കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ സ്കൂൾ മാനേജ്‌മെന്റ് പോർട്ടലാണ് സമ്പൂർണ്ണ[1]. 2010 ലാണ് സമ്പൂർണ്ണയ്ക്ക് രൂപം നൽകുന്നത്. ഐടി@സ്കൂൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ സംവിധാനത്തിൽ സംസ്ഥാനത്തെ ഒന്നുമുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ വിവരങ്ങളാണ് ചേർക്കുന്നത് [2], [3].


പ്രവർത്തന മേഖലകേരളത്തിലെ വിദ്യാലയങ്ങളിലെ ഓൺലൈൻ സ്കൂൾ മാനേജ്‌മെന്റ് സംവിധാനം
ചുരുക്കപ്പേര്SAMPOORNA
തലവൻഎക്സിക്യൂട്ടിവ് ഡയറക്ടർ
ഐടി@സ്കൂൾ പദ്ധതി
സ്ഥിതിപ്രവർത്തനക്ഷമം
സ്ഥാപിക്കപ്പെട്ടത്2010
വെബ്‌സൈറ്റ്https://sampoorna.itschool.gov.in/
മാതൃ സ്ഥാപനംകേരള വിദ്യാഭ്യാസ വകുപ്പ്

ലക്ഷ്യം

തിരുത്തുക

മുഴുവൻ വിദ്യാർത്ഥികളുടേയും വിവരങ്ങൾ കേന്ദ്രീകൃത സംവിധാനത്തിലേക്ക് വരുന്നതോടെ, കടലാസ്‌രഹിത രജിസ്റ്റർ നടപ്പിലാക്കുന്നതിന് സാധിക്കും [4] ആറാം പ്രവൃത്തിദിന കണക്കെടുപ്പ് കുറ്റമറ്റതാക്കുന്നതിനും സ്കൂളിന്റേയും വിദ്യാർത്ഥികളുടേയും വിവരങ്ങൾ വിവിധ സർക്കാർ ഏജൻസികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും കായിക-കലാമേളകളുടെ നടത്തിപ്പ് എളുപ്പമാക്കുന്നതിനും സാധിക്കും.

സമ്പൂർണ്ണയിൽ ഉൾപ്പെടുത്തുന്നവ

തിരുത്തുക
  • വിദ്യാർത്ഥികളുടെ അഡ്‌മിഷൻ രജിസ്റ്ററിന്റെ പകർപ്പ്
  • കുട്ടികളെ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ.
  • വിവിധ സ്കോളർഷിപ്പുകൾക്കാവശ്യമായ പട്ടികകൾ
  • പത്താംതരം പരീക്ഷയ്ക്കാവശ്യമായ പട്ടിക.
  • അധ്യാപകരുടേയും മറ്റു ജീവനക്കാരുടേയും വിശദാംശങ്ങൾ.
  • പ്രൊമോഷൻ പട്ടിക.
  • വിദ്യാർത്ഥികൾക്കുള്ള തിരിച്ചറിയൽ കാർ‍ഡ്.
  1. [1] Archived 2017-06-09 at the Wayback Machine.|sampoorna.itschool.gov.in
  2. [2] Archived 2017-06-10 at the Wayback Machine.|mathrubhumi.com
  3. [3] Archived 2017-06-09 at the Wayback Machine.|projectfedena.org
  4. [4][പ്രവർത്തിക്കാത്ത കണ്ണി]|മാതൃഭൂമി ദിനപത്രം
"https://ml.wikipedia.org/w/index.php?title=സമ്പൂർണ്ണ&oldid=4138719" എന്ന താളിൽനിന്ന് ശേഖരിച്ചത്