സാംസൺ
സാംസൺ (/ˈsæmsən/; שִׁמְשׁוֹן, ഹീബ്രു: ഷിംശോൻ, "സൂര്യമനുഷ്യൻ")[1] എബ്രായ ബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകത്തിൽ (13 മുതൽ 16 വരെ അധ്യായങ്ങൾ) പരാമർശിച്ചിരിക്കുന്ന പുരാതന ഇസ്രായേല്യരുടെ ന്യായാധിപന്മാരിൽ അവസാനത്തെ ആളാണ് . രാജവാഴ്ച സമ്പ്രദായം സ്ഥാപിതമാകുന്നതിന് മുമ്പ് ഇസ്രായേലിനെ ഭരിച്ച നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. സുമേറിയൻ എൻകിടുവിലും ഗ്രീക്ക് ഹെറാക്കിൾസിലും ഒരു ജനപ്രിയ നാടോടി നായകന്റെ സ്ഥാനം നൽകി ഇസ്രായേലിൽ കരുതപ്പെടുന്നു. [2]
Samson | |
---|---|
അന്ത്യ വിശ്രമം | Tel Tzora, Brook of Sorek |
മുൻഗാമി | Abdon |
പിൻഗാമി | Eli |
മാതാപിതാക്ക(ൾ) |
സാംസൺ ഒരു നസറായനാണെന്നും ശത്രുക്കൾക്കെതിരെ പൊരുതാനും അതിമാനുഷികമായ പ്രവർത്തികൾ ചെയ്യാനും അദ്ദേഹത്തിന് വളരെയധികം ശക്തി ലഭിച്ചിരുന്നുവെന്നും ബൈബിൾ വിവരണത്തിൽ പറയുന്നു, നഗ്നമായ കൈകൊണ്ട് സിംഹത്തെ കൊന്നതും, കഴുതയുടെ താടിയെല്ല് ഉപയോഗിച്ച് മാത്രം ഫെലിസ്ത്യരുടെ ഒരു വലിയ സൈന്യത്തെ കൂട്ടക്കൊല ചെയ്തതുൾപ്പെടെ ബൈബിളിൽ പറയുന്നു. എന്നിരുന്നാലും, സാംസന്റെ നീളമുള്ള മുടി മുറിക്കുകയാണെങ്കിൽ, അവന്റെ നസറൈറ്റ് വ്രതം ലംഘിക്കപ്പെടുകയും അവന്റെ ശക്തി നഷ്ടപ്പെടുകയും ചെയ്യുമെന്ന് അതിൽ സൂചിപ്പിക്കുന്നു. [3]
ദെലീലയെന്ന കാമുകിയാണ് സാംസണെ ഒറ്റിക്കൊടുത്തത്. ഉറങ്ങിക്കിടന്ന സാംസന്റെ മുടി മുറിക്കാൻ ഒരു ദാസനോട് കൽപ്പിക്കുകയും, ശക്തി ക്ഷയിച്ച സാംസണെ ഫെലിസ്ത്യരായ ശത്രുക്കൾ ബന്ധിക്കുകയും. അയാളുടെ കണ്ണുകൾ നശിപ്പിച്ച് ഗാസയിലെ ഒരു മില്ലിൽ ധാന്യം പൊടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അവിടെയുള്ളപ്പോൾ അവന്റെ തലമുടി വീണ്ടും വളരാൻ തുടങ്ങി. ദാഗോന്റെ ക്ഷേത്രത്തിലേക്ക് സാംസണിനെ കൂട്ടി കൊണ്ട് വന്നപ്പോൾ, ക്ഷേത്രത്തിന്റെ തൂണുകളിൽ ഒന്നിൽ വിശ്രമിക്കാൻ അനുവദിക്കണമെന്ന് സാംസൺ രാജാവിനോട് ആവശ്യപ്പെട്ടു. ശേഷം, അവൻ ദൈവത്തോട് പ്രാർത്ഥിക്കുകയും അത്ഭുതകരമായി തന്റെ ശക്തി വീണ്ടെടുക്കുകയും ചെയ്തു. അവൻ ക്ഷേത്രത്തിലെ തൂണുകൾ തകർക്കുകയും ക്ഷേത്രം തകർന്നുവീണ് മറ്റുള്ള ഫെലിസ്ത്യരുടെ കൂടെ മരണപ്പെടുകയും ചെയ്തു. ചില യഹൂദ പാരമ്പര്യങ്ങളിൽ, സോറക് താഴ്‌വരയെ മറികടന്നുള്ള ഇസ്രായേലിലെ ടെൽ സോറയിൽ സാംസനെ സംസ്കരിച്ചതായി കരുതപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ Van der Toorn, Karel; Pecking, Tom; van der Horst, Peter Willem (1999). Dictionary of Deities and Demons in the Bible. Grand Rapids, MC: William B. Eerdmans. p. 404. ISBN 978-0-80282491-2.
- ↑ Margalith, Othniel (January 1987). "The Legends of Samson/Heracles". Vetus Testamentum. 37 (1–4): 63–70. doi:10.1163/156853387X00077.
- ↑ Judges 16:17
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കാറ്റലോഗ് എൻട്രി പ്രകാരം സാംസൺ (1887)- സോളമൻ സോളമൻ, നാഷണൽ മ്യൂസിയം ലിവർപൂൾ