സാബ്രി ബ്രദേഴ്സ്
സാബ്രി സഹോദരന്മാർ എന്നറിയപ്പെട്ടിരുന്ന പാകിസ്താനിലെ കവ്വാലിഗായകരായിരുന്നു ഗുലാം ഫരീദ് സാബ്രി, മഖ്ബൂൽ അഹമ്മദ് സാബ്രി എന്നിവർ.ഗുലാം ഫരീദ് സാബ്രിയുടെ മരണശേഷം പുത്രനായ അംജത് സാബ്രി 2016 ജൂണിൽ കൊല്ലപ്പെടുന്നതുവരെ പരിപാടികൾക്ക് നേതൃത്വം നൽകിവന്നിരുന്നു.കവ്വാലി സൂഫി സംഗീതത്തെ പാശ്ചാത്യനാടുകളിൽ പ്രചരിപ്പിക്കുന്നതിൽ ഇവർക്ക് ഗണ്യമായ പങ്കുണ്ടായിരുന്നു. [1]
The Sabri Brothers | |
---|---|
ഉത്ഭവം | Kalyana, East Punjab |
വിഭാഗങ്ങൾ | Qawwali |
വർഷങ്ങളായി സജീവം | 1956–2016 |
ലേബലുകൾ | |
അംഗങ്ങൾ | Mehmood Ghaznavi Sabri (1975 – present) |
മുൻ അംഗങ്ങൾ | Ghulam Farid Sabri (1930–94) Kamal Sabri (died 2001) Maqbool Ahmed Sabri (1945–2011) Amjad Fareed Sabri (1970 -2016) |
ആദ്യകാലം
തിരുത്തുകപിതാവായ ഇനായത്ത് ഹുസൈൻ സാബ്രിയിൽ നിന്നു കവ്വാലി സംഗീതത്തിന്റെയും ഭാരതീയ ക്ലാസിക്കൽ സംഗീതത്തിന്റേയും ആദ്യപാഠങ്ങൾ അഭ്യസിച്ച സാബ്രി സഹോദരന്മാർ തുടർന്ന് ഫത്തെദിൻ ഖാൻ,രംസാൻ ഖാൻ എന്നിവരിൽ നിന്നും തുടർശിക്ഷണം നേടി. മഖ്ബൂൽ പതിനൊന്നാം വയസ്സിൽ പിതാവിന്റെ സഹായത്തോടെ കവ്വാലിഗായകസംഘത്തിനു രൂപം നൽകി പരിപാടി അവതരിപ്പിച്ചുതുടങ്ങി.
സംഘാംഗങ്ങൾ
തിരുത്തുക- ഗുലാം ഫരീദ് സാബ്രി (ജ:. 1930-കല്യാണ, കിഴക്കൻ പഞ്ചാബ്– മ: 5 ഏപ്രിൽ 1994 കറാച്ചി(ഗായകൻ, ഹാർമോണിയം),
- മഖ്ബൂൽ അഹമ്മദ് സാബ്രി (ജ:. 12ഒക്ടോ:1945 കല്യാണ – മ:. 21 സെപ്റ്റം:2011 )(ഗായകൻ, ഹാർമോണിയം),
- കമൽ സാബ്രി (ഗായകൻ)
- മെഹമൂദ് സാബ്രി (ബോംഗോ ഡ്രം,തമ്പുരു),
- ഫസൽ ഇസ്ലാം
- അശ്മത് ഫരീദ്
- സർവത് ഫരീദ്
- ജാവേദ് കമൽ
- ഉമർ ദാരേസ്
- അബ്ദുൾ അസീസ്
- മസിഹുദീൻ
- അബ്ദുൾ കരീം (ധോലക്),
- മൊഹമ്മദ് അൻവർ (നാൽ.തബല).
അവലംബം
തിരുത്തുക- ↑ "Maqbool Sabri obituary | Music". London: The Guardian. Retrieved13 November 2013.