സബാഹ് ബിൻ ജാബിർ ഒന്നാമൻ
കുവൈത്തിലെ ശൈഖ് രാജകുടുംബത്തിന്റെ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്നു ശൈഖ് അബൂ സൽമാൻ സബാഹ് (ഒന്നാമൻ) ബിൻ ജാബിർ അൽസബാഹ് (1700-1762). അദ്ദേഹത്തിന്റെ സമുദായ അംഗങ്ങൾ ചേർന്നാണ് അദ്ദേഹത്തെ ശൈഖ് ആയി അവരോധിച്ചത്[1].
സബാഹ് ബിൻ ജാബിർ ഒന്നാമൻ | |
---|---|
ഭരണകാലം | 1752–1762 ശൈഖ്ഡം ഓഫ് കുവൈത്ത് |
മുൻഗാമി | രൂപീകരണം |
പിൻഗാമി | അബ്ദുല്ലാഹ് അൽ സബാഹ് ഒന്നാമൻ |
ഭരണകാലം | 1718–1752 |
രാജവംശം | അൽ സബാഹ് രാജകുടുംബം (സ്ഥാപകൻ) |
പിതാവ് | ജാബിർ ബിൻ സൽമാൻ[അവലംബം ആവശ്യമാണ്] |
മാതാവ് | ശൈഖ മറിയം ബിൻത് ഫൈസൽ അൽ ഒതൈബി[അവലംബം ആവശ്യമാണ്] |
സബാഹ് ബിൻ ജാബറിന്റെ ഭരണം
തിരുത്തുകഅൽ ഹസ അമീർ സഅദൂൻ ബിൻ മുഹമ്മദിന്റെ (ഭരണകാലം 1691 - 1722) അനുവാദപ്രകാരം 1713-ലാണ് ഉത്ബ കുടുംബം കുവൈത്തിൽ താമസമാകുന്നത്. 1718-ൽ കുവൈത്ത് നഗരത്തിലെ കുടുംബങ്ങൾ ഒരുമിച്ചുകൂടി നഗരത്തിന്റെ ശൈഖ് ആയി സബാഹ് ബിൻ ജാബിർ ഒന്നാമനെ തെരഞ്ഞെടുത്തു. അപ്പോഴും അൽ ഹസ അമീറിന് കീഴിൽ ഗവർണർ എന്ന നിലയിലായിരുന്നു ശൈഖിന്റെ സ്ഥാനം[2].
1752-ൽ അൽ ഹസ അമീറും കുവൈത്ത് ശൈഖും തമ്മിലെ ഉടമ്പടിയോടെ രാജ്യം സ്വതന്ത്രമായി. അൽ ഹസയുടെ ശത്രുക്കളുമായി ബാന്ധവമുണ്ടാവില്ല എന്നതായിരുന്നു കരാർ ഉടമ്പടി.[2]
അവലംബം
തിരുത്തുക- ↑ Gazetteer of the Persian Gulf, Oman, and Central Arabia, Geographical, Volume 1, Historical Part 1, John Gordon Lorimer,1905, p1000
- ↑ 2.0 2.1 Anscombe, Frederick F. (1997). The Ottoman Gulf : the creation of Kuwait, Saudi Arabia, and Qatar. New York: Columbia University Press. ISBN 0-231-10838-9. OCLC 36621924.