സാമ്പ്രാണിക്കോടി
കൊല്ലം ജില്ലയിലെ തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പ്രാക്കുളത്തിന്റെ തെക്കേയറ്റത്തുള്ള മുനമ്പാണ് സാമ്പ്രാണിക്കോടി. അഷ്ടമുടിക്കായലിലുള്ള[1] ഈ മുനമ്പ് കേന്ദ്രീകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ ഒരു അഷ്ടമുടിക്കായൽ വിനോദ സഞ്ചാര സർക്യൂട്ട് പദ്ധതി ആരംഭിച്ചിട്ടുണ്ട്.[2] പതിനാലാം നൂറ്റാണ്ടിലെ ചൈനീസ് ചെറുകപ്പലായ 'ചമ്പ്രാണി' അടുത്തു കിടന്ന കായൽക്കരയായിരുന്നതിനാലാണ് ഈ പേരു കിട്ടിയതെന്നു കരുതുന്നു. [3] 19-ാം നൂറ്റാണ്ടിൽ സാമ്പ്രാണിക്കോടി, പ്രാക്കുളം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അക്കാലത്ത് ചരക്കുനീക്കത്തിനും എത്തിക്കുന്നതിനും കടവുകൾ ഉണ്ടായിരുന്നു. [4]
വിനോദ സഞ്ചാര കേന്ദ്രം
തിരുത്തുകഅഷ്ടമുടിക്കായലിന്റെ മധ്യത്തിൽ രൂപം കൊണ്ട തുരുത്താണിത്. കൊല്ലം കോട്ടപ്പുറം ദേശീയ ജലപാതയിൽനിന്നു നീക്കംചെയ്ത മണ്ണ് കായലിൽത്തന്നെ ഇട്ടതിനെത്തുടർന്നാണ് ഇവിടെ തുരുത്ത് രൂപംകൊണ്ടത്. തുറസ്സായി കിടക്കുന്ന തുരുത്തിലേക്ക് ചെറുവള്ളങ്ങളിൽ എത്തിച്ചേരാം. അഷ്ടമുടിക്കായലിനു നടുക്ക് അരയ്ക്കൊപ്പം വെള്ളത്തിൽ ഇറങ്ങിനിൽക്കാം എന്നതാണ് സാമ്പ്രാണിക്കോടിയിലെ പ്രധാന ആകർഷണം. ഡിടിപിസിയ്ക്ക് ആണ് ചുമതല. തുരുത്തിൽ പ്രവേശിക്കാൻ കഴിയുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ട്. ഒരേസമയം 100 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ.
നിലവിലെ നിർദേശമനുസരിച്ച് മൂന്ന് സ്ഥലങ്ങളിൽ നിന്ന് ആളുകളെ സാമ്പ്രാണിക്കോടിയിൽ എത്തിക്കുവാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുങ്ങുന്നത്. പ്രാക്കുളം കൂടാതെ കുരീപ്പുഴ ബോട്ട് ജെട്ടി, മൺറോതുരുത്ത് എന്നിവിടങ്ങളിൽ നിന്നും ബോട്ട് സർവീസുകൾ ഉണ്ട്. തൃക്കരുവ പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-09. Retrieved 2015-06-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-01. Retrieved 2015-06-30.
- ↑ കൊല്ലം, ചരിത്രത്തിലെ നാഴികക്കല്ലുകൾ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-03. Retrieved 2015-06-30.