംബിൻസ്: എ വിഷ്വൽ ഗൈഡ് ടു വൺ ഫാൾ ഡെക്കറേറ്റിംഗ് വിത്ത് പംപ്കിൻസ് ആൻഡ് ഓർണമെന്റൽസ് (2007) ISBN 978-0979534201 [11]

  1. "The Great Pumpkin Patch". The Advocate-Messenger. October 20, 2008. p. 10. Retrieved March 20, 2018 – via Newspapers.com.
  2. Severson, Kim (October 12, 2016). "America's Pumpkin Queen Has a Request: Don't Carve, Cook". The New York Times. Retrieved March 20, 2018.
  3. "The Great Pumpkin Patch". The Advocate-Messenger. October 20, 2008. p. 12. Retrieved March 20, 2018 – via Newspapers.com.
  4. Dunn, Laura (March 26, 2015). "Women in Business: Sarah Frey-Talley, Founder of Tsamma". Huffington Post. Retrieved March 20, 2018.
  5. "Elaine Reeves: For love of gourd". The Mercury. Mar 4, 2017. Retrieved March 20, 2018.
  6. "Stuffed Baby Pumpkins". New York Times Recipes. October 12, 2016. Retrieved March 20, 2018.
  7. "Pumpkins: from decoration to delicacy". Produce Retailer. August 25, 2017. Retrieved March 20, 2018.
  8. "Frey Farms Opens Fruit and Vegetable Processing Facility" (Press release). PR Newswire. October 17, 2017. Retrieved March 27, 2018.
  9. "On Illinois farms, where labor is tight, foreign workers are welcomed". Chicago Tribune. August 20, 2017. Retrieved March 20, 2018.
  10. "Negotiating with Wal-Mart – Alumni – Harvard Business School". www.alumni.hbs.edu. Retrieved March 30, 2018.
  11. "Great Pumpkins". Daily Herald. October 14, 2007. Retrieved March 20, 2018.
"https://ml.wikipedia.org/w/index.php?title=സാറാ_ഫ്രെയ്&oldid=3262010" എന്ന താളിൽനിന്ന് ശേഖരിച്ചത്