Fort is located in Mumbai
Fort
Fort

മുംബൈ നഗരത്തിലെ സയൺ അഥവാ ശിവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് സയൺ കോട്ട.

Old map of the region (post 1805).
പുറം മതിൽ

ചരിത്രം തിരുത്തുക

1669 നും 1677 നും ഇടക്ക് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിൻ കീഴിലായിരുന്നു ഈ കോട്ട നിർമ്മിക്കപ്പെട്ടത്. ജെറാർഡ് ഓങ്ങ്ഗിയർ ആയിരുന്നു ഈ കാലഘട്ടത്തിൽ ബോംബെ ഗവർണർ. ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന പരേൽ ദ്വീപ്, വടക്കു ദിക്കിൽ പോർട്ടുഗീസുകാർ ഭരിച്ചിരുന്ന സാൽസെറ്റ് ദ്വീപ് എന്നിവയുടെ അതിരിലായിരുന്നു ഇതിന്റെ സ്ഥാനം. 1925 ൽ ഇതു് ഒരു ഗ്രേഡ് 1 പൈതൃക ഘടനയായി പ്രഖ്യാപിക്കപ്പെട്ടു[1].

സ്ഥാനം തിരുത്തുക

സയൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെ ഒരു കുന്നിന്റെ മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്[2]. ഈ കുന്നിന് താഴെയായി പുരാവസ്തു വകുപ്പിന്റെ മുംബൈ സർക്കിൾ ഓഫീസും പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഉദ്യാനവും ഉണ്ട്. രേവ കോട്ട, ശിവ്രി കോട്ട എന്നിവയാണ് ഇതിനടുത്തുള്ള മറ്റു കോട്ടകൾ.

വൃക്ഷങ്ങളും മണ്ണും കയ്യേറിയ കരിങ്കൽ മതിലുകൾ, ചിതറിക്കിടക്കുന്ന ചുവരുകൾ, അവശിഷ്ടങ്ങൾ എന്നിവയുടെ ശേഖരമാണ് ഈ കോട്ടയിൽ കാണാൻ കഴിയുക. കോട്ടയുടെ ഭിത്തിയിൽ മുകളിൽ ഒരു ചെറിയ മുറി ഉണ്ട്. താനെ ക്രീക്കിലെ ഉപ്പളങ്ങളുടെ വിശാലദൃശ്യം ഈ കോട്ടയിൽ നിന്ന് ലഭ്യമാണ്[3]. നശീകരണപ്രവർത്തനങ്ങൾ കോട്ടയുടെ ഘടനയെ സാരമായി ബാധിച്ചിട്ടുണ്ട്. 2009 ൽ കോട്ടയുടെ പുനരുദ്ധാരണം ആരംഭിച്ചെങ്കിലും ഫണ്ടിന്റെ കുറവുമൂൂലം ഇടയ്ക്കുവെച്ച് നിർത്തലാക്കി[3].

അവലംബം തിരുത്തുക

  1. Documentation Update: April 2005 to March 2006. Equitable Tourism Options (Equations). 2006. p. 136.
  2. "Sion fort to get back old glory". The Times of India. 27 February 2008. Archived from the original on 2014-09-11. Retrieved 10 September 2014.
  3. 3.0 3.1 "Plan to beautify Sion Fort hits roadblock". Hindustan Times. 28 July 2011. Archived from the original on 2013-09-30. Retrieved 10 September 2014.
"https://ml.wikipedia.org/w/index.php?title=സയൺ_കോട്ട&oldid=3646865" എന്ന താളിൽനിന്ന് ശേഖരിച്ചത്