സമ്മർ, ക്യോട്ടോ
ഹിരോഷി ടോഡ സംവിധാനം ചെയ്ത ജപ്പാനീസ് ചിത്രമാണ് സമ്മർ, ക്യോട്ടോ . 2014 ലെ പത്തൊൻപതാമത് തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജതചകോരത്തിന് ഈ ചിത്രതിതലൂടെ ടോഡ അർഹനായി.
ഇതിവൃത്തം
തിരുത്തുകഇതിലെ പ്രധാനകഥാപാത്രങ്ങളായ നക്കിമുറ ദമ്പതിമാർ സുഗന്ധ സഞ്ചികൾ നിർമിച്ച് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവരാണ്. തെരുവിൽ അനാഥനായിക്കണ്ട വൃദ്ധനെ മാനുഷിക പരിഗണന മാനിച്ച് സംരക്ഷിക്കുന്നു. ആരോഗ്യം വീണ്ടെടുത്ത് നക്കിമുറാ ദമ്പതികളെ സഹായിക്കാനായി തെരുവിൽ ബാഗ് വിൽക്കാൻ പോകുന്ന വൃദ്ധൻ തിരിച്ചു വരാൻ വൈകുന്നു. പിന്നീട് തിരിച്ചു വരുമ്പോഴുള്ള സംഭവ വികാസങ്ങളാൺ ചിത്രത്തിന്റെ പ്രമേയം.
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം (പത്തൊൻപതാമത് തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേള, 2014)[1]
- മികച്ച സംവിധായകനുള്ള രജതചകോരം (പത്തൊൻപതാമത് തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേള, 2014)