അയ്യൂബി ദർഗ്ഗ
(സലാഹുദ്ദീൻ ദർഗ്ഗ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൈന്യാധിപൻ, സുൽത്താൻ, മുസ്ലിം ആത്മീയവാദി എന്ന നിലകളിൽ പ്രശസ്തനായിരുന്ന സലാഹുദ്ദീൻ അയ്യൂബിയുടെ സ്മാരകാർത്ഥം പണിത ശവ കുടീര സൗധമാണ് ഇത്. ഉമ്മയദ് പള്ളിയോടനുബന്ധിച്ച സലാഹുദ്ദീൻറെ കല്ലറ അകത്തു വരത്തക്ക രീതിയിലാണ് ഇത് നിർമ്മിച്ചത്.[1] സലാഹുദ്ദീന്റെ മരണ ശേഷം മൂന്ന് വർഷം കഴിഞ്ഞാണ് ഇതിൻറെ നിർമ്മാണം പൂർത്തിയായത്.[2] ഓട്ടോമൻ ഭരണത്തിൽ ഈ കുടീരം പുതുക്കപ്പെട്ടു.
സലാഹുദ്ദീൻ ദർഗ്ഗ | |
---|---|
ضريح صلاح الدين الأيوبي | |
അടിസ്ഥാന വിവരങ്ങൾ | |
തരം | സ്മാരകസൗധം |
വാസ്തുശൈലി | അയ്യൂബിദ്, ഓട്ടോമൻ |
സ്ഥാനം | ഡമസ്കസ്, സിറിയ |
നിർദ്ദേശാങ്കം | 33°30′43.6″N 36°18′21.36″E / 33.512111°N 36.3059333°E |
പദ്ധതി അവസാനിച്ച ദിവസം | 1196 |
നവീകരിച്ചത് | 1898 |
മരത്തിൽ തീർത്ത കല്ലറയ്ക്കു അരികിലായി പ്രതീതാത്മകമായി അലംകൃതമായ മറ്റൊരു മാർബിൾ കല്ലറയും സ്ഥിതി ചെയ്യുന്നു. ജറുസലം യുദ്ധ തടവുകാരെ വിട്ടയച്ച സലാഹുദ്ദീൻറെ മഹാമനസ്കതയ്ക്കു ആദരവായി ജർമ്മൻ രാജാവ് കൈസർ വില്യം രണ്ടാമൻ സമ്മാനിച്ചതാണിത്.[3]