ആറു സാമാന്തരികങ്ങൾ ചേർന്ന ത്രിമാനരൂപമാണ് ജ്യാമിതിയിൽ സമാന്തരഷഡ്ഫലകം (Parrallelepiped) എന്നറിയപ്പെടുന്നത്. സമചതുരവും (Square) സമചതുരക്കട്ടയും (Cube) പോലയും ചതുരവും ചതുരക്കട്ടയും (Cuboid) പോലെയുമാണ‌് സാമാന്തരികവും സമാന്തരഷഡ്ഫലകവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത്. സമാന്തരഷഡ്ഫലകത്തിന്റെ മൂന്നു തത്തുല്യ നിർവ്വചനങ്ങൾ താഴെപ്പറയുന്നു.

  • ആറു മുഖങ്ങളുളള ഒരു ബഹുഫലകം (ഷഡ്ഫലകം), ഓരോമുഖവും സാമാന്തരികങ്ങളായത്.
  • മൂന്നുജോഡി സമാന്തരമുഖങ്ങളോടുകൂടിയ ഒരു ഷഡ്ഫലകം.
  • പാദമുഖം സാമാന്തരികമായ ഒരു സ്ഫടികം.
സമാന്തരഷഡ്ഫലകത്തെ നിർവ്വചിക്കുന്ന സദിശങ്ങൾ
"https://ml.wikipedia.org/w/index.php?title=സമാന്തരഷഡ്ഫലകം&oldid=3936753" എന്ന താളിൽനിന്ന് ശേഖരിച്ചത്