സയ്യിദ് ഫഖ്റുദ്ദീൻ അഹ്‌മദ്
ഇന്ത്യയിലെ ഒരു ഇസ്‌ലാമികപണ്ഡിതനും നേതാവും നിയമജ്ഞനുമായിരുന്നു സയ്യിദ് ഫക്രുദ്ദീൻ അഹ്മദ് (1889-1972). ഷാഹി മദ്രസയുടെ പ്രിൻസിപ്പൽ, ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് അധ്യക്ഷൻ, ദാറുൽ ഉലൂം ദയൂബന്ദിലെ ഹദീഥ് അധ്യാപകൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.
മൗലാന സയ്യിദ് ഫഖ്റുദ്ദീൻ അഹ്‌മദ് | |
---|---|
ശൈഖ് അൽ ഹദീസ് | |
ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നേതാവ് | |
ഓഫീസിൽ December 1959 – 5 April 1972 | |
മുൻഗാമി | Ahmad Saeed Dehlavi |
പിൻഗാമി | Asad Madni |
ജീവിതരേഖ
തിരുത്തുക1889-ൽ ജനിച്ച ഫഖ്റുദ്ദീൻ, മാതാവിൽ നിന്നും മറ്റു മുതിർന്ന കുടുംബാംഗങ്ങളിൽ നിന്നും ഖുർആൻ പഠനം ആരംഭിച്ചു. എട്ടാം വയസ്സിൽ അറബി ഭാഷാ വ്യാകരണവും ഘടനയുമൊക്കെ പഠിക്കാനാരംഭിച്ച അദ്ദേഹം മാജിദ് അലി ജൗൻപുരിയോടൊപ്പം മൻബഉൽ ഉലൂം മദ്രസ്സയിൽ പഠനമാരംഭിച്ചു. അവരൊന്നിച്ച് പിന്നീട് ദൽഹിയിലെ വിവിധ മദ്രസ്സകളിൽ പഠിച്ചിരുന്നു[1]. 1908-ൽ ദാറുൽ ഉലൂം ദയൂബന്ദിൽ പ്രവേശിച്ച ഫഖ്റുദ്ദീൻ മഹ്മൂദ് അൽ ഹസൻ ദയൂബന്ദിയുടെ കീഴിൽ ഹദീസ് പഠനം പൂർത്തിയാക്കി[2].
അവലംബം
തിരുത്തുക- ↑ "Darul Uloom" (July 1979): 11-12.
{{cite journal}}
: Cite journal requires|journal=
(help) - ↑ Syed Mehboob Rizwi. History of The Dar al-Ulum Deoband (in English). Vol. 2 (1981 ed.). Darul Uloom Deoband: Idara-e-Ehtemam. p. 158-159.
{{cite book}}
: CS1 maint: unrecognized language (link)