മുൻകാലങ്ങളിൽ ചില ഭരണാധികാരികൾ അവശ്യ സമയങ്ങളിൽ ചില പ്രഭുക്കളിൽ നിന്നും സൈനികസഹായം തേടീയിരുന്നു. പ്രഭുക്കൾക്ക് ഇതിനു പകരമായി ചില പ്രദേശങ്ങളുടെ നിയന്ത്രണവകാശം നൽകി അവിടെ നിന്നും നികുതി പിരിക്കാനുള്ള അവകാശം നൽകുകയും ചെയ്തു. ഇത്തരം പ്രഭുക്കളെയാണ്‌ സാമന്തർ എന്ന് അറിയപ്പെടുന്നത്. രാജാക്കന്മാരുടെ ശക്തി ക്ഷയിക്കുന്നത് മുതലെടുത്ത് ചില സാമന്തർ തങ്ങളുടെ പ്രദേശങ്ങളിൽ സ്വയംഭരണാവകാശം കൈയാളുകയും ചെയ്തിരുന്നു[1]‌.

  1. "CHAPTER 11 - NEW EMPIRES AND KINGDOMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 115–117. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)


"https://ml.wikipedia.org/w/index.php?title=സാമന്തൻ&oldid=2719646" എന്ന താളിൽനിന്ന് ശേഖരിച്ചത്