സനാഉല്ലാഹ് അമൃത്സരി
ഇസ്ലാമിക പണ്ഡിതൻ
ബ്രിട്ടീഷ് ഇന്ത്യയിലെ പ്രശസ്തനായ ഒരു ഇസ്‌ലാമികപണ്ഡിതനും അഹ്‌ലെഹദീഥ് പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്നു അബുൽ വഫ സനാഉല്ലാഹ് അമൃത്സരി (12 ജൂൺ 1868-15 മാർച്ച് 1948). 1906 മുതൽ 1947 വരെ ജംഇയ്യത്ത് അഹ്‌ലെ ഹദീഥിന്റെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം[2]. അഹ്‌ലെ ഹദീഥ് മാഗസിന്റെ പത്രാധിപരും കൂടിയായിരുന്നു സനാഉല്ലാഹ്. വിഭജനത്തോടെ പാകിസ്താനിലേക്ക് കുടിയേറിയ അദ്ദേഹം 1948-ൽ പക്ഷാഘാതത്തെ തുടർന്ന് അന്തരിച്ചു[3].
സനാഉല്ലാഹ് അമൃത്സരി | |
---|---|
മതം | ഇസ്ലാം |
Personal | |
ജനനം | 12 June 1868 Amritsar, Punjab, India |
മരണം | 15 മാർച്ച് 1948 Sargodha, Punjab, Pakistan | (പ്രായം 79)
Senior posting | |
Title | Shaykh, Maulana, Sher-e-Punjab[1] |
ജീവിതരേഖ
തിരുത്തുക1868 ജൂൺ 12 ന് പഞ്ചാബിലെ അമൃത്സറിൽ സനാഉല്ലാഹ് ജനിച്ചു. അഹ്മദുല്ലാഹ് അമൃത്സരിയുടെയും അബ്ദുൽമന്നാൻ വസീറാബദിയിൽ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം 1890-ൽ ദാറുൽ ഉലൂം ദയൂബന്ദിൽ ചേർന്ന് തത്വചിന്ത, കർമ്മശാസ്ത്രം, യുക്തിശാസ്ത്രം എന്നിവ അഭ്യസിച്ചു[1].
അവലംബം
തിരുത്തുക- ↑ 1.0 1.1 Syed Mehboob Rizwi. "Maulana Sana Allah Amritsari". Tārikh Dārul Uloom Deoband [History of The Dar al-Ulum Deoband] (in English). Vol. 2. Translated by Prof. Murtaz Husain F. Quraishi (1981 ed.). Idara-e-Ehtemam, Dar al-Ulum Deoband. pp. 45–46.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Markazi Jamiat Ahle Hadees Hind". Archived from the original on 2017-10-12.
- ↑ "Biography of Shaykh Al-Islam Thanaullah Amritsari | Umm-Ul-Qura Publications". Archived from the original on 2020-11-18. Retrieved 11 May 2020.