സവൂൻഗ എന്ന സ്ഥലം നോം സെൻസസ് ഏരിയായിലുള്ള അമേരിക്കൻ സ്റ്റേറ്റായ അലാസ്കയിലെ ഒരു പട്ടണമാണ്. ഇത് ബെറിംഗ് കടലിൽ സെൻറ് ലോറൻസ് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ജനസംഖ്യ കേവലം 671 മാത്രമാകുന്നു. സവൂൻഗ 1969 ലാണ് ഒരു പട്ടണമായി സംയോജിപ്പിക്കപ്പെട്ടത്. പട്ടണത്തിന്റെ പ്രാദേശിക സമ്പദ്ഘടന വാൽറസ്, സീലുകൾ, തിമിംഗിലങ്ങൾ എന്നവയുടെ വേട്ടയെ ആശ്രയിച്ചാണിരിക്കുന്നത്. പട്ടണം"Walrus Capital of the World" എന്നാണറിയപ്പെടുന്നതു തന്നെ. 1963 വരെ നായ്ക്കൾ വലിക്കുന്ന ഹിമശകടമുപയോഗിച്ചുള്ള (dogsled) ഒരു താപാൽ സർവ്വീസ് പ്രവർത്തിച്ചിരുന്നു.

Savoonga
CountryUnited States
StateAlaska
Census AreaNome
IncorporatedOctober 6, 1969[1]
ഭരണസമ്പ്രദായം
 • MayorMyron Kingeekuk[2]
 • State senatorDonald Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ6.1 ച മൈ (15.8 ച.കി.മീ.)
 • ഭൂമി6.1 ച മൈ (15.8 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
0 അടി (0 മീ)
ജനസംഖ്യ
 (2010)
 • ആകെ671
 • ജനസാന്ദ്രത110/ച മൈ (42/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99769
Area code907
FIPS code02-67460

ഭൂമിശാസ്ത്രം തിരുത്തുക

ബെറിംഗ് കടലിൽ സെന്റ് ലോറന്സ് ദ്വീപിൻറെ വടക്കെ തീരത്തു സ്ഥിതി ചെയ്യുന്ന സവൂൻഗയുടെ അക്ഷാംശ രേഖാംശങ്ങൾ 63°41′48″N 170°27′39″W (63.696732, -170.460907) ആണ്. ഇവിടെ നിന്നും 63 കിലോമീറ്റർ (39 മൈൽ) തെക്കുകിഴക്കായിട്ടാണ് ഗാംബെൽ പട്ടണം.

  1. "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 71. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 139.
"https://ml.wikipedia.org/w/index.php?title=സവൂൻഗ,_അലാസ്ക&oldid=2429646" എന്ന താളിൽനിന്ന് ശേഖരിച്ചത്