സയണിസ്റ്റ് കമ്മീഷൻ
1917 ലെ സയണിസ്റ്റ് അനുകൂല ബാൽഫോർ പ്രഖ്യാപനത്തെ തുടർന്ന് ബ്രിട്ടീഷ് സയണിസ്റ്റ് ഫെഡറേഷന്റെ [1] പ്രസിഡന്റ് ചൈം വെയ്സ്മാൻ അധ്യക്ഷനായി നിയമിക്കപ്പെട്ട ഒരു സമിതിയാണ് സയണിസ്റ്റ് കമ്മീഷൻ. പലസ്തീനിൽ ജൂതന്മാർക്കായി ദേശീയഗേഹം എന്നതായിരുന്നു സയണിസ്റ്റുകൾക്ക് ബ്രിട്ടൻ ബാൽഫോർ പ്രഖ്യാപനത്തിലൂടേ വാഗ്ദാനം ചെയ്തത്. 1918 മാർച്ചിൽ കമ്മീഷൻ രൂപീകരിച്ച് പലസ്തീനിലേക്ക് പോയി അവസ്ഥകൾ പഠിക്കാനും ശുപാർശകൾ ബ്രിട്ടീഷ് അധികാരികൾക്ക് സമർപ്പിക്കാനും തുടങ്ങി. [2]
ചരിത്രം
തിരുത്തുകചെയർമാനായി വെയ്സ്മാൻ, സെക്രട്ടറിയായി ഇസ്രയേൽ സീഫ്, അംഗങ്ങളായി ലിയോൺ സൈമൺ, ഡോ. എംഡി ഈഡർ, ജോസഫ് കോവൻ, ഏഞ്ചലോ ലെവി ബിയാഞ്ചിനി (ഇറ്റലി), പ്രൊഫസർ സിൽവിയൻ ലെവി (ഫ്രാൻസ്) എന്നിവരാണ് കമ്മീഷൻ. അമേരിക്ക, റഷ്യ എന്നിവിടങ്ങളിൽ നിന്ന് അംഗങ്ങളില്ലായിരുന്നു.
കമ്മീഷൻ 1918 ഏപ്രിൽ 14 ന് പലസ്തീനിലെത്തി എന്നാൽ അന്ന് സയണിസ്റ്റ് താല്പര്യങ്ങളോട് പൊരുത്തപ്പെട്ടിരുന്നില്ലാത്ത ബ്രിട്ടീഷ് മിലിട്ടറി അഡ്മിനിസ്ട്രേഷനുമായി (ഒ.ഇ.ടി.എ) രസത്തിലായിരുന്നില്ലെങ്കിലും, പിന്നീട് ബ്രിട്ടീഷ് സർക്കാരിന്റെ നിർദ്ദേശത്താൽ കമ്മീഷൻ കുറച്ചു വർഷങ്ങൾ അവിടെ താമസിച്ചു.[3]
ഇതും കാണുക
തിരുത്തുക- ലോക സയണിസ്റ്റ് സംഘടന
അവലംബം
തിരുത്തുക- ↑ Plans Zionist Commission, New York Times, Feb. 13, 1918
- ↑ History of Zionism, 1600-1918 by Nahum Sokolow
- ↑ Patriot, Judge, and Zionist