സബ്രീന കാർപെന്റർ

അമേരിക്കന്‍ ചലചിത്ര നടി

സബ്രീന ആൻ‌ലിൻ കാർപെന്റർ[4] (ജനനം: മെയ് 11, 1999)[5] ഡിസ്നി മ്യൂസിക് ഗ്രൂപ്പിന്റെ ഹോളിവുഡ് റെക്കോർഡുകളിൽ[6] ഒപ്പിട്ട അമേരിക്കൻ ഗായികയും നടിയുമാണ്.[7]

സബ്രീന കാർപ്പെന്റർ
കാർപ്പെന്റർ 2019ൽ
ജനനം
സബ്രീന ആൻലിൻ കാർപ്പന്റർ

(1999-05-11) മേയ് 11, 1999  (24 വയസ്സ്)
തൊഴിൽ
 • ഗായിക
 • നടി
സജീവ കാലം2011–ഇന്നുവരെ
ബന്ധുക്കൾNancy Cartwright (aunt)
Musical career
വിഭാഗങ്ങൾ
ലേബലുകൾ
വെബ്സൈറ്റ്sabrinacarpenter.com
ഒപ്പ്

ലോ & ഓർഡർ: സ്‌പെഷ്യൽ വിക്ടിംസ് യൂണിറ്റ് എന്ന ക്രൈം പരമ്പരയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റംകുറിച്ചതിനുശേഷം ടെലിവിഷൻ പരമ്പരയായ ഗുഡ്വിൻ ഗെയിംസിൽ ക്ലോയി ഗുഡ്‌വിൻ എന്ന കഥാപാത്രത്തിന്റെ യുവതീവേഷം ആവർത്തിച്ച് അവതരിപ്പിച്ചിരുന്നു. 2014 മുതൽ 2017 വരെയുള്ള കാലത്ത് ഡിസ്നി ചാനൽ പരമ്പയായ ഗേൾ മീറ്റ്സ് വേൾഡിൽ മായ ഹാർട്ട് എന്ന കഥാപാത്രമായി പിന്നീട് വേഷമിട്ടു. ഹോൺസ് (2013), ദി ഹേറ്റ് യു ഗിവ് (2018) എന്നീ കഥാ ചിത്രങ്ങളിൽ അഭിനയിച്ചതുകൂടാതെ, ഡിസ്നി ചാനൽ സിനിമയായ അഡ്വഞ്ചേഴ്‌സ് ഇൻ ബേബി സിറ്റിംഗിൽ (2016) ജെന്നിയുടെ വേഷവും അവർ അഭിനയിച്ചു. ഒരു ശബ്ദ നടിയെന്ന നിലയിൽ, 2013 മുതൽ 2018 വരെ ഡിസ്നി ചാനലിന്റെ ആനിമേറ്റഡ് പരമ്പരയായ സോഫിയ ദി ഫസ്റ്റിൽ വിവിയൻ രാജകുമാരിയുടെ ശബ്ദം ആവർത്തിച്ച് അവതരിപ്പിച്ചു. 2016 ൽ, ഡിസ്നി എക്സ്ഡി ചാനലിന്എറെ ആനിമേറ്റഡ് പരമ്പര മിലോ മർഫീസ് ലോയിൽ മെലിസ ചേസ് എന്ന കഥാപാത്രത്തിനും ശബ്ദം നൽകി.

ആദ്യകാലം തിരുത്തുക

1999[8] മെയ് 11 ന് പെൻസിൽവാനിയയിലെ[9] ലേഹിഗ് വാലിയിൽ ഡേവിഡിന്റെയും[10] എലിസബത്ത് കാർപെന്ററിന്റെയും[11] മകളായി കാർപെന്റർ ജനിച്ചു. ഗൃഹവിദ്യാഭ്യാസത്തിലൂടെ[12] പഠനം നടത്തിയ സബ്രീന കാർപെന്റർ പത്താം വയസ്സുമുതൽ അവളുടെ ആലാപനത്തിന്റെ വീഡിയോകൾ യൂട്യൂബിൽ പോസ്റ്റുചെയ്യാൻ തുടങ്ങിയിരുന്നു. അവളുടെ സംഗീതത്തോടുള്ള അഭിനിവേശം വർദ്ധിപ്പിക്കുന്നതിനായി അച്ഛൻ അവൾക്കായി ഒരു പർപ്പിൾ റെക്കോർഡിംഗ് സ്റ്റുഡിയോ നിർമ്മിച്ചു.[13] ദി നെക്സ്റ്റ് മിലി സൈറസ് പ്രോജക്റ്റ് എന്ന പേരിൽ മിലി സൈറസ് നടത്തുന്ന ആലാപന മത്സരത്തിൽ അവർ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.[14]

