സരാറ്റോഗ
സരാറ്റോഗ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സാന്താ ക്ലാരാ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സാന്താ ക്ലാര താഴ്വരയുടെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിൽ സാൻ ജോസ് നഗരത്തിനു നേരിട്ട് പടിഞ്ഞാറായിട്ടാണ് നിലനിൽക്കുന്നത്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 29,926 ആയിരുന്നു. സിലിക്കോണ് വാലിയുടെ പടിഞ്ഞാറേ വക്കിൽ സ്ഥിതിചെയ്യന്ന സരാറ്റോഗ, ഒരു ചെറു പട്ടണത്തിന്റ അനുഭവം പ്രദാനം ചെയ്യുന്നതോടൊപ്പം ഇവിടെയുള്ള വീഞ്ഞുത്പാദനകേന്ദ്രങ്ങൾ ഹൈ-എൻഡ് റെസ്റ്റോറന്റുകൾ എന്നിവയുടെ പേരിലും ഈ നഗരം അറിയപ്പെടുന്നു. വില്ല മൊണ്ടാൽവോ, ഹാക്കോൺ ഗാർഡൻസ്, മൌണ്ടൻ വൈനരി എന്നിവ ഈ നഗരത്തിലെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.
സരാറ്റോഗ നഗരം | ||
---|---|---|
Memorial Arch in downtown Saratoga | ||
| ||
Location in Santa Clara County and the state of California | ||
Coordinates: 37°16′21″N 122°1′10″W / 37.27250°N 122.01944°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Santa Clara | |
Incorporated | October 22, 1956[1] | |
• Mayor | Emily Lo[2] | |
• Vice Mayor | Mary-Lynne Bernald[2] | |
• Councilmember | Manny Cappello[2] | |
• Councilmember | Howard Miller[2] | |
• Councilmember | Rishi Kumar[2] | |
• ആകെ | 12.48 ച മൈ (32.32 ച.കി.മീ.) | |
• ഭൂമി | 12.48 ച മൈ (32.32 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 423 അടി (129 മീ) | |
(2010) | ||
• ആകെ | 29,926 | |
• കണക്ക് (2016)[5] | 30,767 | |
• ജനസാന്ദ്രത | 2,465.50/ച മൈ (951.95/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 95070–95071 | |
Area codes | 408/669 | |
FIPS code | 06-70280 | |
GNIS feature IDs | 1656315, 2411832 | |
വെബ്സൈറ്റ് | www | |
Reference no. | 435[6] |
2016 ലെ ‘കോൾഡ്വെൽ ബാങ്കർ ഹോം ലിസ്റ്റിംഗ് റിപ്പോർട്ട്’ സരാറ്റോഗ നഗരത്തെ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ചെലവേറിയ ഭവന വിപണിയായി പട്ടികയിലുൾപ്പെടുത്തി. 2010 ൽ ബ്ലൂംബെർഗ് ബിസിനസ് വീക്ക് ഈ നഗരത്തെ കാലിഫോർണിയയിലെ ഏറ്റവും ചെലവേറിയ പ്രാന്തനഗരപ്രദേശമെന്നു വിശേഷിപ്പിച്ചു. CNN Money റിപ്പോർട്ടു ചെയ്തതു പ്രകാരം 70.42 ശതമാനം സാരറ്റോഗ കുടുംബങ്ങൾക്കും 100,000 ഡോളറിൽ കൂടുതൽ വരുമാനമുണ്ട്. അമേരിക്കയിലെ ഏറ്റവും മികച്ച 20 വിദ്യാസമ്പന്ന ചെറുനഗരങ്ങളിലൊന്നായി 2009 ൽ സരാറ്റോഗ നഗരം ഫോർബ്സ് പട്ടികയിൽ ഇടം നേടിയിരുന്നു. 2018 ലെ “അമേരിക്കൻ കമ്യൂണിറ്റി സർവ്വേ’യിൽനിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ എട്ടാം സ്ഥാനമുള്ള എറ്റവും സമ്പന്നമായ നഗരമാണ് സരാറ്റോഗ.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. Retrieved August 25, 2014.
- ↑ 2.0 2.1 2.2 2.3 2.4 "City Council". City of Saratoga. Retrieved December 18, 2016.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Saratoga". Geographic Names Information System. United States Geological Survey. Retrieved April 15, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Saratoga". Office of Historical Preservation, California State Parks. Retrieved 2012-10-14.