സാഘഡ്സർ (അർമേനിയൻ: Ծաղկաձոր) ഒരു സ്പാ പട്ടണവും നഗര മുനിസിപ്പൽ സമൂഹവും[2] തലസ്ഥാനമായ യെറിവാന് വടക്കുഭാഗത്തായി കോട്ടയ്ക് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന അർമേനിയയിലെ ഏറ്റവും പ്രശസ്തമായ ആരോഗ്യ റിസോർട്ടുകളിൽ ഒന്നുമാണ്. 1989 ലെ സെൻസസ് പ്രകാരം 3,350 ആയിരുന്ന ജനസംഖ്യ 2011 ലെ സെൻസസ് പ്രകാരം 1,256 ആയി കുറഞ്ഞിരുന്നു. നിലവിൽ, 2016ലെ ഔദ്യോഗിക കണക്ക് പ്രകാരമുള്ള പട്ടണത്തിലെ ഏകദേശം 900 ആണ്.[3]

സാഘഡ്സർ

Ծաղաձոր
From top, left to right: Kecharis Monastery • Tsaghkadzor Olympic Complex Downtown Tsaghkadzor • Tsaghkadzor skyline Mariott Tsaghkadzor • Golden Palace Hotel Tsaghkadzor with Tsaghkunyats Mountains
From top, left to right:
Kecharis MonasteryTsaghkadzor Olympic Complex
Downtown Tsaghkadzor • Tsaghkadzor skyline
Mariott Tsaghkadzor • Golden Palace Hotel
Tsaghkadzor with Tsaghkunyats Mountains
സാഘഡ്സർ is located in Armenia
സാഘഡ്സർ
സാഘഡ്സർ
Coordinates: 40°31′53″N 44°43′30″E / 40.53139°N 44.72500°E / 40.53139; 44.72500
Country അർമേനിയ
ProvinceKotayk
First mentionedമൂന്നാം നൂറ്റാണ്ട്
ഭരണസമ്പ്രദായം
 • MayorArtur Harutyunyan
വിസ്തീർണ്ണം
 • ആകെച.കി.മീ.(2 ച മൈ)
ഉയരം
1,841 മീ(6,040 അടി)
ജനസംഖ്യ
 • ആകെ1,256
 • ജനസാന്ദ്രത310/ച.കി.മീ.(810/ച മൈ)
വെബ്സൈറ്റ്Official website
Tsaghkadzor tourism website
സാഘഡ്സർ at GEOnet Names Server

ചരിത്രം

തിരുത്തുക

പുരാതന, മധ്യകാല ചരിത്രങ്ങൾ.

തിരുത്തുക
 
കെച്ചാരിസ് ആശ്രമം.

ചരിത്രപരമായി, ആധുനിക സാഘഡ്സർ നിലനിൽക്കുന്ന പ്രദേശം പുരാതന അർമേനിയയിലെ അയ്‌റാറാത്ത് പ്രവിശ്യയിലെ വരാഷ്‌നുനിക് കന്റോണുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നാം നൂറ്റാണ്ടിൽ ഒരു ചെറിയ വാസസ്ഥലമായി രൂപീകൃതമായ കാലത്ത് സാഘുന്യാറ്റ്‌സ് ഡ്സോർ എന്ന് ആദ്യമായി പരാമർശിക്കപ്പെട്ട സാഘഡ്സർ പട്ടണം വളരെപ്പെട്ടെന്നുതന്നെ അർമേനിയയിലെ അർസാസിഡ് രാജാക്കന്മാരുടെ ഏറ്റവും പ്രിയപ്പെട്ട നായാട്ടു പ്രദേശമായി മാറി.

4-ഉം 5-ഉം നൂറ്റാണ്ടുകളിൽ, അർസാസിഡ് രാജാക്കന്മാർ സാഘുന്യാറ്റ്‌സ് ഡ്സോർ അതിനു ചുറ്റുമുള്ള ദേശങ്ങളും വനങ്ങളും സഹിതം വരാഷ്നുനി കുലീന കുടുംബത്തിന്റെ നിയന്ത്രണത്തിനു കീഴിലാക്കി. പിന്നീട് അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ പേർഷ്യൻ ഭരണത്തിൻ കീഴിലുള്ള കംസാരകൻ, അമാതുനി കുടുംബങ്ങൾക്ക് ഈ പ്രദേശം നൽകപ്പെട്ടു. ഏഴാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ അർമേനിയ അറബ് ഇസ്ലാമിക അധിനിവേശത്തിന് ഇരയായി.

