സയാമീസ് ഇരട്ടകൾ

(സയാമീസ് ശിശുക്കൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭ്രൂണാവസ്ഥയിൽത്തന്നെ ശരീരം ഒട്ടിച്ചേർന്ന നിലയിൽ ജനിക്കുന്ന ഇരട്ടക്കുട്ടികളാണ് സയാമീസ് ഇരട്ടകൾ (Conjoined twins) [1]. ഒട്ടിച്ചേർന്ന ഇരട്ടകുട്ടികളുടെ മുൻഭാഗമോ പിൻഭാഗമോ പൂർണമായോ ഭാഗികമായോ ഒട്ടിച്ചേർന്നിരിക്കാം. ശരീരത്തിനുള്ളിലെ അവയവങ്ങൾ രണ്ടു കുട്ടികൾക്കും വെവ്വേറെയുണ്ടാവാം. ഇങ്ങനെയെങ്കിൽ ഈ കുട്ടികളെ ശസ്ത്രക്രിയയിലൂടെ വേർപെടുത്താം. ചിലപ്പോൾ പ്രധാനപ്പെട്ട ശരീരാവയവങ്ങൾ രണ്ടു കുട്ടികൾക്കുംകൂടി ഒന്നുമാത്രമേ കാണുകയുള്ളു. ഇങ്ങനെയുള്ള ഇരട്ടക്കുട്ടികൾക്ക് വെവ്വേറെയുള്ള ജീവിതം അസാധ്യമാണ്.

സയാമീസ് ഇരട്ടകൾ

വളരെ അപൂർവ്വമായി മാത്രമേ സയാമീസ് ഇരട്ടകൾ ജനിക്കാറുള്ളു. ശരാശരി ഒരുലക്ഷത്തി ഇരുപതിനായിരത്തിന് ഒന്ന് എന്ന അംശബന്ധത്തിലാണ് ഇത്തരം ജനനം നടക്കുന്നത്[2]. എഴുപത് ശതമാനം ശിശുക്കളും ജനിച്ച ഉടൻ തന്നെ മരണപ്പെടുന്നു. രക്ഷപ്പെടുന്നത് കൂടുതലും പെൺശിശുക്കളാണ്[3]. സസ്തനികളെക്കൂടാതെ മത്സ്യങ്ങൾ, ഉരഗങ്ങൾ, പക്ഷികൾ തുടങ്ങിയ ജീവികളിലും ഈ പ്രതിഭാസം കാണാറുണ്ട്[4].

ഗർഭധാരണത്തിന്റെ ആദ്യനാളുകുളി‍ലാണ് ഭ്രൂണം വിഘടിക്കുന്നത്. ഇത് പൂർണ്ണമായി നടക്കാതെ വിഭജനം അവസാനിക്കുമ്പോഴാണ് സയാമീസ് ഇരട്ടകൾ ഉണ്ടാവുന്നത് [5].

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-25. Retrieved 2020-03-08.
  2. http://www.scielo.br/scielo.php?pid=S1807-59322006000200013&script=sci_arttext
  3. http://emedicine.medscape.com/article/934680-overview
  4. http://emedicine.medscape.com/article/934680-overview
  5. http://www.nirbhayam.com/conjoined-twins-who-share-a-single-body-with-two-heads-cry-moments-after-being-born/
"https://ml.wikipedia.org/w/index.php?title=സയാമീസ്_ഇരട്ടകൾ&oldid=3657492" എന്ന താളിൽനിന്ന് ശേഖരിച്ചത്