സനൂസി

(സനൂസി ത്വരീഖത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സനൂസി (Senussi السنوسي) എന്നത് അൾജീരിയ ,ലിബിയ, ഈജിപ്ത് എന്നിവിടങ്ങളിൽ വേരുകളുള്ള ഒരു സൂഫി ധാരയുടെ (താരീഖ ) പേരാണ്. മുഹമ്മദ് ഇബ്നു അലി അസ്സനൂസി (1787–1859) എന്ന സൂഫി യോഗിയാണ് ഈ താരീഖ സ്ഥാപിച്ചത് . ഖാദിരിയ്യ സൂഫി ധാരയുടെ ഉപ വിഭാഗമാണിത് . അൾജീരിയൻ വംശജനായിരുന്ന അലി അസ്സനൂസി ഹിജാസ് (ഇന്നത്തെ സൗദിയിൽ പെട്ട പ്രദേശം ) കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഹിജാസിൽ മൗലിക വാദികൾ പിടി മുറുക്കിയ സമയത്തു് മത ഭ്രംശം ആരോപിച്ചു , ആശ്രമങ്ങളും ശവ കുടീരങ്ങളും ആക്രമിക്കുകയും, സൂഫികളെ വധിക്കുകയോ നാട് കടത്തുകയോ ചെയ്തിരുന്നു. സമ്മർദ്ദത്തെ തുടർന്ന് മുഹമ്മദ് അലി അസനൂസിയും ലിബിയയിലേക്ക് പാലായനം ചെയ്തു.

പിന്നീട് ലിബിയ കേന്ദ്രീകരിച്ചായിരുന്നു ഈ സൂഫി ധാര വളർന്നു വന്നത് , അൾജീരിയ ഈജിപ്ത് എന്നിവിടങ്ങളിലും ഈ സൂഫി താരീഖയ്‌ക്ക്‌ ശക്തമായ സ്വാധീനമുണ്ട് . പല ലിബിയൻ രാജാക്കന്മാരും സനൂസി സൂഫികളാണ് . സനൂസി സൂഫികൾ പോരാളി സൂഫികൾ എന്ന നിലയിൽ കൂടി അറിയപ്പെടുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ ഓട്ടോമൻ പക്ഷം ചേർന്ന് യുദ്ധത്തിൽ പങ്കെടുത്തു . ഈജിപ്തിൽ ബ്രിട്ടീഷ് രാജിനെതിരെയും , അൾജീരിയയിൽ ഫ്രഞ്ച് പട്ടാളത്തിനെതിരായും , ലിബിയയിൽ ഇറ്റാലിയൻ അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിനും നേതൃത്വം കൊടുത്തതും ഇവരായിരുന്നു. ഉമർ മുഖ്താർ ലിബിയൻ സനൂസി സൂഫികളിലെ പ്രസിദ്ധനായ പോരാളിയാണ്.

"https://ml.wikipedia.org/w/index.php?title=സനൂസി&oldid=2446028" എന്ന താളിൽനിന്ന് ശേഖരിച്ചത്