9-ആം നൂറ്റാണ്ടിൽ, 885-ൽ സ്ഥാപിതമായ അർമേനിയയിലെ ബഗ്രാറ്റിഡ് കിംഗ്ഡത്തിന്റെ ഭാഗമായി സാഘുന്യാറ്റ്‌സ് ഡ്സോർ മാറി. പത്താം നൂറ്റാണ്ട് മുതൽ, അർസാസിഡ് രാജവംശവുമായി ഉത്ഭവം കൊണ്ട് ബന്ധമുള്ള കംസാരകന്റെയും പഹ്ലാവുനിയുടെയും അധികാരകേന്ദ്രങ്ങൾ ലയിച്ച് അരഗത്സോട്ൻ, കോട്ടയ്ക്ക്, വരാഷ്നുനിക് കന്റോണുകൾ ഭരിച്ചു. പഹ്ലാവുനി കുടുംബത്തിലെ ഗ്രിഗർ മജിസ്‌ട്രോസ് രാജകുമാരൻ കേച്ചാരിസ് പ്രിൻസിപ്പാലിറ്റിയുടെ തലവനാകുകയും ഗ്രിഗറി ദി ഇല്യൂമിനേറ്ററിന്റെ ബഹുമാനാർത്ഥം 1033-ൽ കേച്ചാരിസ് ആശ്രമം പണിയുകയും ചെയ്തു. 1051-ൽ അദ്ദേഹം സുർപ് ൻഷാൻ പള്ളിയും (ഹോളി സൈൻ ചർച്ച്) പണിതു. ഈ കാലഘട്ടത്തിൽ പട്ടണം കേച്ചാര്യൂക്ക് എന്നാണറിയപ്പെട്ടിരുന്നത്.

11-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ, തുഗ്‌റിലിന്റെയും പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമി ആൽപ് അർസ്ലാന്റെയും നേതൃത്വത്തിലുള്ള സെൽജൂക്കുകൾ ഈ പ്രദേശത്ത് അധിനിവേശം നടത്തി. എന്നിരുന്നാലും, 1201-ൽ ജോർജിയൻ സംരക്ഷകത്വത്തിന് കീഴിൽ അർമേനിയയിലെ സക്കാരിദ് രാജവംശം സ്ഥാപിതമായതോടെ, 13-ഉം 14-ഉം നൂറ്റാണ്ടുകളിൽ ഖഘ്ബക്യാന്റെയും പിന്നീട് പ്രോഷ്യാൻ കുലീന കുടുംബങ്ങളുടെയും ഭരണത്തിൻ കീഴിൽ സാമ്പത്തിക സാംസ്കാരിക മണ്ഡലങ്ങളിൽ കേച്ചാര്യൂക്ക് ഗണ്യമായ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.  1236-ൽ മംഗോളിയക്കാർ അനി പിടിച്ചടക്കിയതിനുശേഷം, ഇൽഖാനേറ്റിന്റെ ഭാഗമായി മാറിയ അർമേനിയ ഒരു മംഗോളിയൻ സംരക്ഷകരാജ്യമായി മാറുകയും സക്കാരിദുകൾ മംഗോളിയരുടെ സാമന്തന്മാരായിത്തീരുകയും ചെയ്തു. 14-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇൽഖാനേറ്റിന്റെ പതനത്തിനുശേഷം, സക്കാരിദ് രാജകുമാരന്മാർ ലോറി, ഷിറാക്ക്, കോട്ടയ്ക്, അരാരത്ത് സമതലങ്ങൾ 1360 വരെ ഭരിക്കുകയും പിന്നീട് അവർ ആക്രമണകാരികളായ തുർക്കി ഗോത്രങ്ങളുടെ കീഴിലായിത്തീരുകയും ചെയ്തു.

16 മുതൽ 19 വരെ നൂറ്റാണ്ടുകൾ

തിരുത്തുക

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സഫാവിഡ് പേർഷ്യയ്ക്കു കീഴിലുള്ള എറിവാൻ ബെഗ്ലാർബെഗിയുടെ ഭാഗമായി കേച്ചാര്യൂക്ക് മാറി. പേർഷ്യൻ ഭരണത്തിൻ കീഴിൽ കേച്ചാര്യൂക്ക് പട്ടണം ദാരാചിചാക് എന്നറിയപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, ദാരാചിചാക് അഫ്ഷാരിദ് രാജവംശത്തിന്റെ ഭരണത്തിൻ കീഴിലുള്ള എറിവാൻ ഖാനേറ്റിന്റേയും പിന്നീട് പേർഷ്യയിലെ ഖജർ രാജവംശത്തിന്റെയും ഭരണത്തിൻകീഴിലായി. 1826-28-ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തിന്റെ ഫലമായി തുർക്ക്മെൻചേ ഉടമ്പടി ഒപ്പു വച്ചതിലൂടെ കിഴക്കൻ അർമേനിയ റഷ്യൻ സാമ്രാജ്യത്തിന് വിട്ടുകൊടുക്കുന്ന 1827-28 വരെ ഇത് പേർഷ്യൻ ഭരണത്തിൻ കീഴിൽ തുടർ‌ന്നിരുന്നു.

  1. Statistical Committee of Armenia. "2011 Armenia census, Kotayk Province" (PDF).
  2. Community of Tsaghkadzor
  3. Population estimate of Armenia as of 01.01.2016
"https://ml.wikipedia.org/w/index.php?title=സാഘഡ്സർ&oldid=3689069" എന്ന താളിൽനിന്ന് ശേഖരിച്ചത്