സമീറ ഇസ്ലാം
സൗദി അറേബ്യൻ ഫാർമക്കോളജിസ്റ്റും പണ്ഡിതയുമാണ് പ്രൊഫസ്സർ സമീറ ഇസ്ലാം. മുഴുവൻ പേര് സമീറ ഇബ്രാഹിം ഇസ്ലാം എന്നാണ്. കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ കിംഗ് ഫഹദ് മെഡിക്കൽ റിസർച്ച് സെന്ററിന്റെ ഡ്രഗ് മോണിറ്ററിംഗ് യൂണിറ്റിന്റെ തലവയാണ് സമീറ. സൗദി അറേബ്യയിലെ സ്ത്രീകൾക്ക് ഔപചാരിക സർവകലാശാലാ വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രവർത്തനങ്ങളിൽ അവർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
സമീറ ഇസ്ലാം | |
---|---|
കലാലയം | യൂണിവേഴ്സിറ്റി ഓഫ് അലക്സാണ്ട്രിയ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഫാർമക്കോളജി |
സ്ഥാപനങ്ങൾ | കിങ് അബ്ദുൾഅസിസ് യൂണിവേഴ്സിറ്റി |
ഏതെങ്കിലുമൊരു വിഷയത്തിൽ ബാച്ചിലർ, ഡോക്ട്രേറ്റ് ഡിഗ്രി നേടുന്ന ആദ്യ സൗദി വനിതയാണ് സമീറ. സ്ത്രീ പുരുഷ ഭേദമന്യേ സൗദിയിലെ ആദ്യ ഫാർമക്കോളജി പ്രൊഫസ്സർ കൂടിയാണ് അവർ.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകസൗദി അറേബ്യയിലെ അൽ-ഹഫൂഫിലാണ് സമീറ ഇസ്ലാം ജനിച്ചത്.[1] സെക്കൻഡറി വിദ്യാഭ്യാസത്തെത്തുടർന്ന്, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സമീറയെ കുടുംബം ഈജിപ്തിലേക്ക് അയച്ചു. അലക്സാണ്ട്രിയ സർവകലാശാലയിലെ മെഡിക്കൽ സ്‌കൂളിൽ ചേർന്നെങ്കിലും ഒരു വർഷത്തിനുശേഷം സ്‌കൂൾ ഓഫ് ഫാർമസിയിലേക്ക് മാറി. ഇവിടെ 1964 ൽ ഫാർമസി, ഫാർമസ്യൂട്ടിക്കൽ സയൻസസിൽ ബിഎസ്‌സി നേടി, തുടർന്ന് 1966 ൽ ബിരുദാനന്തര ബിരുദം നേടി. ബിരുദാനന്തര ബിരുദത്തിന് ശേഷവും ഫാർമക്കോളജി പഠനം തുടർന്ന സമീറ 1970 ൽ പിഎച്ച്ഡി നേടിയ ആദ്യത്തെ സൗദി വനിതയായി.
കരിയർ
തിരുത്തുക1971 ൽ സമീറ കിംഗ് അബ്ദുൽ അസീസ് സർവകലാശാല മക്ക ബ്രാഞ്ചിൽ ലക്ചറർ ആയി ജോലിയിൽ പ്രവേശിച്ച സമീറയെ 1972 ൽ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. അഹമ്മദ് മുഹമ്മദ് അലി, ടീച്ചിംഗ് സ്റ്റാഫിലെ ഔദ്യോഗിക അംഗമായി നിയമിച്ചു. അന്നത്തെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി റെക്ടറായിരുന്ന ഡോ. മുഹമ്മദ് അബ്ദു യമാനിയുടെ പ്രോത്സാഹവും പിന്തുണയും കൊണ്ട് ഡോ. സമീറ 1973 ൽ ജിദ്ദ, മക്ക ബ്രാഞ്ചുകളിലെ പെൺകുട്ടികളുടെ വിഭാഗത്തിന്റെ അക്കാദമിക് ഉപദേഷ്ടാവായി.[2] ആ വർഷം ഡോ. സമീറ പെൺകുട്ടികൾക്കായി ഔപചാരിക സർവകലാശാലാ വിദ്യാഭ്യാസ വിഭാഗങ്ങൾ അവതരിപ്പിച്ചു.[2] 1973-ന് മുമ്പ് പെൺകുട്ടികളെ എക്സ്റ്റേണൽ ആയി മാത്രമേ ചേർത്തിട്ടുള്ളൂ, അതും താൽപ്പര്യമുള്ളവർക്ക് സായാഹ്ന ക്ലാസുകളിൽ മാത്രമേ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.[2] 1974 ൽ, ഫാക്കൽറ്റി ഓഫ് മെഡിസിന്റെ വൈസ് ഡീനായി. 1983 ൽ ഫാർമക്കോളജി പ്രൊഫസറായി നിയമിതയായ അവർ സൗദി അറേബ്യയിൽ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന ആദ്യ വ്യക്തിയായി മാറി.[3]
സമീറ ഇസ്‌ലാം നഴ്‌സിംഗ് തൊഴിലിന്റെ വക്താവായി അംഗീകരിക്കപ്പെടുകയും, അവരുടെ നേതൃത്വത്തിൽ 1976 ൽ സൗദി അറേബ്യയിൽ ആദ്യത്തെ നഴ്‌സിംഗ് ഫാക്കൽറ്റി സ്ഥാപിക്കുകയും ചെയ്തു.[4][5] 1978 ൽ അവർ അതിന്റെ ഡീൻ ആയി.[2]
ഗവേഷണം
