സസക്കി ഭാഷ
സസക്കി ഭാഷ അല്ലെങ്കിൽ സസ ഭാഷ ഒരു കൂട്ടം വ്യത്യസ്ത ഭാഷകളുടെ കൂട്ടത്തെക്കുറിക്കുന്നു. ഉത്തരപശ്ചിമ ഇറാനിലെ ഭാഷകൾ സംസാരിക്കുന്നത് ടർക്കിയിലെ സസ ജനതയാണ്. സസ ജനത കുർദുകൾ ആയാണ് സ്വയം കണക്കാക്കിവരുന്നത്. അതിനാൽ തങ്ങൾ കുർദ്ദുസ്ഥാൻ എന്ന രാജ്യത്തിന്റെ പൗരന്മാർ ആണെന്നു കരുതിവരുന്നു. കിർമാഞ്‌കി ഭാഷ, ദിംലി ഭാഷ എന്നിവയാണ് ഇതിൽപ്പെടുന്ന രണ്ടു ഭാഷകൾ. കിർമാഞ്‌കി ഭാഷയെ ഉത്തര സസ ഭാഷ എന്നും ദിംലി ഭാഷയെ ദക്ഷിണ സസ ഭാഷയെന്നും വിളിച്ചുവരുന്നു.
Zaza | |
---|---|
ഉത്ഭവിച്ച ദേശം | Anatolia |
ഭൂപ്രദേശം | Main in Tunceli, Bingöl, Erzincan, Sivas, Elazığ, Erzurum, Malatya Gümüşhane Province, Şanlıurfa Province, and Varto, Adıyaman Province; diasporic in Mutki, Sarız, Aksaray, and Taraz |
സംസാരിക്കുന്ന നരവംശം | Zaza |
മാതൃഭാഷയായി സംസാരിക്കുന്നവർ | (3.6 million cited 1998)[1] |
Indo-European
| |
Latin script | |
ഭാഷാ കോഡുകൾ | |
ISO 639-2 | zza |
ISO 639-3 | zza – inclusive codeIndividual codes: kiu – Kirmanjki (Northern Zaza)diq – Dimli (Southern Zaza) |
ഗ്ലോട്ടോലോഗ് | zaza1246 [2] |
Linguasphere | 58-AAA-ba |
ഈ ഭാഷകൾ ഇന്തോ-യൂറോപ്യൻ ഭാഷാഗോത്രത്തിൽപ്പെട്ട സസാ-ഗൊറാനി ഗ്രൂപ്പിലെ ഇറാനിയൻ വിഭാഗത്തിലെ ഉത്തര-പശ്ചിമ വിഭാഗത്തിൽപ്പെടുന്നു. ഗൊറാനി ഭാഷയുമായി സസ ഭാഷയ്ക്ക് വലിയ അടുപ്പമുണ്ട്. താലിഷി പോലുള്ള മറ്റു കാസ്പിയൻ ഭാഷകളുമായും ഈ ഭാഷകൾക്ക് ബന്ധമുണ്ട്. എത്‌നോലോഗിന്റെ കണക്കുപ്രകാരം, 15 ലക്ഷം മുതൽ 25 ലക്ഷം വരെ ആളുകൾ ഈ ഭാഷ സംസാരിച്ചുവരുന്നുണ്ട്. ഇതിൽ എല്ലാ ഭാഷാഭേദങ്ങളും പെടും.
അവലംബം
തിരുത്തുക- ↑ Zaza at Ethnologue (18th ed., 2015)
Kirmanjki (Northern Zaza) at Ethnologue (18th ed., 2015)
Dimli (Southern Zaza) at Ethnologue (18th ed., 2015) - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Zaza". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)