പലസ്തീനിൽ ജൂത ജനതയ്ക്ക് ഒരു ദേശീയ ഭവനം സ്ഥാപിക്കുന്നതിനുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 1917 ലെ ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് സർക്കാർ നടത്തിയ പ്രഖ്യാപനമാണ് ബാൽഫോർ പ്രഖ്യാപനം. സയണിസ്റ്റ് ഫെഡറേഷൻ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് അയർലണ്ടിന് കൈമാറാനായി 1917 നവംബർ 2-ന് യുണൈറ്റഡ് കിംഗ്ഡം വിദേശകാര്യ സെക്രട്ടറി ആർതർ ബാൽഫോർ ബ്രിട്ടീഷ് ജൂത സമൂഹത്തിന്റെ നേതാവായ റോത്‌ചൈൽഡ് പ്രഭുവിന് അയച്ച കത്തിലാണ് ഈ പ്രഖ്യാപനമുള്ളത്. പ്രഖ്യാപനം 1917 നവംബർ 9 ന് പ്രസിദ്ധീകരിക്കപ്പെട്ടു.

Balfour Declaration
The original letter from Balfour to Rothschild; the declaration reads:

His Majesty's government view with favour the establishment in Palestine of a national home for the Jewish people, and will use their best endeavours to facilitate the achievement of this object, it being clearly understood that nothing shall be done which may prejudice the civil and religious rights of existing non-Jewish communities in Palestine, or the rights and political status enjoyed by Jews in any other country.

Created2 നവംബർ 1917 (1917-11-02)
LocationBritish Library
Author(s)Walter Rothschild, Arthur Balfour, Leo Amery, Lord Milner
SignatoriesArthur James Balfour
PurposeConfirming support from the British government for the establishment in Palestine of a "national home" for the Jewish people, with two conditions

1914 നവംബറിൽ ഓട്ടോമൻ സാമ്രാജ്യത്തിനെതിരായ യുദ്ധ പ്രഖ്യാപനത്തെത്തുടർന്ന്, ബ്രിട്ടീഷ് യുദ്ധ മന്ത്രിസഭ പലസ്തീന്റെ ഭാവി എന്താവണമെന്ന് ആലോചിച്ചുതുടങ്ങി; രണ്ട് മാസത്തിനുള്ളിൽ സയണിസ്റ്റ് കാബിനറ്റ് അംഗമായ ഹെർബർട്ട് സാമുവൽ ഒരു മെമ്മോറാണ്ടം സമർപ്പിച്ചു[1]. യുദ്ധത്തിൽ ജൂതന്മാരുടെ പിന്തുണ നേടുന്നതിനായി സയണിസ്റ്റ് താല്പര്യങ്ങളെ പിന്തുണക്കണമെന്ന് അതിൽ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു[2]. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന എച്ച്. എച്ച്. അസ്ക്വിത്ത്, പലസ്തീനോടും ഓട്ടോമൻ സാമ്രാജ്യത്തോടുമുള്ള നയം നിർണ്ണയിക്കാൻ 1915 ഏപ്രിലിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. ഓട്ടോമൻ സാമ്രാജ്യത്തിന്റെ യുദ്ധാനന്തര പരിഷ്കരണപദ്ധതിയെ അനുകൂലിച്ച അസ്ക്വിത്ത്, പക്ഷെ 1916 ഡിസംബറിൽ രാജിവച്ചൊഴിഞ്ഞു; അദ്ദേഹത്തിന്റെ പകരക്കാരനായി വന്ന ഡേവിഡ് ലോയ്ഡ് ജോർജ് ഒട്ടോമൻ[3] സാമ്രാജ്യത്തെ വിഭജിക്കാനാണ് താല്പര്യപ്പെട്ടത്. ബ്രിട്ടീഷുകാരും സയണിസ്റ്റുകളും തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ പലസ്തീനിൽ ജൂതഗേഹം സ്ഥാപിക്കാൻ മുൻകൈ എടുക്കാമെന്ന് രേഖാമൂലം ബ്രിട്ടൻ സമ്മതിച്ചു. ഇതാണ് ബാൽഫോർ[4] പ്രഖ്യാപനത്തിലേക്ക് വഴിവെച്ചത്.

അവലംബം തിരുത്തുക

  1. Huneidi 2001, പുറം. 83.
  2. Kamel 2015, പുറം. 106.
  3. Billauer 2013, പുറം. 21.
  4. Lloyd George 1933, പുറം. 50.

ഗ്രന്ഥസൂചി തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാൽഫോർ_പ്രഖ്യാപനം&oldid=3518740" എന്ന താളിൽനിന്ന് ശേഖരിച്ചത്