സന്നിഹിതഘടകാപഗ്രഥനം
ഒരു വാക്യത്തിൽ അടുത്തബന്ധം പുലർത്തുന്ന ഘടകങ്ങളെ സന്നിഹിതഘടകങ്ങൾ എന്ന് വിളിക്കുന്നു.ഇവയെ ക്രമികമായി പിരിച്ചുകാണിക്കുന്ന പ്രക്രിയയാണ് സന്നിഹിതഘടകാപഗ്രഥനം.ഈ രീതി ആദ്യമായി പരിചയപ്പെടുത്തിയത് ലിയോനാഡ് ബ്ലുംഫീൽഡ് എന്ന അമേരിക്കൻ ഭാഷാശാസ്ത്രകാരനാണ്.