സാധന വെങ്കിടേഷ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് സാധന വെങ്കിടേഷ് (ജനനം 2001). റാം സംവിധാനം ചെയ്ത തങ്കമീൻകൾ എന്ന ചിത്രത്തിലൂടെയാണ് സാധന തമിഴ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.ഈ ചിത്രത്തിലെ ചെല്ലമ്മ എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി.2019ൽ റാം തന്നെ സംവിധാനം ചെയ്ത പേരൻപ് എന്ന ചിത്രത്തിൽ അഭിനയിച്ചു.മമ്മൂട്ടിയായിരുന്നു ഈ ചിത്രത്തിൽ നായകൻ. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം ബാധിച്ച പതിനൊന്നു വയസ്സ് പ്രായമുള്ള പാപ്പാ എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ സാധന അഭിനയിച്ചത്.ഈ ചിത്രത്തിലെ അഭിനയം സാധനയ്ക്ക് നിരവധി പ്രേക്ഷ പ്രശംസയും,അവാർഡുകളും നേടി കൊടുത്തു.
സാധന വെങ്കിടേഷ് | |
---|---|
ജനനം | 2001 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ബേബി സാധന |
പൗരത്വം | ഇന്ത്യൻ |
കലാലയം | ജി.ഇ.എം.എസ് ഔർ ഓൺ ഇന്ത്യൻ സ്കൂൾ |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 2016-ഇത് വരെ |
മാതാപിതാക്ക(ൾ) | ശങ്കരനാരായണൻ വെങ്കിടേഷ് ലക്ഷ്മി |
കുടുംബം
തിരുത്തുകശങ്കരനാരായണൻ വെങ്കിടേഷ്,ലക്ഷ്മി ദമ്പതികളുടെ മകളായി ചെന്നൈയിലാണ് സാധന വെങ്കിടേഷ് ജനിച്ചത്.സഹാന എന്നാണ് സാധനയുടെ സഹോദരിയുടെ പേര്.
ജി.എം.ഇ.എസ് ഔർ ഓൺ ഇന്ത്യൻ സ്കൂളിലാണ് സാധന പഠിയ്ക്കുന്നത്.
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുക- തങ്കമീൻകൾ (2013)... ചെല്ലമ്മ
- പേരൻപ് (2019)...പാപ്പ
അവാർഡുകൾ
തിരുത്തുക- നാഷണൽ ഫിലിം അവാർഡ് ഫോർ ബെസ്റ്റ് ചൈൽഡ് ആക്ടർ
- SIIMA ബെസ്റ്റ് ചൈൽഡ് ആർട്ടിസ്റ്റ് (2014)
- മിർച്ചി മ്യൂസിക് അവാർഡ്
- തമിഴ്നാട് മീഡിയ കൗൺസിൽ അവാർഡ്.