സരസ്വതി എസ്. വാരിയർ
മലയാള എഴുത്തുകാരിയും വിവർത്തകയുമായിരുന്നു സരസ്വതി എസ്. വാരിയർ (മരണം 22 ഒക്ടോബർ 2024). സ്വാമി ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ അരുൾമൊഴികൾ, വേദമതം, സൗന്ദര്യലഹരി എന്നിവ തമിഴിൽ നിന്ന് വിവർത്തനം ചെയ്തു.[1]
സരസ്വതി എസ്. വാരിയർ | |
---|---|
ജനനം | |
മരണം | 2024 ഒക്ടോബർ 22 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരി, വിവർത്തക |
ജീവിതപങ്കാളി(കൾ) | ശങ്കര വാരിയർ |
കുട്ടികൾ | എ.വി.ഗോപാലകൃഷ്ണ വാരിയർ, മിനി പ്രഭാകരൻ രാജി രാജൻ എ.വി.ഹരിശങ്കർ അനിത |
ജീവിതരേഖ
തിരുത്തുകപാലക്കാട് ജില്ലയിലെ കോതച്ചിറ ആത്രശ്ശേരി വാരിയത്ത് 1926ൽ ജനിച്ചു. അരനൂറ്റാണ്ടിലേറെ ശ്രീഗുരുവായൂരപ്പൻ മാസികയിൽ എഴുതി. കോഴിക്കോട് ചാലപ്പുറത്ത് വാരിയത്ത് പരേതനായ ശങ്കര വാരിയരായിരുന്നു ഭർത്താവ്. . മക്കൾ: എ.വി.ഗോപാലകൃഷ്ണ വാരിയർ, മിനി പ്രഭാകരൻ, രാജി രാജൻ, എ.വി.ഹരിശങ്കർ, അനിത.
കൃതികൾ
തിരുത്തുകരമണമഹർഷിയുടെ സംഭാഷണങ്ങളുടെ വിവർത്തനങ്ങളായ വചനാമൃതം, രമണാമൃതം, രമണമഹർഷിയുടെ ജീവിതചരിതം, അരുണാചല അക്ഷരമണമാല, തിരുവാചകത്തിന്റ വ്യാഖ്യാനം, പെരിയപുരാണം (പുനരാഖ്യാനം), സ്വാമി സുഖബോധാനന്ദയുടെ ‘മനസേ റിലാക്‌സ് പ്ലീസ്’ എന്നിവയും വിവർത്തനം ചെയ്തു. ലളിതാസഹസ്രനാമത്തിന്റെ വ്യാഖ്യാനം, നവരാത്രി സ്തുതികളുടെ സമാഹാരമായ ഗൃഹദീപം തുടങ്ങിയവയും പ്രധാനകൃതികളാണ്.
പുരസ്കാരങ്ങൾ
തിരുത്തുക- വാര്യർ സമാജത്തിന്റെ എൻ വി കൃഷ്ണവാര്യർ പുരസ്കാരം
- ഗുരുവായൂർ നിഷ്കാമകർമയോഗി പുരസ്കാരം
അവലംബം
തിരുത്തുക- ↑ "എഴുത്തുകാരി സരസ്വതി എസ് വാര്യർ അന്തരിച്ചു". www.deshabhimani.com. www.deshabhimani.com. 22 October 2024. Retrieved 23 October 2024.