കരിയർ തിരുത്തുക

2011–2012: കരിയർ തുടക്കം തിരുത്തുക

2011 ൽ എൻ‌ബി‌സി നാടക പരമ്പരയായ ലോ & ഓർഡർ: സ്‌പെഷ്യൽ വിക്ടിംസ് യൂണിറ്റിലെ ഒരു അതിഥി വേഷമായ കാർപെന്റർ തന്റെ ആദ്യത്തെ വേഷം അവതരിപ്പിച്ചു. ഡിറ്റക്ടീവ് എലിയറ്റ് സ്റ്റാബ്ലർ (ക്രിസ്റ്റഫർ മെലോനി അവതരിപ്പിച്ച കഥാപാത്രം) അഭിമുഖം നടത്തിയ ഒരു യുവ ബലാത്സംഗ ഇരയുടെ വേഷമാണ് അവർ അവതരിപ്പിച്ചത്.[15][16] അതേ സമയത്തുതന്നെ, ചൈനീസ് ടെലിവിഷൻ സ്റ്റേഷനായ ഹുനാൻ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തിൽ ഗോൾഡ് മാംഗോ ഓഡിയന്‌‍സ് ഫെസ്റ്റിവലിൽ അവർ തത്സമയം അവതരണം കാഴ്ച്ചവച്ചു. ബർലെസ്ക്യൂ എന്ന സിനിമയിലെ ക്രിസ്റ്റീന അഗ്യുലേറയുടെ ശൈലിയിൽ എട്ട ജെയിംസിന്റെ "സംതിംഗ്സ് ഗോറ്റ് എ ഹോൾഡ് ഓൺ മി" എന്ന ഗാനം അവതരിപ്പിച്ചു.[17][18] രണ്ട് വർഷത്തിനുള്ളിൽ, കാർപെന്റർ ഫോക്സിന്റെ ദി ഗുഡ്വിൻ ഗെയിംസിൽ യുവതിയായ ക്ലോയി എന്ന കഥാപാത്രമായി ആവർത്തിച്ചുള്ള വേഷം ചെയ്തതോടൊപ്പം, ഡിസ്നി ചാനൽ പ്രാരംഭ പരമ്പരയായ ഗള്ളിവർ ക്വിൻ, എബിസി പരമ്പര ദി അൺപ്രൊഫഷണൽ എന്നിവയിലെ പതിവ് വേഷം അവതരിപ്പിച്ചു.[19]

2013–2015 തിരുത്തുക

2013 ൽ പുറത്തിറങ്ങിയ ഹോൺസ് എന്ന സിനിമയിൽ മെറിൻ എന്ന യുവകഥാപാത്രത്തെ അവതരിപ്പിച്ചു. ഡിസ്നി ഫെയറീസ്: ഫെയ്ത്ത്, ട്രസ്റ്റ്, പിക്സി ഡസ്റ്റ് "[20]എന്ന ആൽബത്തിനുവേണ്ടി കാർപെന്റർ" സ്മൈൽ " എന്ന ഗാനം അവതരിപ്പിക്കുകയും റേഡിയോ ഡിസ്നിയിൽ ഗാനം ചാർട്ടുചെയ്യപ്പെടുകയുമുണ്ടായി.[21] അവളുടെ "ഓൾ യു നീഡ്" എന്ന ഗാനം സോഫിയ ദി ഫസ്റ്റ് എന്ന ആനിമേഷൻ ടെലിവിഷൻ പരമ്പരയുടെ സൗണ്ട് ട്രാക്കിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.[22]

