സാന്ദ്ര ബുള്ളക്ക്

അമേരിക്കന്‍ ചലചിത്ര നടി

ഒരു അമേരിക്കൻ നടിയും, നിർമ്മാതാവുമാണ് സാന്ദ്ര അനെറ്റ് ബുള്ളക്ക് (ജനനം:ജൂലൈ 26, 1964). 2010 ലും 2014 ലും ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു. 2015 ൽ, സാന്ദ്രയെ പീപ്പിൾസ് മോസ്റ്റ് ബ്യൂട്ടിഫുൾ വുമൺ ആയി തിരഞ്ഞെടുത്തു [4]. 2010-ൽ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഉൾപെട്ടു. അക്കാഡമി അവാർഡും ഗോൾഡൻ ഗ്ലോബ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സയൻസ് ഫിക്ഷൻ ത്രില്ലറായ ഗ്രാവിറ്റി (2013) എന്ന ചിത്രം ഏറ്റവും കൂടുതൽ വരുമാനം നേടിയ ഗ്രോസ് ലൈവ് ആക്ഷൻ റിലീസ് ആയിരുന്നു[1].

സാന്ദ്ര ബുള്ളക്ക്
സാന്ദ്ര ബുള്ളക്ക്
ബുള്ളക്ക് 2013-ൽ
ജനനം (1964-07-26) ജൂലൈ 26, 1964  (60 വയസ്സ്)
ആർലിങ്ടൺ, വിർജീനിയ, യു.എസ്
തൊഴിൽഅഭിനേതാവ്, നിർമാതാവ്, മനുഷ്യസ്നേഹി
സജീവ കാലം1987–മുതൽ
ജീവിതപങ്കാളി(കൾ)ജെസ്സി ജെയിംസ്
കുട്ടികൾ2

ആദ്യകാല ജീവിതം

തിരുത്തുക

1964 ജൂലൈ 26 ന് വിർജീനിയയിലുള്ള ആർലിങ്ടൺ എന്ന സ്ഥലത്ത് ജോൺ ഡി. ബുള്ളക്കിന്റെ മകളായി ബുള്ളക്ക് ജനിച്ചു[2]. അമ്മ ഹെൽഗ മാത്സിഡേ മേയർ ഒരു ഓപ്പറ ഗായിക ആയിരുന്നു.12 വയസുവരെ സാന്ദ്ര വളർന്നത്‌ ജർമ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിലായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ ഒരു അരുവിയിലേക്ക് വീണ് ഇടത് കണ്ണിന് മുകളിലായി ഒരു മുറിപ്പാട് ഉണ്ട്. വാഷിംഗ്ടൺ-ലീ സ്കൂളിൽ വിദ്യാർത്ഥിനിയായിരുന്ന സാന്ദ്ര അവിടെ ഒരു ചിയർലീഡറായി പ്രവർത്തിച്ചിരുന്നു[3].

സ്വകാര്യ ജീവിതം

തിരുത്തുക

മുൻ ഫുട്ബോൾ കളിക്കാരനായിരുന്ന ട്രോയ് ഐക്ക്മാൻ, മാത്യു മക്കോനാഗി, റയാൻ ഗോസ്ലിങ്ങുമായോക്കെ സാന്ദ്ര ഡേറ്റിംഗിലായിരുന്നു. 2005 ജൂലായ് 16 ന് അവർ മോട്ടോർസൈക്കിൾ ബിൽഡറായ ജെസ്സി ജെയിംസിനെ വിവാഹം ചെയ്തു. 2010-ൽ വിവാഹ മോചനം നേടി[4].

പുരസ്കാരങ്ങൾ, സിനിമകൾ

തിരുത്തുക
  1. "Sandra Bullock Named People Magazine's 'Most Beautiful Woman'". The Hollywood Reporter. April 22, 2015. April 22, 2015.
  2. "Sandra Bullock: Snapshot". February 14, 2016.
  3. "Sandra Bullock Biography".
  4. "Private drama plagues Oscar winner Sandra Bullock". Private drama plagues Oscar winner Sandra Bullock. June 5, 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാന്ദ്ര_ബുള്ളക്ക്&oldid=4101433" എന്ന താളിൽനിന്ന് ശേഖരിച്ചത്