തിരുത്തുകസൗദി ജനങ്ങളിൽ മരുന്നുകളെ ഉപാപചയ പ്രവർത്തനത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയ സമീറ, കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ കിംഗ് ഫാഹ് മെഡിക്കൽ റിസർച്ച് സെന്ററിൽ തന്റെ ഗവേഷണ ഫണ്ടുകളിൽ നിന്ന് സ്വരുക്കൂട്ടി ഒരു ഡ്രഗ് മോണിറ്ററിംഗ് യൂണിറ്റ് (ഡിഎംയു) സ്ഥാപിക്കുകയും[6] അതിന്റെ തലവയാകുകയും ചെയ്തു.[7] അതിലൂടെ ഗവേഷകർക്ക് ഗവേഷണ സൌകര്യങ്ങളും, ഒപ്പം ചികിത്സിക്കുന്ന ഡോക്ടർമാർക്ക് ഡ്രഗ് ബ്ലഡ് യൂണിറ്റ് അറിയിക്കാനും അതനുസരിച്ച് വ്യക്തിഗത രോഗികളുടെ സുരക്ഷയ്ക്കായി കൃത്യമായ ഡോസ് ക്രമീകരിക്കാനും (സ്മാർട്ട് മെഡിക്കേഷൻ) സൗകര്യങ്ങൾ നൽകുന്നു.[6] അറബ് സയൻസ് ആൻഡ് ടെക്നോളജി ഫൌണ്ടേഷന്റെ ബോർഡ് അംഗം കൂടിയാണ് സമീറ. പ്രൊഫ. സമീറയുടേതായി 133 ഗവേഷൺ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്, അതിൽ 40 എണ്ണം പ്രധാന ശാസ്ത്രീയ ജേണലുകളിൽ ആണ്.[6] അതുകൂടാതെ ദേശീയ, അന്തർദേശീയ സമ്മേളനങ്ങളിലും ലോകാരോഗ്യ സംഘടനയുടെ യോഗങ്ങളിലും ആയി 54 സൈന്റിഫിക് റിസർച്ചുകളും അവർ അവതരിപ്പിച്ചിട്ടുണ്ട്.[6]
നേട്ടങ്ങൾ
തിരുത്തുക- ബാച്ചിലർ, ഡോക്ടറൽ ഡിഗ്രി കരസ്ഥമാക്കുന്ന ആദ്യ സൗദി വനിത.[4]
- ഫാർമക്കോളജി പ്രൊഫസ്സർ ആകുന്ന സൗദി അറേബ്യയിലെ ആദ്യ വ്യക്തി.[4]
- സൗദിയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വൈസ് ഡീൻ പദവിയിലെത്തുന്ന ആദ്യ വനിത.[4]
- യുനെസ്കൊ വുമൺ ഇൻ സയൻസ് അവാർഡിന് പരിഗണിക്കപ്പെടുന്ന ആദ്യ അറബ് വനിത.[6]
- 1996 ൽ, ലേകാര്യോഗ്യ സംഘടന റീജിയണൽ അഡ്വൈസർ ഇൻ ഡ്രഗ് പ്രോഗ്രാം ആയി.[3]
പുരസ്കാരങ്ങൾ
തിരുത്തുകപരാമർശങ്ങൾ
തിരുത്തുക- ↑ Publications, Publitec (2011-12-22). Who's Who in the Arab World 2007-2008 (in ഇംഗ്ലീഷ്). Walter de Gruyter. ISBN 9783110930047.
- ↑ 2.0 2.1 2.2 2.3 "Women in Science". Retrieved 2020-11-10.
- ↑ 3.0 3.1 "Prof. Samira Islam". Archived from the original on 2020-11-10. Retrieved 2020-11-09.
- ↑ 4.0 4.1 4.2 4.3 Forster, Nick (2017-09-07). The Rise of Women Managers, Business Owners and Leaders in the Arabian Gulf States (in ഇംഗ്ലീഷ്). Cambridge University Press. ISBN 978-1-107-14346-3.
- ↑ Miller-Rosser, Kolleen; Chapman, Ysanne; Francis, Karen (2006-07-19). "Historical, cultural, and contemporary influences on the status of women in nursing in Saudi Arabia". Online Journal of Issues in Nursing. 11 (3): 8. ISSN 1091-3734. PMID 17279862.
- ↑ 6.0 6.1 6.2 6.3 6.4 "Prof. Samira Islam". Archived from the original on 2020-11-10. Retrieved 2020-11-10.
- ↑ Ham, Becky (23 February 2007). "AAAS News and Notes". Science. 315 (5815): 1090–1091. doi:10.1126/science.315.5815.1090.
- ↑ "Prof Samira Islam" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-11-16. Retrieved 2020-11-10.
- ↑ "Women in Science .. Pg 3". Retrieved 2020-11-10.