അവലംബം തിരുത്തുക

 1. "Sabrina Carpenter | Biography & History". AllMusic (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് September 7, 2019.
 2. Newman-Bremang, Kathleen (August 5, 2019). "The Come-Up: Sabrina Carpenter on Ghosting, Grieving & Growing Up". www.refinery29.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് September 7, 2019.
 3. "Artist Index". Island Records. ശേഖരിച്ചത് January 22, 2021.
 4. Emily Brandon (October 13, 2014). "Sabrina Carpenter Takes the Playlist Pop Quiz". Oh My Disney. ശേഖരിച്ചത് November 10, 2017.
 5. "Sabrina Carpenter — Maya Hart". Disney Channel Medianet. മൂലതാളിൽ നിന്നും August 9, 2014-ന് ആർക്കൈവ് ചെയ്തത്.
 6. Hibberd, James (January 31, 2013). "'Boy Meets World' spin-off casts Riley's best friend". Entertainment Weekly. New York city: Meredith Corporation. മൂലതാളിൽ നിന്നും 2013-10-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 1, 2013.
 7. Naoreen, Nuzhat. "'Girl Meets World' Star Sabrina Carpenter Talks Working With Meghan Trainor and Beyoncé'S Decision to Pass on 'All About That Bass'". People's Choice. മൂലതാളിൽ നിന്നും August 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 17, 2016.
 8. "Sabrina Carpenter — Maya Hart". Disney Channel Medianet. മൂലതാളിൽ നിന്നും August 9, 2014-ന് ആർക്കൈവ് ചെയ്തത്.
 9. "Sabrina Carpenter — Maya Hart". Disney Channel Medianet. മൂലതാളിൽ നിന്നും August 9, 2014-ന് ആർക്കൈവ് ചെയ്തത്.
 10. Crooks, Amy (June 15, 2015). "Photos: Sabrina Carpenter With Friends & Family At Her Sweet 16 Party June 14, 2015". dis411.net. മൂലതാളിൽ നിന്നും 2021-02-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 5, 2017.
 11. "Sarah Elizabeth Carpenter on Instagram: "It's my mommas birthday and she's the cutest thing to ever exist 💞"". Instagram (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് July 3, 2019.
 12. Epstein, Rachel (June 28, 2019). "SABRINA CARPENTER IS READY FOR ACT II". Marie Claire (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് July 1, 2019.
 13. Epstein, Rachel (June 28, 2019). "SABRINA CARPENTER IS READY FOR ACT II". Marie Claire (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് July 1, 2019.
 14. Lauer-Williams, Kathy (January 5, 2011). "TVWATCHERS: Lower Milford Girl on Law and Order SVU today". The Morning Call. Allentown, Pennsylvania: Tronc. മൂലതാളിൽ നിന്നും 2014-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 24, 2012.
 15. Lauer-Williams, Kathy (January 5, 2011). "TVWATCHERS: Lower Milford Girl on Law and Order SVU today". The Morning Call. Allentown, Pennsylvania: Tronc. മൂലതാളിൽ നിന്നും 2014-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 24, 2012.
 16. "Interview with Sabrina Carpenter". 15 Minutes of Fame. blogtalkradio. ശേഖരിച്ചത് August 25, 2012.
 17. Lauer-Williams, Kathy (January 5, 2011). "TVWATCHERS: Lower Milford Girl on Law and Order SVU today". The Morning Call. Allentown, Pennsylvania: Tronc. മൂലതാളിൽ നിന്നും 2014-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 24, 2012.
 18. "Video | NBC 10 Philadelphia". Nbcphiladelphia.com. May 29, 2014. ശേഖരിച്ചത് June 8, 2015.
 19. "Sabrina Carpenter". www.facebook.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് July 17, 2019.
 20. "Smile: Sabrina Carpenter: MP3 Downloads". Amazon.com. ശേഖരിച്ചത് May 17, 2013.
 21. "'Boy Meets World' spin-off 'Girl Meets World' casts the new Shawn: Maya will be Sabrina Carpenter — Zap2it". Blog.zap2it.com. January 31, 2013. മൂലതാളിൽ നിന്നും May 4, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 17, 2013.
 22. "Sofia The First Soundtrack Makes Its Royal Debut On Walt Disney Records". MarketWatch. February 12, 2013. മൂലതാളിൽ നിന്നും April 11, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 17, 2013.
"https://ml.wikipedia.org/w/index.php?title=സബ്രീന_കാർപെന്റർ&oldid=3936535" എന്ന താളിൽനിന്ന് ശേഖരിച്ചത്