സന്തോഷ് മെഡിക്കൽ കോളേജ്
ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജാണ് സന്തോഷ് മെഡിക്കൽ കോളേജ്.[1] 1996 [2] ലാണ് ഇത് സ്ഥാപിതമായത്. 2007-ൽ[3] സന്തോഷ് യൂണിവേഴ്സിറ്റി സ്ഥാപിതമായത് വരെ ഇത് സി.എച്ച്. ചരൺ സിംഗ് യൂണിവേഴ്സിറ്റി, മീററ്റ്-മായി അഫിലിയേറ്റ് ചെയ്തിരുന്നു. [2]
തരം | സ്വകാര്യ മെഡിക്കൽ കോളേജ് |
---|---|
സ്ഥാപിതം | 1996 |
അക്കാദമിക ബന്ധം | സന്തോഷ് യൂണിവേഴ്സിറ്റി (2007-present) ചൗധരി ചരൺ സിംഗ് യൂണിവേഴ്സിറ്റി (1996-2007) |
സ്ഥലം | ഗാസിയാബാദ്, Uttar Pradesh, India 28°38′56″N 77°24′31″E / 28.6488924°N 77.4085381°E |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | santosh |
കോഴ്സ്
തിരുത്തുകഎം,ബി.ബി.എസ്. കോഴ്‌സുകളിൽ 100 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും പരിശീലനവും ഈ മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നു.[4] അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഡെർമേറ്റോളജി എന്നിവയിൽ പിജി കോഴ്സും ഇവിടെ നടത്തുന്നു.[5] വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനവും എൻറോൾമെന്റും കർശനമായി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി, പിജി) മാർക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ നീറ്റ് കൗൺസിലിംഗിലൂടെയാണ് അലോട്ട്‌മെന്റ്.
ചരിത്രം
തിരുത്തുകസന്തോഷ് മെഡിക്കൽ/ഡെന്റൽ കോളേജുകളും ആശുപത്രികളും 1995-ൽ ഗാസിയാബാദിൽ ആരംഭിച്ചു. യൂണിവേഴ്സിറ്റി 1996 മുതൽ എംബിബിഎസ് കോഴ്സ് വാഗ്ദാനം ചെയ്യുന്നു, ആദ്യം പ്രതിവർഷം 50 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. 2005 മുതൽ, ഈ കോഴ്‌സിന് ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അംഗീകാരം നൽകുകയും പ്രവേശനങ്ങളുടെ എണ്ണം 100 ആയി ഉയർത്തുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ "Santosh Medical College, Ghaziabad: Admission, Fees, Courses, Placements, Cutoff, Ranking".
- ↑ 2.0 2.1 "List of Colleges teaching MBBS". Medical Council of India. Archived from the original on 2019-11-02. Retrieved 2023-01-31.
- ↑ "University". Retrieved 2023-01-31.
- ↑ Jailani. "Santosh Medical College" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-31.
- ↑ "Medical Courses after Class 12 in Ghaziabad & NCR Delhi,Santosh University". Retrieved 2023-01-31.