സരബ്ജിത് സിങ്
പാകിസ്താനിലെ കോട് ലോക്പഥ് ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായിരുന്നു സരബ്‌ജിത് സിങ് (ഡിസംബർ 18, 1960-മേയ് 2, 2013)[3] 1990ൽ ലാഹോറിലും ഫൈസലാബാദിലും നടന്ന ബോംബ് സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്.[4][5] പാകിസ്താൻ ഇദ്ദേഹത്തെ മൻജിത് സിങ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.[6]
സരബ്ജിത് സിങ് | |
---|---|
ജനനം | സരബ്ജിത് സിങ് ഡിസംബർ 18, 1960 |
മരണം | മേയ് 2, 2013[1][2] ജിന്ന ആശുപത്രി, ലാഹോർ, പാകിസ്താൻ | (പ്രായം 52)
മരണ കാരണം | സഹതടവുകാരുടെ മർദ്ദനം |
ദേശീയത | ഇന്ത്യൻ |
ക്രിമിനൽ ശിക്ഷ | വധശിക്ഷ |
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ) | 1990-ൽ ലാഹോറിലും ഫൈസലാബാദിലും നടന്ന ബോംബ് സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് |
ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ചാരനായിരുന്ന സരബ്ജിത് സിങ് 1990-ൽ അതിർത്തി മുറിച്ച് പാകിസ്താനിലേക്ക് കടന്നപ്പോൾ പാകിസ്താൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു. പിന്നീടാണ് സ്ഫോടനങ്ങളിലെ പങ്ക് ആരോപിക്കപ്പെട്ട് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. 1991 മുതൽ 2013-ൽ വധിയ്ക്കപ്പെടുന്നതുവരെ അദ്ദേഹം കോട് ലോക്പഥ് ജയിലിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുഖ്പ്രീത് കൗർ, മക്കളായ സ്വപ്നദീപ് കൗർ, പൂനം കൗർ എന്നിവർ, സഹോദരി ദൽബീർ കൗർ എന്നിവർ അദ്ദേഹത്തിന്റെ മോചനത്തിനായി പലതവണ ഇടപെട്ടിരുന്നു. മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ പാകിസ്താനുമായുള്ള ചർച്ചകളിൽ ഈ വിഷയം ഉൾക്കൊള്ളിച്ചിരുന്നു. എന്നാൽ, മിക്കപ്പോഴും ഈ വിഷയം തള്ളപ്പെടുകയായിരുന്നു.
2013 ഏപ്രിൽ 26-ന് വൈകീട്ട് 4:30-ന് ജയിലിൽ സഹതടവുകാരുടെ മർദ്ദനത്തിന് വിധേയനായ സരബ്‌ജിത് സിങ് 2013 മേയ് 2-ന് പുലർച്ചെ 1:30-ന് ലാഹോറിലെ ജിന്ന ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[3] മൃതദേഹം തുടർന്ന് ഇന്ത്യയിലെത്തിച്ച് ജന്മനാട്ടിൽ വച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
അവലംബം
തിരുത്തുക- ↑ JOSHUA, ANITA (12 May 2013). "Sarabjit Singh dead". The Hindu. Retrieved 2013-05-02.
- ↑ "Sarabjit Singh Dies at 1:30 Am Today". Mumbaivoice.com.
- ↑ 3.0 3.1 "സരബ് ജിത്ത് സിങ് മരിച്ചു". മാതൃഭൂമി. 2 മെയ് 2013. Archived from the original on 2013-05-02. Retrieved 2 മെയ് 2013.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Magnier, Mark (28 June 2012). "Pakistan prisoner release confusion dashes Indian family's hopes". Los Angeles Times. Retrieved 29 June 2012.
- ↑ "Hanging of Indian 'spy' deferred". BBC News. 29 April 2008. Retrieved 26 June 2012.
- ↑ "Sarabjit Singh's family returns to India, seeks appointment with Sonia Gandhi". Zee news. May 01, 2013. Retrieved 2013-05-02.
{{cite news}}
: Check date values in:|date=
(help)