സഹായത്തിന്റെ സംവാദം:എഡിറ്റിങ് വഴികാട്ടി
For those who are more oriented with technical English: http://en.wikipedia.org/wiki/Help:Editing
എഡിറ്റിങ് /എഡിറ്റിംഗ്
തിരുത്തുകആദ്യമായി എഡിറ്റിങ്ങില് തുടങ്ങാം. എഡിറ്റിംഗ് എന്നെഴുതുന്നതാണ് പ്രബലമായ കീഴ്വഴക്കമെങ്കിലും അത് എല്ലാ അര്ത്ഥത്തിലും തെറ്റാണെന്നു വ്യക്തമാക്കുക എളുപ്പമാണ്. മലയാളത്തില് നമ്മള് പറയുന്നത് എഡിറ്റിംഗ് എന്നല്ല എഡിറ്റിങ് എന്നാണ്. പദതതിന്റെ ഇംഗ്ലീഷ് ഉച്ചാരണവും അതു തന്നെയാണ്. അതിനാല് എഡിറ്റിംഗ് മാറ്റി എഡിറ്റിങ് എന്ന ലളിതതരവും ശരിയുമായ രൂപം ഉപയോഗിക്കേണ്ടതാണ്. വിന്ഡോസിലെ മലയാളം സപോര്ട് ഉപയോഗിച്ചാണ് ഞാൻ ഇത്രയും ഭാഗം ചേര്ത്തിരിക്കുന്നത്. ഇതു മറ്റുള്ളവര്ക്ക് വായിക്കാന് പറ്റുമോ എന്നറിയില്ല. അതിനാല് ആദ്യത്തെ ഈ കുറിപ്പ് നീട്ടുന്നില്ല. Bhowman 15:48, 30 ഒക്ടോബർ 2006 (UTC)
- പരസ്യം കൂടുതലായി ഉപയോഗിക്കുന്നുവോ? --ചള്ളിയാൻ 19:04, 4 മേയ് 2007 (UTC)
അതെ.. ഈ താളിൽ അല്പം പരസ്യമുണ്ട് എന്ന് എനിക്കും തോന്നുന്നു, --FirozVellachalil 16:06, 12 മേയ് 2008 (UTC)
പുസ്തകങ്ങളിലേക്ക് / ജേണൽ പ്രബന്ധങ്ങളിലേക്ക് റെഫറൻസ് കൊടുക്കുമ്പോൾ
തിരുത്തുകപുസ്തകങ്ങളിലേക്ക് / ജേണൽ പ്രബന്ധങ്ങളിലേക്ക് റെഫറൻസ് കൊടുക്കുമ്പോൾ അന്താരാഷ്ട്രമായി അവലംബിക്കുന്ന ഒരു രീതിയുണ്ട്. വിക്കിപീഡിയയുടെ ശൈലീപുസ്തകത്തിൽ അവലംബിച്ചിരിക്കുന്നത് അതിന്റെ ഒരു consensus തന്നെയാണ്. അത് മലയാളം വിക്കിയിൽ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്. പുസ്തകത്തിന്റെ പേരും രചയിതാവിന്റെ പേരും ഇട്ടാൽ റെഫറൻസ് ആകുകയില്ല. വ്യക്തിനിഷ്ഠതയൊഴിവാക്കാനും പരമാവധി objective ആക്കാനുമാണു റെഫറൻസ് നൽകുന്നത്. അതുകൊണ്ടുതന്നെ മറ്റൊരാൾക്ക് verify ചെയ്യാൻ പറ്റുന്നതിനെയേ റെഫറൻസ് എന്നു വിളിക്കുന്നതിൽ അർത്ഥമുള്ളൂ. മറ്റൊരാൾക്ക് വെരിഫൈ ചെയ്യണമെങ്കിൽ പേജ് നമ്പർ, പബ്ലിക്കേഷന്റെ പൂർണമായ വിവരം എന്നിവയും പ്രസാധനവർഷവും എഡീഷൻ ഏതാണെന്നതുമടക്കമുള്ള വിവരങ്ങൾ ഉൾച്ചേർക്കേണ്ടത് അവശ്യമാണ്.
വേറൊരു ആവശ്യത്തിലേക്കായി ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന ഇങ്ങനെ ഒരു ചിത്രം ചെയ്തുവച്ചത് ml-വിക്കിയുടെ ശൈലീ പുസ്തകത്തിലെ പേജിനു അനുയോജ്യമാകുമെന്ന് തോന്നുന്നു. ഇത് അവിടെ അപ്‌ലോഡ് ചെയ്ത് ഇടട്ടേ ? എഡിറ്റർമാരുടെ അഭിപ്രായം എന്താണ് ? --സൂരജ് | suraj 16:15, 19 സെപ്റ്റംബർ 2010 (UTC)