അൽ സബാഹ് രാജകുടുംബം
കുവൈത്തിലെ ഭരണകുടുംബമാണ് സബാഹ് കുടുംബം അഥവാ ആലു സബാഹ് (അറബി: آل صباح ). പലപ്പോഴും ആലു സബാഹ് എന്നതിലെ ആൽ എന്നത് അൽ എന്ന് ഉച്ചരിക്കപ്പെടാറുണ്ട്. മധ്യഅറേബ്യയിൽ നിന്ന് കുവൈത്തിലേക്കും പിന്നീട് ബഹ്റൈനിലേക്കും കുടിയേറിയ ഉതുബ് ഗോത്രത്തിൽ നിന്നാണ് ഈ രാജകുടുംബം ഉൽഭവിക്കുന്നത്[1][2]. കുവൈത്തിലെത്തുന്നതിന് മുമ്പ് തെക്കൻ ഇറാഖിലെ ഉം ഖസർ പ്രദേശത്ത് നിന്നും ഒട്ടോമൻ സേനയാൽ പുറത്താക്കപ്പെടുകയായിരുന്നു സബാഹ് കുടുംബം. അങ്ങനെ കൂടുതൽ തെക്കോട്ട് നീങ്ങിയ അവർ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആയി ഇന്നത്തെ കുവൈത്ത് പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കി.
ഭരണാധികാരികൾ
തിരുത്തുക- ശൈഖ് സബാഹ് ബിൻ ജാബിർ ഒന്നാമൻ: 1752–1776
- ശൈഖ് അബ്ദുല്ലാഹ് ഒന്നാമൻ : 1776–1814
- ശൈഖ് ജാബിർ ഒന്നാമൻ : 1814–1859
- ശൈഖ് സബാഹ് രണ്ടാമൻ : 1859–1866
- ശൈഖ് അബ്ദുല്ലാഹ് രണ്ടാമൻ : 1866–1892
- ശൈഖ് മുഹമ്മദ് അൽ സബാഹ് : 1892–1896
- ശൈഖ് മുബാറക് അൽ സബാഹ് : 1896-1915
- ശൈഖ് ജാബിർ II : 1915-1917
- ശൈഖ് സലിം അൽ മുബാറക് അൽ സബാഹ് : 1917-1921
- ശൈഖ് അഹ്മദ് അൽ ജാബിർ അൽ സബാഹ് : 1921-1950
- ശൈഖ് അബ്ദുല്ല അൽ സലിം അൽ സബാഹ് : 1950–1965
- ശൈഖ് സബാഹ് അൽ സലിം അൽ സബാഹ് : 1965-1977
- ശൈഖ് ജാബിർ അൽ അഹ്മദ് അൽ സബാഹ് : 1977–2006
- ശൈഖ് സാദ് അൽ അബ്ദുല്ല അൽ സലിം അൽ സബാഹ് : (15-29 ജനുവരി 2006)
- സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് : (2006–2020)
- ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് : (2020 - ഇന്നുവരെ)
അവലംബം
തിരുത്തുക- ↑ "'Gazetteer of the Persian Gulf. Vol I. Historical. Part IA & IB. J G Lorimer. 1915' [1000] (1155/1782)". qdl.qa. p. 1000. Retrieved 16 January 2015.
- ↑ Hamad Ibrahim Abdul Rahman Al Tuwaijri (1996). "Political power and rule in Kuwait" (PhD Thesis). Glasgow University. p. 6. Retrieved 5 February 2021.