മലയാളവ്യാകരണത്തിലെ ഒരു അലങ്കാരമാണ്‌. രണ്ടു വസ്തുക്കളും ഒരേ ക്രിയ ചെയ്യുന്നതിനാൽ ഒന്ന് മറ്റൊന്നിനോട് കൂടി ആ ക്രിയ നടത്തുന്നു എന്ന് പറയുന്നത് സഹോക്തി

ലക്ഷണം തിരുത്തുക

'ഒന്നോടുകൂടി മറ്റൊന്നു
ക്രിയചെയ്താൽ സഹോക്തിയാം'

ഉദാ: 'കീർത്തി ശത്രുക്കളോടൊത്തു
കടന്നു പലദിക്കുകൾ'

രണ്ടു വസ്തുക്കൾ ഒരേ ക്രിയ ചെയ്യുന്നത് ഒരേ മാതിരിയായിരുന്നാൽ ചമത്കാരകാരകമാവാത്തതിനാൽ അലങ്കാരമല്ല. രണ്ടും രണ്ടുപ്രകാരത്തിലായാലേ അലങ്കാരത്വം സിദ്ധിക്കൂ. ഉദാഹരണത്തിൽ കീർത്തി പല ദിക്കുകൾ കടക്കുന്നത് വ്യാപിക്കുകയാണ്. ശത്രുക്കളാകട്ടെ പേടിചോടുകയായികുന്നു. രണ്ടിലും പലദിക്കുകൾ കടക്കുക എന്ന ഏക ക്രിയയിൽ സഹഭാവം കവി കല്പിക്കുന്നു.[1]

അവലംബം തിരുത്തുക

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള
"https://ml.wikipedia.org/w/index.php?title=സഹോക്തി&oldid=1974934" എന്ന താളിൽനിന്ന് ശേഖരിച്ചത്